അവസാനമായി ആലപിച്ച ഗാനം ആരാധകരുടെ മനസ്സിൽ നിന്നും പോകുന്നതിനു മുൻപേ അദ്ദേഹം വിട പറഞ്ഞു – പ്രമുഖ സംഗീതജ്ഞൻ കുഴഞ്ഞു വീണ് മരിച്ചു

സിനിമ ലോകത്ത് നിന്നും ഗായകർ ഓരോരുത്തരായി കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് ഇത് നഷ്ടങ്ങളുടെ കാലഘട്ടമാണ്. അത്തരത്തിൽ മറ്റൊരു നഷ്ടം കൂടി സിനിമാമേഖലയിൽ ഉലച്ചുകളഞ്ഞിരിക്കുകയാണ്. ഗായകൻ കൃഷ്ണകുമാർ കുന്നത് അന്തരിച്ചു എന്നാണ് അറിയുന്നത്. മലയാളിയായ ബോളിവുഡ് ഗായകനാണ്. കൊൽക്കത്തയിൽ പരിപാടി അവതരിപ്പിച്ചു വേദിവിട്ട ശേഷമാണ് മരണം. പല ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്.

1968 ഓഗസ്റ്റ് 23നാണ് കെ കെ ജനിക്കുന്നത്. കെ കെ എന്ന പേരിൽ പ്രശസ്തനായ കൃഷ്ണകുമാർ കുന്നത് ഒരു മലയാളി ഗായകൻ കൂടിയാണ്. ഹിന്ദി തെലുങ്ക് തമിഴ് കന്നട മലയാളം തുടങ്ങിയ സിനിമകളിലെല്ലാം തന്നെ പ്രശസ്തി നേടിയ ഒരു ഗായകനാണ്. മലയാളികളായ സി എസ് നായരുടെയും കലയുടെയും മകനായി ജനിച്ചു. ഡൽഹിയിലായിരുന്നു വളർന്നത്. മുപ്പത്തി അയ്യായിരത്തോളം ജിംഗിൾ പാടിയ ശേഷമാണ് കെ കെ ബോളിവുഡിലെത്തുന്നത്. ഡൽഹിയിലെ മൗണ്ട് മേരി സ്കൂളിലാണ് പഠന കാലഘട്ടം.

1999 ക്രിക്കറ്റ് വേൾഡ് കപ്പിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ ഗാനം പാടിയതും അദ്ദേഹമായിരുന്നു. ആദ്യത്തെ ആൽബം ഇറങ്ങിയത് 1999 ഏപ്രിൽ ആണ്. ഈ ആൽബത്തിൽ സ്ക്രീൻ ഇന്ത്യയിൽ നിന്നും മികച്ച സോളോ ആൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്
ലഭിച്ചു. ബാല്യകാലസഖി കൂടിയായ ജ്യോതി കൃഷ്ണ കുമാറിനെ ആണ് ജീവിത സഖി ആക്കിയത്. കുടുംബമായിരുന്നു അദ്ദേഹത്തിന്റെ എല്ലാം. ഗായകനായി കിഷോർ കുമാർ ഇദ്ദേഹത്തെ സ്വാധീനിച്ച വ്യക്തിയാണ്.

വ്യത്യസ്തമായ ഗാനം ശൈലി ആയിരുന്നു കെ കെയുടെ എന്ന് പറയുന്നതാണ് സത്യം. കേൾവിക്കാരെ ത്രസിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു കെകയുടെ ഗാനാലാപനം എന്നതാണ് സത്യം.

എപ്പോഴും വൈവിധ്യം നിറഞ്ഞ ഗാനങ്ങൾ തെരഞ്ഞെടുക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എല്ലാ ഭാഷകളിലും അദ്ദേഹത്തിന് പാട്ടുകൾ പാടുവാനും സാധിച്ചിരുന്നു. ഇപ്പോൾ സിനിമാലോകത്തെ തന്നെ നടുക്കുന്നു അദ്ദേഹത്തിന്റെ വിയോഗം. സിനിമാലോകത്തിന് വലിയ തോതിൽ തന്നെ വേദന നൽകുന്നു.

Leave a Comment

Scroll to Top