ടൈറ്റാനിക് മുങ്ങിയതോ അതോ മുക്കിയതോ? മഞ്ഞുമല ഒരു കള്ളകഥയോ?

ടൈറ്റാനിക് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് ആ ദുരന്ത സംഭവമാണ്. ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ടു ഏപ്രിൽ പത്തിന് ആയിരുന്നു ലോകത്തെ നടുക്കിയ ആ ദുരന്ത വാർത്ത എത്തിയത്. ആഡംബരത്തിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കായിരുന്നു ആ കപ്പൽ. ഒരിക്കലും ഒന്നും സംഭവിക്കില്ല എന്നും ദൈവത്തിന്റെ സ്വന്തം എന്നും ആളുകൾ കരുതിയിരുന്ന കപ്പൽ. ടൈറ്റാനിക്കിന് എന്ത് സംഭവിച്ചു എന്നും അതിന്റെ നിഘൂടതകളെ കുറിച്ചും നമുക്ക് മനസിലാക്കാം.

അതൊന്നു കാണാൻ കഴിഞ്ഞാൽ ജീവിതം ധന്യമായി.യാത്ര ചെയ്യാൻ കഴിഞ്ഞാലോ സ്വർഗ്ഗവും എന്ന് ആളുകൾ വിശ്വസിച്ചിരുന്നു. അങ്ങനെ ആ മനോഹരമായ കപ്പൽ അതിന്റെ ആദ്യ യാത്രക്ക് തയാറെടുത്തു. 1912 ഏപ്രിൽ 10 അന്നായിരുന്നു ആ കപ്പലിന്റെ കന്നി യാത്രക്ക് തീയതി നിശ്ചയിച്ചിരുന്നത്. യാത്ര തുടങ്ങിയത് ഇൻഗ്ലണ്ടിലെ സത്താപ്റ്റണിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് ആയിരുന്നു. ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത് ജോലിക്കാരടക്കം 2224 ആളുകളാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത് എന്നാണ്. യാത്ര തുടങ്ങി എങ്കിലും അതിന്റെ കന്നി യാത്രയിൽ തന്നെ ഒരു മഞ്ഞു മലയിൽ ഇടിച്ചു. കടലിന്റെ അകത്തളത്തിലേക്ക് എന്നെന്നേക്കുമായി ആ കപ്പൽ യാത്രയായി.

ഈ കപ്പലിന്റെ മുഴുവൻ പേര് ആർ എം എസ് ടൈറ്റാനിക് എന്നാണ്.ഇതൊരു ബ്രിട്ടീഷ് നിർമിത കപ്പൽ ആയിരുന്നു. ഈ കപ്പൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്ര കപ്പൽ ആയിരുന്നു. ടൈറ്റാൻ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ടൈറ്റാനിക് എന്ന പേരുണ്ടായത്. പതിനായിരത്തിലേറെ ജോലിക്കാരും രണ്ടുവർഷവും സമയമെടുത്താണ് ഈ കപ്പൽ പണികഴിപ്പിച്ചത്. ഉത്തര അയർലണ്ടിലായിരുന്നുഇതിന്റെ നിർമ്മാണം. എഴുപത്തഞ്ചു ലക്ഷം അമേരിക്കൻ ഡോളറായിരുന്നു ഈ കപ്പൽ പണികഴിപ്പിക്കാൻവേണ്ടി ചിലവഴിച്ചത്. മൂന്ന് വലിയ എഞ്ചിനുകളാണ് ടൈറ്റാനിക്കിൽ ഉണ്ടായിരുന്നത്.

2224 ആളുകളുമായി ഉച്ചയോടെ ആ കപ്പൽ സത്താപ്റ്റണിൽ നിന്ന് ന്യൂയോർക് സിറ്റിയിലേക്ക് യാത്ര തിരിച്ചു. 1912 ഏപ്രിൽ 17 നു ന്യൂയോർക് സിറ്റിയിൽ എത്താനായിരുന്നു കപ്പലിന്റെ കാപ്റ്റനായ എഡ്വേർഡ് സ്മിത്ത് തീരുമാനിച്ചിരുന്നത്. എന്നാൽ 1912 ഏപ്രിൽ പതിനാലു സമയം രാത്രി പതിനൊന്നു നാല്പത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു ടൈറ്റാനിക്കിന്റെ മുന്നിലൊരു മഞ്ഞുമല കാണുന്നു എന്ന്. അതിന്റെ കാപ്റ്റൻ പെട്ടന്ന് തന്നെ എൻജിൻ ഓഫ് ചെയ്യാൻ പറയുന്നു. എന്നാൽ സമയം അപ്പോഴേക്കും അതിക്രമിച്ചു കഴിഞ്ഞിരുന്നു. ടൈറ്റാനിക്കിന്റെ ഒരു സൈഡിലായി കൂറ്റൻ മഞ്ഞുമല ഇടിച്ചു തകർന്നു. കപ്പലിന്റെ അടിത്തട്ടിലേക്ക് മെല്ലെ മെല്ലെ വെള്ളം കയറുവാൻ തുടങ്ങി. അങ്ങനെ എന്നെന്നേക്കുമായി ആ കപ്പൽ യാത്രയായി. ടൈറ്റാനികിനെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ ഈ വീഡിയോ കാണൂ.

Leave a Reply