ജാസ്മിൻ പറഞ്ഞത് മുഴുവൻ കള്ളം തുറന്നു പറഞ്ഞു ഉമ്മ – ഉമ്മ പറഞ്ഞത് കേട്ടോ

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും ശക്തയായ മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ. അതുപോലെതന്നെ ഏറ്റവും കൂടുതൽ ഹേറ്റേഴ്സ് ഉള്ള മത്സരാർത്ഥിയും ജാസ്മിൻ തന്നെയായിരുന്നു. ബിഗ്ബോസ് ഫ്ലോറിൽ താൻ കടന്നുവന്ന വഴികളെ കുറിച്ചും ആ വഴികളിലൂടെ താനനുഭവിച്ച ദുഃഖങ്ങളെ കുറിച്ചും ഒക്കെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു ജാസ്മിൻ. വീട്ടുകാരുടെ നിർബന്ധത്തിന് രണ്ട് വിവാഹം കഴിക്കേണ്ട അവസ്ഥ തനിക്ക് വന്നിട്ടുണ്ടായിരുന്നു എന്നാണ് ജാസ്മിൻ പറഞ്ഞിരുന്നത്. ഒടുവിൽ രക്ഷപ്പെട്ട് ആണോ താൻ വീടും നാടും ഒക്കെ ഉപേക്ഷിച്ച് പോന്നത് എന്നും ജാസ്മിൻ പറഞ്ഞിട്ടുണ്ടായിരുന്നു.

എന്നെങ്കിലും വീട്ടിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകുമോ എന്ന് ജാസ്മിന്നോട് മത്സരാർത്ഥിയായ അപർണ ചോദിച്ചപ്പോൾ വീട്ടുകാർ ഈ ഷോ കാണാൻ ഉള്ള ചാൻസ് പോലും സീറോ തന്നെയാണ് ആണ് എന്നും പോകാൻ ഉള്ള ഉള്ള ചാൻസ് സീറോചാൻസ് ആണെന്നും തനിക്ക് പോകണമെന്ന തോന്നൽ പോലും ഇല്ലെന്നുമായിരുന്നു ജാസ്മിൻ പറഞ്ഞത്. ഒരിക്കൽ പോലും തനിക്ക് അവിടേക്ക് ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നില്ലെന്ന് ജാസ്മിൻ തീർത്ത് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ജാസ്മിന്റെ ഉമ്മയുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്റെ മകളോട് തനിക്ക് ഒരുതരത്തിലുമുള്ള ദേഷ്യമില്ല.

അവളെ താൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. അവൾ ഇങ്ങനെയൊക്കെ ആകാൻ കാരണം ഒരു പരിധി വരെ താൻ കൂടിയാണ്. അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും മനസ്സിലാക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ഒരു ഉമ്മയുടെ ആശങ്കയും സ്വാർത്ഥതയും മാത്രം മനസ്സിൽ വച്ചാണ് അവളോട് താൻ പെരുമാറിയിട്ടുള്ളത്.

ഇന്ന് കാണുന്ന തരത്തിൽ തന്റെ മകൾ എത്തിയിട്ടുണ്ടെങ്കിൽ അത്രമാത്രം അവളുടെ മനസ്സ് കട്ടിയുള്ളത് ആയിട്ടുണ്ടെങ്കിൽ രണ്ടു വിവാഹത്തിലൂടെ അവൾ അനുഭവിച്ച യാതനകൾ അത്ര വലുതായിരുന്നുവെന്ന് ജാസ്മിന്റെ ഉമ്മ പറയുന്നു. രണ്ടാം വിവാഹത്തിൽ അവൾ അനുഭവിച്ചത് വലിയ മാനസിക ശാരീരിക പീഡനങ്ങൾ ആയിരുന്നു.

അവളുടെ ഭർത്താവ് അവളുടെ മുൻപിൽ വച്ച് മറ്റു സ്ത്രീകളെ കിടപ്പുമുറിയിലേക്ക് വിളിച്ചു കൊണ്ടു വന്നിട്ടുണ്ട്. ഏതൊരു ഭാര്യയാണ് അത് സഹിക്കുന്നത്. പട്ടിണിയും ബുദ്ധിമുട്ടുകളും വരെ ഒരു പെൺകുട്ടി സഹിക്കും. പക്ഷേ ഇതുമാത്രം ഒരു പെണ്ണും സഹിക്കില്ല. അവളോട് എനിക്ക് ഒരു പിണക്കവുമില്ല.അവൾ മടങ്ങി വരുന്നത് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അവൾക്ക് വേണ്ടി എപ്പോഴും താൻ ഈ വാതിൽ തുറന്നിടും എന്നും ജാസ്മിന്റെ ഉമ്മ പറയുന്നു.

Leave a Reply