കമല ഹാസന് മുൻപിൽ അന്ന് ഒരു ചെറിയ കോട്ട് മാത്രം ആയിരുന്നു വേഷം – നാണം കൊണ്ട് താഴോട്ട് ആ ഡ്രസ്സ് വലിക്കുമ്പോൾ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു –

ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം തിളങ്ങി നിന്നിരുന്ന ഒരു നായികയായിരുന്നു അംബിക. തിരക്കുള്ള നായികയായി വളരെ പെട്ടെന്ന് തന്നെ അംബികയ്ക്ക് മാറാനും കഴിഞ്ഞു. ഇപ്പോഴും അമ്മ വേഷങ്ങളിൽ സജീവമാണ്. സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് അംബിക. ഇപ്പോഴിതാ ഉലകനായകൻ കമലഹാസൻ തനിക്ക് നൽകിയ പിന്തുണയെ കുറിച്ചാണ് തുറന്നുപറയുന്നത്. കമലഹാസന്റെ ആദ്യകാല ഹിറ്റ് നായികമാരിൽ ഒരാൾ കൂടിയായിരുന്നു അംബിക.

കാത്തിരുന്ന നിമിഷം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി കമലിനെ കാണുന്നത്. ആലപ്പുഴ ഉദയ സ്റ്റുഡിയോയിൽ ആണ് ഷൂട്ടിംഗ് നടക്കുന്നത്. സോമനും സെറ്റിലുണ്ടായിരുന്നത് അംബിക ഓർക്കുന്നു. ഷൂട്ടിംഗ് കണ്ടുകൊണ്ട് നിന്നപ്പോൾ തന്നെ അദ്ദേഹം അടുത്തേക്ക് വന്നു സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് തിരക്കി.

ആ ഒരു ചോദ്യം തന്നെ ശരിക്കും ഞെട്ടിച്ചു കളയുന്നത് ആയിരുന്നു എന്നാണ് അംബികയുടെ ഓർമ്മ. ആ ചോദ്യം ഒരു ലോട്ടറി അടിച്ചത് പോലെയാണ് തോന്നിയത്. പഠിത്തമൊക്കെ കഴിയുമ്പോൾ സിനിമയിൽ അഭിനയിക്കുമ്പോൾ പറയൂ എന്ന് പറഞ്ഞ് അദ്ദേഹം പോവുകയും ചെയ്തു.

പിന്നീട് മലയാളത്തിലും തമിഴിലും അഭിനയിച്ചു. തുടർന്നു ചില സിനിമകളിൽ അദ്ദേഹം തന്റെ പേര് നിർദ്ദേശിച്ചു എന്നാണ് അംബിക പറയുന്നത്. കമലഹാസന്റെ കോട്ടിട്ട ഒരു ഗ്ലാമർ രംഗം അഭിനയിച്ചതിനെക്കുറിച്ചാണ് പിന്നീട് അംബിക ഓർത്തെടുത്തത്. ആദ്യമായിട്ടായിരുന്നു താൻ അങ്ങനെ ഒരു രംഗം ചെയ്യുന്നത്. കമലഹാസന്റെ കോട്ട് മാത്രമായിരുന്നു ഇട്ടത്. കാൽ കാണാതിരിക്കാൻ വേണ്ടി വലിക്കുമ്പോൾ അത് പാവാട അല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം തന്നെ കളിയാക്കുന്നതും അംബിക ഓർമിക്കുന്നുണ്ട്.

രാജാവിന്റെ മകൻ പോലെയുള്ള ചിത്രങ്ങളുടെ ഭാഗമായി മാറിയ അംബിക അക്കാലത്തെ താരമൂല്യമുള്ള നായികമാരിൽ ഒരാളായിരുന്നു. അക്കാലത്തെ പ്രമുഖ നടന്മാർക്കൊപ്പം അഭിനയിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. പിന്നീട് കാലം കടന്നുപോയപ്പോൾ സിനിമകളിൽ ശക്തമായ അമ്മ വേഷത്തിലും അംബിക തിളങ്ങിയിരുന്നു. തമിഴിലും മലയാളത്തിലും ഒരേപോലെ തന്നെ കഴിവ് തെളിയിക്കാൻ സാധിച്ചു.

അന്യഭാഷകളിൽ താരത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. ഏതു കഥാപാത്രവും തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് പലപ്പോഴും കാണിച്ചുതന്ന ഒരു നടി തന്നെയായിരുന്നു അംബിക. സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി, ശങ്കർ, രതീഷ് തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം തന്നെയാണ് താരം അക്കാലത്ത് അഭിനയിച്ചിരുന്നത്.

Leave a Reply