ചാലക്കുടിയെ ഇത്ര സ്നേഹിച്ച കലാഭവൻ മണി എന്തുകൊണ്ട് പേരിനൊപ്പം ആ പേര് ചേർത്തില്ലെന്നു ആരാധിക – അന്ന് മണിചേട്ടൻ അതിനു നൽകിയ ഉത്തരം ഇതായിരുന്നു

മലയാളി മനസുകളിൽ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു താരമാണ് കലാഭവൻ മണി. നിരവധി സാധാരണക്കാർക്കാണ് ഇദ്ദേഹം സഹായഹസ്ത്രവുമായി ചെന്നത്. നാടന്പാട്ടിന്റെ കൂട്ടുകാരനായ മഹാ നടൻ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്നും മലയാളികൾക്കിടയിൽ നിര സാന്നിധ്യമായിരുന്നു. സ്റ്റാർ റാഗിംഗ് എന്ന നാദിർഷ അവതരിപ്പിക്കുന്ന കൈരളി ടിവിയിലെ ഒരു പരിപാടിക്കിടെ ഒരു പെൺകുട്ടി തന്റെ പേരിനെക്കുറിച്ച് കലാഭവൻ മണിയോട് ചോദിച്ചതിന് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കാഴ്ചക്കാർക്ക് താരത്തോട് സംസാരിക്കുവാനും ചോദ്യങ്ങൾ ചോദിക്കുവാനുമുള്ള സെഗ്മെന്റിൽ ഒരു പെൺകുട്ടി കലാഭവൻ മണിയോട് ചോദിച്ച ചോദ്യവും അദ്ദേഹത്തിന്റെ ഉത്തരവുമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ. പെൺകുട്ടിയുടെ ചോദ്യം ഇപ്രകാരമായിരുന്നു. മണിച്ചേട്ടനുമായുള്ള ഏതൊരു ഇന്ററാക്ഷനുകളിലും ഇന്റർവ്യൂകളിലും ചേട്ടൻ തന്റെ നാടായ ചാലക്കുടിയെപ്പറ്റി എപ്പോഴും പരാമർശിക്കാറുണ്ട്. സംസാരത്തിനിടയിലും തന്റെ പാട്ടുകളിലും ചാലക്കുടി എന്ന പേര് കൊണ്ടുവരാൻ ചേട്ടൻ ശ്രമിക്കാറുണ്ട്.

എന്നാൽ തന്റെ പേരിൽ എന്തുകൊണ്ടാണ് നാടായ ചാലക്കുടി കൊണ്ടുവരാഞ്ഞത് എന്നും പകരം കലാഭവൻ മണി എന്ന് ആക്കിയത് എന്നുമായിരുന്നു പെൺകുട്ടിയുടെ ചോദ്യം. പെൺകുട്ടിയുടെ ചോദ്യത്തിന് മണി പറഞ്ഞ ഉത്തരം വളരെ രസകരമായ ഒന്നായിരുന്നു. മോൾ ഒരു തീവണ്ടിയിൽ കയറി എന്നും മോള് ട്രെയിനിൽ കയറുമ്പോൾ ടിക്കറ്റ് എടുത്തിരുന്നില്ല എന്നും വിചാരിക്കുക. തുടർന്ന് ടി ടി ആർ പിടിച്ചു എന്ന് കരുതുക.

അപ്പോൾ എന്ത് വണ്ടി കയറിയെന്നാണ് പറയുക എന്നായിരുന്നു മണിയുടെ ചോദ്യം. കള്ളവണ്ടി എന്ന് പെൺകുട്ടി ഉത്തരം പറഞ്ഞു. ടിക്കറ്റ് എടുക്കാത്തത് മോളല്ലേ എന്നിട്ട് പേര് കിട്ടിയത് ആർക്കാണ്, തീവണ്ടിക്ക്‌. അതുപോലെ തന്നെയാണ് ഈ അവസ്ഥയും എന്നാണ് മണി ഹാസ്യരൂപേനെ ഉത്തരരാമായി പറഞ്ഞത്. മലയാളികളുടെ പ്രീയപ്പെട്ട നടൻ നമ്മെ വിട്ടു പിരിഞ്ഞിട് ഇത്രെയും കാലം ആയെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴും നമുക്കിടയിൽ സജീവമാണ്.

Leave a Reply