കന്യകാത്വത്തെ കുറിച്ച് ജെസ്‌ലയ്ക്ക് പറയാനുള്ളത്

ഒരു ഫ്ലാഷ് മൊബ് കൊണ്ട് കേരള ജനതയ്ക്ക് പരിചിതമായ വ്യക്തിത്വം ആണ് ജെസ്‌ല .തട്ടമിട്ട മുസ്ലിം പെൺകുട്ടികൾ ഫ്ലാഷ് മോബിൽ നൃത്തം അവതരിപ്പിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .മത വിശ്വാസികൾ സമൂഹ മാധ്യമങ്ങളിൽ ഉപദേശങ്ങളും,ചീത്തയും,അസഭ്യം പറച്ചിലും വരെ നടത്തി .വിമർശനങ്ങൾ അതിരു കടന്നപ്പോൾ ആണ് നൃത്തം അവതരിപ്പിച്ചതിൽ ഒരാൾ ആയ ജെസ്‌ല ലൈവ് വീഡിയോ ആയി രംഗത്തെത്തിയത് .

നൃത്തം അവതരിപ്പിക്കുക എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ആണെന്നും അതിനെയും മതത്തെയും കൂട്ടി കലർത്തേണ്ടതില്ല എന്ന് പറയുന്ന തന്റെ വീഡിയോയിലൂടെ ആണ് ജെസ്‌ലയെ മലയാളികൾ അറിഞ്ഞത് .പിന്നീടും തന്റെ നിലപാടുകൾ വ്യക്തമാക്കി കൊണ്ടുള്ള ജെസ്‌ലയുടെ വീഡിയോകൾ വന്നിരുന്നു .ഇപ്പോൾ ഇതാ കാർത്തിക് സൂര്യ എന്ന യുട്യൂബ് ചാനൽ ഉടമ തന്റെ ചാനലിന് വേണ്ടി കന്യകാത്വം എന്ന വിഷയത്തിനെ കുറിച്ച് ജെസ്‌ലയുടെ അഭിപ്രായം ചോദിച്ചറിയുകയാണ് .

കന്യകാത്വം എന്ന വാക്കു പോലും ലിംഗ വിവേചനം സൃഷ്ടിക്കുന്നു എന്ന് ജെസ്‌ല പറയുന്നു .ഒരിക്കലും ഒരു പുരുഷന് പരസ്ത്രീ ബന്ധം ഉണ്ടോ എന്നതു സമൂഹത്തിനു വിഷയം ആവാറില്ല.സ്ത്രീകളുടെ കന്യകാത്വം ആണ് മഹാ സംഭവമായി എന്നും കണക്കാക്കുന്നത് .പണ്ട് കാലങ്ങളിൽ ആദ്യ രാത്രി കഴിഞ്ഞാൽ വിരിയിൽ ചോര ഉണ്ടോ എന്ന് നോക്കി ആണ് സ്ത്രീയുടെ കന്യകാത്വം ഉറപ്പു വരുത്തുന്നത് .

ഒരു നൃത്തം അവതരിപ്പിച്ചതിലൂടെ ഒരുപാട് അസഭ്യം വിളികളും വിമർശനങ്ങളും ഏറ്റു തന്റെ തൊലിയുടെ കട്ടി കൂടിയതായി ജെസ്‌ല പറയുന്നു .താൻ പുരുഷന്മാർക്കെതിരെ അല്ല എന്നും തന്നെ ജീവിക്കാൻ അനുവദിക്കൂ എന്നും ജെസ്‌ല പറയുന്നു .ഒരു സ്ത്രീ എന്ന രീതിയിൽ നോക്കി കാണാതെ ഒരു വ്യക്തി ആയി കാണാൻ ജെസ്‌ല ആവശ്യപ്പെടുന്നു .

ഒരു ആൺകുട്ടി പെൺകുട്ടിയുടെ അടുത്തു ഇരുന്നാലോ ഒരുമിച്ചു യാത്ര ചെയ്താലോ പോകുന്ന ഒന്നല്ല കന്യകാത്വം .എന്നാൽ സമൂഹം ഇവരെ കാണുമ്പോൾ അവിടെ സ്ത്രീയുടെ കന്യകാത്വം പോയതായി അവർ നിർണയിക്കുന്നു .ഒരു പുരുഷൻ സ്ത്രീയ്ക്ക് നൽകേണ്ട ഒന്നല്ല സ്വാതന്ത്ര്യം .ഭൂമിയിലേക്ക് ജനിച്ചു വീണ ഏതൊരു വ്യക്തിയും അനുഭവിക്കേണ്ട സ്വാതന്ത്ര്യം സ്ത്രീകളുടെയും അവകാശമാണ് .സ്ത്രീകളെ വ്യക്തികൾ ആയി അംഗീകരിച്ചു സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ അനുവദിക്കൂ എന്ന് ജെസ്‌ല പറയുന്നു .

Leave a Comment

Scroll to Top