മൊറോക്കോയെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ!

ഓരോ രാജ്യങ്ങൾക്കും അതിന്റെതായ സവിശ്ശേഷ ഗുണങ്ങളുണ്ട്. അത്തരത്തിൽ അനേകം പ്രത്യേകതകൾ ഉള്ള ഒരു രാജ്യമാണ് മൊറോക്കോ. ഈ രാജ്യത്തിൻറെ പ്രത്യേകതകളെ കുറിച്ചും അവിടുത്തെ രഹസ്യങ്ങളെ കുറിച്ചും നമുക്ക് മനസിലാക്കാം. കിങ്ഡം ഓഫ് മൊറോക്കോ എന്നാണ് മൊറോക്കോയുടെ ഔദ്യോഗിക നാമം. ഈ രാജ്യം സ്ഥിതി ചെയ്യുന്നത് അത്‌ലറ്റിക് സമുദ്രത്തിനു തീരത്താണ്. ജിബ്രാൾട്ടൻ കടലിടുക്കിനു അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടുകിടക്കുന്നു ഈ രാജ്യത്തിൻറെ വിസ്തൃതി.

വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൊറോക്കോ. കിഴക്കു അൾജീരിയയും തെക്കു മൗറീഷ്യസുമാണ് മൊറോക്കോയുടെ അയൽരാജ്യങ്ങൾ. ബെർബൽ അറബിക് എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ് മൊറോക്കോയുടെ പ്രധാന സംസാര ഭാഷ. അത്ലാന്റിക് മെഡിറ്ററേനിയൻ എന്നീ തീര അതിർത്തികളുള്ള മൂന്നു രാജ്യങ്ങളിലൊന്നാണ് മൊറോക്കോ. പ്രകൃതി ദൃശ്യങ്ങളാൽ വൈവിധ്യവുമാണ് ഈ രാജ്യം. ഈ രാജ്യത്തു ജനിച്ചതിൽ അഭിമാനം കൊള്ളുന്നവരാണ് മൊറോക്കോക്കാർ.

മനോഹരമായ ബീച്ചുകൾ, ഉയർന്ന പർവതങ്ങൾ,മരുഭൂമിയിലെ പ്രകൃതി ദൃശ്യങ്ങൾ, സമൃദ്ധമായ മരുപ്പച്ചകൾ എന്നീ അതിശയങ്ങൾ കൊണ്ട് സമ്പന്നമാണ് മൊറോക്കോ രാജ്യം. എല്ലാ രാജ്യങ്ങളും ഹൃദയമാണ് സ്നേഹത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത് എങ്കിൽ മൊറോക്കോ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. കരളിനെയാണ് സ്നേഹത്തിന്റെ ചിഹ്നമായി ഇവർ കണക്കാക്കുന്നത്. പണത്തിനായി മനുഷ്യർ നെട്ടോട്ടം ഓടുകയാണ്.എന്നാൽ മൊറോക്കോയിൽ പണത്തിനെ പറ്റി ഒരു ചൊല്ലുണ്ട്. ലോകത്തിന്റെ അഴുക്കാണ് പണം എന്നാണ് ആ ചൊല്ല്.

മൊറോക്കോയുടെ ദേശീയ ഭക്ഷണം സെക്സോ അല്ലെങ്കിൽ കസ്കസ് എന്നറിയപ്പെടുന്നതാണ്. റവയിൽ മാംസവും പച്ചക്കറിയുടെ കുഴമ്പും ചേർത്ത് ഉണ്ടാക്കുന്നതാണ് ഇത്. കഴിക്കാനും വളരെ സ്വാദ് ഏറിയതാണ് ഈ ആഹാരം. ഇവിടുത്തെ പ്രധാന കായിക യിനം ഫുട്ബോൾ ആണ്.
കൂടാതെ തന്നെ ഇസ്ലാമിക പണ്ഡിതനായ ഇബ്ൻ ബത്തൂത്തയുടെ നാട് കൂടിയാണ് മൊറോക്കോ. മൊറോക്കോയെ പറ്റിയുള്ള വിശകലനങ്ങൾക്കായി ഈ വീഡിയോ നിങ്ങൾക് പ്രയോജനപ്പെടുന്നതാണ്.

Leave a Reply