ഇപ്പോഴത്തെ കാലത്ത് ഒരുപാട് മാറ്റങ്ങളാണ് പലകാര്യങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. സ്വവർഗ്ഗരതി, വിവാഹേതരബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ മോശമായി നിലനിന്നിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു നമുക്ക് ചുറ്റും ഒരു കാലത്ത്. എന്നാൽ ഇന്ന് ചിന്താഗതികളിൽ മാറ്റം വന്നിരിക്കുകയാണ്. വിദേശീയരുടെ പല രീതികളും നമ്മൾ ഉൾകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് സ്വവർഗരതി. പ്രേത്യേകമായ ചിന്തയുള്ള വരെയായിരുന്നു ഈ വട്ടം ബിഗ് ബോസ് മലയാളത്തിന്റെ സീസൺ ഫോറിൽ ഉൾപ്പെടുത്തിയിരുന്നത്.
അത്തരത്തിൽ നിരവധി ആളുകളും ഉണ്ടായിരുന്നു. അത്തരത്തിൽ ഒറ്റപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്ത സാഹചര്യങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വന്ന ആളുകളെ ആയിരുന്നു ബിഗ് ബോസ് ഇത്തവണ ചേർത്ത് പിടിച്ചത്. ജാസ്മിനും അപർണയും ഒക്കെ അത്തരത്തിൽ ഉള്ളവരാണ്. ഇപ്പോഴിതാ ബിഗ് ബോസിനകത്ത് വച്ച് ദിൽഷയും ബ്ലസിലിയും തമ്മിൽ നടന്ന സംസാരമാണ് സാമൂഹിക മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.ബിഗ്ബോസിൽ വന്ന ആരംഭകാലത്ത് ആദ്യം കിട്ടുന്നത് ജാസ്മിൻ ഒപ്പമായിരുന്നു എന്ന ആ സമയത്ത് ജാസ്മിൻ ഒരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള കാര്യം തനിക്ക് അറിയില്ലെന്നാണ് ദിൽഷ വെളിപ്പെടുത്തുന്നത്.
ഇപ്പോൾ ഇതിനെ കുറിച്ച് ബ്ലെസ്ലി ചോദിച്ചതായും പറയുന്നു. അതിനുശേഷം ജാസ്മിനെ കെട്ടിപിടിച്ചേ ഉറങ്ങിയിട്ടുള്ളൂ എന്നും ദിൽഷ പറയുന്നുണ്ട്. നമ്മൾ അവരെ നമുക്കൊപ്പം നിർത്തുകയാണ് വേണ്ടത്. ഒറ്റപ്പെടുത്തി നിർത്താതെ അവർക്കൊപ്പം കംഫർട്ടബിൾ ആക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത് എന്നു പറയുന്നുണ്ട്.
കഴിഞ്ഞദിവസത്തെ കോൾ സെന്റർ ടാസ്കിൽ ലക്ഷ്മി പ്രിയയും റിയാസും തമ്മിലുള്ള സംഭാഷണത്തിലും ഇതേക്കുറിച്ചുള്ള ചില കാര്യങ്ങൾ പറഞ്ഞിരുന്നു. കുലസ്ത്രീ എന്ന വാക്കിൽ നിന്ന് ലക്ഷ്മിപ്രിയയെ കളിയാക്കിയാണ് തുടങ്ങിയതെങ്കിലും പിന്നീട് അത് ലക്ഷ്മിപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ആയിരുന്നു ചെന്ന് അവസാനിച്ചത്.
പല ആളുകളും നിരവധി തവണ തന്നെ കളിയാക്കിയിട്ടുണ്ട് അപ്പോൾ തനിക്കും തന്റെ മാതാപിതാക്കൾക്കും വിഷമം തോന്നിയിരുന്നു എന്ന് റിയാസ് വീട്ടിൽ വച്ച് മുൻപ് പറഞ്ഞതാണ്. ഈ വിഷയം ലക്ഷ്മിപ്രിയ ടാസ്കിന് ഇടയിൽ ചോദിക്കുകയും റിയാസിനെ പ്രകോപിപ്പിക്കുകയും ആയിരുന്നു ചെയ്തത്. ലക്ഷ്മിപ്രിയയുടെ വാക്കുകൾക്കും നേടിക്കൊണ്ടിരിക്കുകയാണ്. ജാസ്മിൻ ഒപ്പം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്ന് ദിൽഷ നൽകിയ വിശദീകരണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാവരും ഏറ്റെടുത്തത്. മാറ്റിനിർത്തുകയല്ല ചേർത്ത് പിടിക്കുകയാണ് വേണ്ടത് എന്ന്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടി.