നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. യുവനടിയെ വിജയ് ബാബു പീഡിപ്പിച്ചു എന്ന് പറഞ്ഞ് ഒരു പരാതി ലഭിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ബാബു ഒളിവിൽ പോയി.ഒന്നരവർഷത്തോളം വിജയ് ബാബു തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും തനിക്ക് ഇഷ്ടമില്ലാത്ത പലകാര്യങ്ങളും വിജയ് ബാബു തന്നെ കൊണ്ട് നിർബന്ധിച്ചു ചെയ്യിച്ചിട്ടുണ്ട് എന്നൊക്കെ ആയിരുന്നു പരാതിയിൽ ഇര പറഞ്ഞിരുന്നത്. തെളിവുകൾ നൽകിയിട്ടും വിജയ് ബാബുവിനെ കോടതി നൽകിയത് മുൻകൂർ ജാമ്യം ആയിരുന്നു.
ഈ സാഹചര്യത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടി പറഞ്ഞത് ഇത്തരത്തിൽ മുൻകൂർ ജാമ്യം നൽകുന്നത് വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ്. താൻ ഈ ഒരു രീതിയിൽ തൃപ്തയല്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഇരയുടെ പിതാവ് തന്നെ ഇത് ചൂണ്ടികാണിച്ചു രംഗത്തുവരികയും ചെയ്തിരുന്നു. വിജയ് ബാബുവിനെ അനുകൂലമായി കോടതി കണ്ടെത്തിയ ചില കാര്യങ്ങൾ ആണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ എത്തുന്ന ഒരു കുറിപ്പാണ് വൈറൽ ആയി മാറുന്നത്. വിജയ് ബാബുവിന് എതിരായ പീഡനക്കേസിൽ കോടതിയുടെ നിരീക്ഷണങ്ങൾ ഇതാണ്.
വിജയബാബു വിവാഹതൻ ആണെന്നും, കുട്ടിയുണ്ടെന്നും അതുകൊണ്ടുതന്നെ നിലവിലെ വിവാഹ ബന്ധത്തിൽ നിന്നും വേർപെട്ട് മറ്റൊരു വിവാഹത്തിന് സാധ്യത ഇല്ല എന്നും അറിഞ്ഞു കൊണ്ട് തന്നെ ആണ് “ഇര” എന്ന് പറയപ്പെടുന്ന സ്ത്രീ വിജയ് ബാബുവുമായി ലൈ ഗി ക ബന്ധത്തിൽ ഏർപ്പെട്ടത്.വിവാഹിതൻ ആയതിനാൽ തന്നെ നിയമപ്രകാരം വിവാഹം കഴിക്കാൻ യാതൊരു സാധ്യതയും ഇല്ലെന്നു “ഇര” ക്ക് വ്യക്തമായി അറിയാമായിരുന്നു.
“ഇര ” അക്കാലയളവിൽ ഏതെങ്കിലും വിധത്തിൽ തടവിൽ ആയിരുന്നതായി അറിയുന്നില്ല.സോഷ്യൽ മീഡിയ വഴി നിരന്തരം സന്ദേശങ്ങൾ ഇരുവരും കൈമാറിയിരുന്നു. ആ സന്ദേശങ്ങളിൽ എങ്ങും ലൈം ഗി ക അതിക്രമത്തെ കുറിച്ച് പറയുന്നില്ല.മാത്രവുമല്ല അവർ തമ്മിലുള്ള ഇന്റിമെസി അതിൽ നിന്ന് വ്യക്തവുമാണ്. വിജയ് ബാബു മാർച്ച് 16 മുതൽ 30 വരെ ഉള്ള സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തപ്പോൾ “ഇര” മുഴുവൻ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു.