ഒരാളുടെ മുഖത്തു അല്ലെങ്കിൽ ഒരു ചിത്രത്തിൽ നോക്കിയാൽ നമുക്ക് മനസിലാകും. എന്താണ് ഈ ചിത്രം അല്ലെങ്കിൽ എന്തിനെ സൂചിപ്പിക്കുന്നു എന്ന്. അത്തരത്തിൽ ഉള്ള ഒരു ചിത്രത്തിന്റെ ആവിഷ്കാരമാണ് മൊണാലിസ. ഈ പൈന്റിങ്ങിൽ ഉള്ള സുന്ദരി ഏതെന്നു ഇന്നും ആർക്കും അറിയില്ല. എന്നാൽ പ്രശസ്തമായ ഈ ഓയിൽ പെയിന്റിങ് ആരുടേതാണെന്ന് നിങ്ങൾക്കറിയാമോ. മൊണാലിസ എന്ന വിശ്വ വിഖ്യാത പൈന്റിങ്ങിനെ കുറിച്ച് നിങ്ങൾക്കറിയാത്ത കുറച്ചു കാര്യങ്ങൾ നോക്കാം.
ആയിരത്തി അഞ്ഞൂറ്റി മൂന്നിനും ആയിരത്തി അഞ്ഞൂറ്റി പത്തൊൻപത്തിനും ഇടയിൽ വിശ്വ വിഖ്യാത ചിത്രകാരനായ ലിയാനാഡോ ഡാവിഞ്ചിയാണ് മഹത്തരമായ ഈ ചിത്രം വരച്ചത്. അദ്ദേഹം ഫ്ലോറെൻസിൽ താമസിച്ചിരുന്ന സമയത്താണ് ഈ ചിത്രം വരക്കുന്നത്. പാരീസിലെ ല്യൂയോ മ്യൂസിയത്തിലാണ് ഈ പെയിന്റിംഗ് ഇപ്പോഴുള്ളത്. മൊണാലിസ എന്ന ചിത്രത്തിലെ മോഡലിന്റെ നികൂടത നിറഞ്ഞ പുഞ്ചിരിയും തെളിയിക്കപെടാത്ത വ്യക്തിത്വവും നൂറ്റാണ്ട് മുതല്‍ പലരുടെയും അന്യോഷണത്തിനു വഴിയൊരുക്കി.
ഈ ചിത്രം കാണുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് ആരാണ് ഈ മോഡൽ. എവിടെയാണ് ഈ വക്തി ജീവിച്ചിരുന്നത്. എന്നാലും ഈ വ്യക്തിയെ അതുപോലെ കൊത്തിയെടുത്ത ആ ചിത്രകാരനെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിയില്ല. ഈ ചിത്രത്തിന്റെ ഭാവങ്ങളെ കുറിച്ച് പലർക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ചിലർ അവർ പുഞ്ചിരിക്കുകയാണ് എന്ന് പറയും എന്നാൽ മറ്റു ചിലർ പറയുന്നത് പുഞ്ചിരിക്കിടയിലും അവർ വിഷാദം ഒളിപ്പിച്ചിരിക്കുകയാണെന്ന്. അല്ലെങ്കിൽ എന്തോ രഹസ്യം നമ്മളോട് പറയാൻ വിതുമ്പി നിൽക്കുകയാണെന്ന് പറയും. അങ്ങനെ ഈ ചിത്രത്തിന്റെ ഭാവങ്ങളെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ പല തരത്തിലാണ്.
ഇറ്റലിയിലെ ഫ്ലോറെൻസിലെ പട്ടു വ്യാപാരിയായ ഫ്രാൻസിസ്‌കോ ഡെൽ ജിയോകോണ്ടയുടെ ഭാര്യയാണ് മൊണാലിസ എന്ന ചിത്രത്തിന്റെ മോഡൽ. അവരുടെ പേര് ലിസ ഡെൽ ജിയോകൊണ്ട എന്നായിരുന്നു. പതിനഞ്ചാം വയസ്സിലായിരുന്നു മുപ്പത് കാരനുമൊത്തുള്ള ഇവരുടെ വിവാഹം. ആറുമക്കളായിരുന്നു ഇവർക്കുണ്ടായിരുന്നത്. ലിയാനാഡോ ഡാവിഞ്ചി മൊണാലിസയെ വരയ്ക്കുന്ന സമയത്തു അഞ്ചു മക്കളായിരുന്നു ഇവർക്ക്. 1550 ൽ ചിത്രകാരൻ മാരുടെ ജീവ ചരിത്രകാരൻ ജോർജിയോ വാസാരിയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. എന്നാൽ എങ്ങനെയാണ് ഇവരുടെ ചിത്രം വരയ്ക്കാൻ ലിയാനാഡോ ഡാവിഞ്ചി എത്തിയത് എന്ന് ഇന്നും വ്യക്തമല്ല.
എന്നാൽ ലിസയുടെ മുത്തച്ഛന്റെ വീടിനടുത്തായിരുന്നു ലിയനാടോയുടെ താമസസ്ഥലം. മൊണാലിസയുടെ നിഘൂടത നിറഞ്ഞ പുഞ്ചിരി ലിയണാഡോയുടെ മാതാവിന്റെ അബോധാവസ്ഥയിൽ നിന്നാണ് ഉണ്ടാകാം എന്നുമൊക്കെയാണ്. ഈ ചിത്രത്തിനെ കുറിച്ചുള്ള വാദങ്ങൾ. മൊണാലിസയെ കുറിച്ചുള്ള കൂടുതൽ നിഗമനങ്ങൾക്കായി ഈ വീഡിയോ നിങ്ങൾക് ഉപകാരപ്പെടും.