വിവാഹത്തിന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മരതക കല്ല് – നയൻസിന്റെ ആസ്തി കണ്ടു ഞെട്ടി സിനിമ ലോകം.

തമിഴകത്തിന് ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. മലയാളിയായ ഒരു പെൺകുട്ടി അന്യഭാഷയിൽ ചെന്ന് നേടിയ വിജയത്തിന്റെ പേരിൽ ഓരോ മലയാളികൾക്കും അഭിമാനിക്കാൻ സാധിക്കും. മാസ് നായകൻമാർ മാത്രം അരങ്ങു തകർത്തിരുന്നു തമിഴ് ലോകത്തെ തന്റെ കൈപ്പിടിയിലൊതുക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞത് കഠിനാധ്വാനം കൊണ്ട് മാത്രമായിരുന്നു. ഒരു ഗ്ലാമർ നടിയായി മാത്രം ഒതുങ്ങി പോകേണ്ട താരം വളരെ പെട്ടെന്ന് തന്നെ തന്റെ കഴിവ് തെളിയിക്കുകയും സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് എത്തുകയുമായിരുന്നു ചെയ്തത്. അതിന് ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് നയൻതാരയ്ക്ക്.

രാജാറാണി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ആയിരുന്നു നായൻതാര സിനിമാലോകത്ത് പകരക്കാർ ഇല്ലാത്ത ഒരു നായികയായി ഉയർന്നുവന്നത് ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടിയായി നയൻതാര മാറിക്കഴിഞ്ഞുവെന്ന് പറയുന്നതാണ് സത്യം. വലിയ സ്വീകാര്യതയാണ് നയൻതാരയ്ക്ക് ലഭിക്കാറുള്ളത്. ആഡംബരത്തോടെ നടത്തിയ നയൻതാരയുടെ വിവാഹ മാമാങ്കത്തിന് ഇടയിൽ ആളുകൾ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് നയൻതാരയുടെ ആസ്തികളെക്കുറിച്ചാണ്. 20 കോടിയുടെ ഒരു ബംഗ്ലാവാണ് ഭർത്താവായ വിഘ്നേശിന് വിവാഹസമ്മാനം എന്ന നിലയിൽ നയൻതാര നൽകിയത്.

അതിനു ശേഷമാണ് നയൻതാരയുടെ ആസ്തികളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു ചർച്ച നടക്കുന്നത്. അഞ്ചു കോടിയിൽ തുടങ്ങി ഏഴ് കോടിയിൽ ആണ് നയൻതാരയുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. താരത്തിന്റെ ആസ്തി എന്നു പറയുന്നത് 165 കോടി രൂപയാണെന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

തന്റെ വരുമാനത്തിന് സിംഹഭാഗവും നയൻതാര ചിലവഴിക്കുന്നത് അത്യപൂർവ്വമായ ആഡംബര വീടുകൾക്ക് വേണ്ടിയാണെന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് സിറ്റിയിൽ തന്നെ അത്യാഡംബരപൂർവമായ രണ്ട് വീടുകൾ നയൻതാരയ്ക്ക് ഉണ്ട്.

ഇവ രണ്ടും പത്ത് കോടിക്ക് മുകളിൽ വില വരുന്നതാണെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവല്ലയിലെ കുടുംബ വീടും കൊച്ചിയിൽ ഫ്ലാറ്റുകളും നയൻതാരയ്ക്ക് ഉണ്ട്.

അതോടൊപ്പം ആഡംബര വാഹനങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെയാണ് നയൻതാരയ്ക്ക് ഉള്ളത്. ബിഎംഡബ്ല്യു അടക്കമുള്ള വാഹനങ്ങളും നയൻതാരയ്ക്ക് ഉണ്ട്. അടുത്ത കാലത്തായിരുന്നു നയൻതാര സ്വന്തമായി ഒരു ജെറ്റ് വാങ്ങിയത്. ഇപ്പോൾ താരത്തിന്റെ യാത്രകളെല്ലാം തന്നെ ഈ ആഡംബര ജെറ്റിൽ ആണ് എന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

Leave a Reply