ദേവസ്വം ബോർഡ് ജോലി വിജ്ഞാപനം; 110400 ശബളം

കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെൻറ് 2022 ഭാഗമായി പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. നിലവിൽ പതിനാറോളം വേക്കൻസികൾ ദേവസ്വംബോർഡ് വിജ്ഞാപനവും നടത്തിയിട്ടുണ്ട്. എസ്എസ്എൽസി കഴിഞ്ഞ ഹിന്ദു വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് ദേവസ്വം ബോർഡിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ദേവസ്വം ബോർഡ് ശമ്പളം നൽകുന്നത് ഇരുപതിനായിരം മുതൽ 110400 വരെയാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത് 12/1/2022 ലാണ് എന്നാൽ ഇത് സമർപ്പിക്കാനുള്ള അവസാന തീയതി 14/2/2022 നാണ്.

ഗുരുവായൂർ ദേവസ്വം ബോർഡ് ട്രിവാൻഡ്രം ദേവസ്വം ബോർഡ് കൊച്ചിൻ ദേവസ്വം ബോർഡ് മലബാർ ദേവസ്വം ബോർഡ് എന്നിവിടങ്ങളിലെല്ലാം റിക്രൂട്ട്മെൻറ് വന്നിട്ടുള്ളത്. അതിൽ പ്രധാനപെട്ടത് സര്‍ജന്‍ (ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്റര്‍). ശമ്പള സ്കെയില്‍ ഏകദേശം രൂപ 68700 – 110400 വരെയാണ്. പറയപ്പെടുന്ന യോഗ്യതകൾ 1. എം.ബി ബി എസ് 2. എം.എസ് അല്ലെങ്കില്‍ എഫ്.ആര്‍.സി.എസ് 3. ട്രാവന്‍കൂര്‍ മൊച്ചിന്‍ മെഡിക്കല്‍കൗണ്‍സിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷന്‍.

എന്നാൽ നിലവിലുള്ള ഒഴിവ് ഒന്ന് മാത്രമാണ്. അപേക്ഷ നൽകേണ്ടവരുടെ പ്രായ പരിധി 25 – 40 ഇടയിലായിരിക്കണം. അപേക്ഷ ഫീ മുതലായവ രൂപ 1000/-(ആയിരം രൂപ) പട്ടിജാതി / പട്ടിവര്‍ഗ്ഗക്കാര്‍ക്ക്
രൂപ 750/-(എഴുന്നൂറ്റി അമ്പത് രൂപ). രണ്ടാമത്തെ തസ്തികയുടെ പേരാണ് ലാബ് അസിസ്റ്റന്റ്. ശമ്പളസ്കെയിൽ ഏകദേശം പതിനെട്ടായിരം രൂപ മുതൽ 41,500 വരെയാണ്. അപേക്ഷ സമർപ്പിക്കേണ്ടവരുടെ യോഗ്യതകൾ എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അതുപോലെ കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജുകൾ, പബ്ലിക് ഹെൽത്ത് ലബോറട്ടറി, മറ്റേതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ നടത്തുന്ന എം എൽ ടി കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേവലം ഒരു ഒഴിവു മാത്രമാണ് നിലവിലുള്ളത്. ഇതിൻറെ പ്രായപരിധി 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ്. അപേക്ഷ ഫീസ് 300 രൂപ പട്ടികജാതി- പട്ടികവർഗക്കാർക്ക് 200 രൂപ എന്നിങ്ങനെയാണ്.

മൂന്നാമത്തെ തസ്തികയാണ് കുക്ക്. ശമ്പള സ്കെയിൽ ഏകദേശം 16500 മുതൽ 35700 വരെയാണ്. യോഗ്യതകൾ മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. ആയുർവേദാശുപത്രിയിൽ കഷായം തയ്യാറാക്കുന്നതിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം, ആരോഗ്യ ദൃഢഗാത്രൻ ആയിരിക്കണം. ഇതും കേവലം ഒരു ഒഴിവു മാത്രമാണ് നൽകിയിരിക്കുന്നത്. ഇതിൻറെ പ്രായപരിധി 18 വയസ്സ് മുതൽ 36 വരെയാണ്. അപേക്ഷാഫീസ് 300 രൂപയും പട്ടികജാതി- പട്ടികവർഗക്കാർക്ക് 200 രൂപയുമാണ്. പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്ക് നിയമാനുസൃതമായി വയസ്സിളവ് ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ALL-NOTIFICATION ഡൗൺലോഡ് ചെയ്യുക

Leave a Comment

Scroll to Top