നല്ല കിടിലൻ പെയർ – അവരുടെ സന്തോഷം കണ്ടിട്ട് എന്തേലും തോന്നുണ്ടോ ? ലേശം മാറി നിന്ന് നല്ലോണം ചൊറിഞ്ഞോ

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇവരെ പിന്തുണച്ചും അല്ലാതെയും നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഇപ്പോൾ ഓൺലൈൻ ബിസിനസ് സംരംഭകയായി സന്ധ്യാ സിനി രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.ഗോപിസുന്ദർ അമൃതയുമായി ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് സന്ധ്യ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.

“രണ്ടാളും നല്ല ഹാപ്പിയാണ് ഇത് കണ്ടിട്ട് അസഹിഷ്ണത തോന്നുന്നുണ്ടോ.? മാറിനിന്ന് ചൊറിഞ്ഞാൽ മതി. ആരെങ്കിലും നേരിട്ട് ബുദ്ധിമുട്ട് ആകുന്നില്ല എങ്കിൽ, അവർ ഹാപ്പി ആണെങ്കിൽ മനുഷ്യരെ നിങ്ങൾ നല്ലൊരു അസ്സൽ അസൂയയുടെ ഉടമകളാണ്. രണ്ടുപേർ സൗഹൃദത്തിൽ ഇരിക്കുമ്പോൾ എനിക്ക് ഒരു പ്രണയമുണ്ട് എന്ന് ഒരു സുഹൃത്ത് പറഞ്ഞാൽ സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു അവൾക്ക് അവിഹിതമാണ് എന്ന് പറയുന്നവരെ ഞാൻ എന്റെ പ്രൊഫൈലിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ.

മറ്റുള്ളവർ ചെയ്യുമ്പോൾ ശരിയും അല്ലാത്തപ്പോൾ തെറ്റും ആകുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. നൺ ഓഫ് യുവർ ബിസിനസ് എന്ന് മാത്രമല്ല, ആരുടെയും റിലേഷൻഷിപ്പ് സ്റ്റാറ്റസ് അവരെ കുറച്ച് ആക്കാനുള്ള ആയുധവും അല്ല. ദെയർ റൂൾസ്, ദെയർ ലൈഫ്. ടൈം പാസ് ആയാലും സീരിയസ് ആയാലും ഭാര്യ ആദ്യ കാമുകി കുട്ടികളൊക്കെ പ്രതികരിക്കട്ടെ എന്നാണ് സന്ധ്യ കുറിച്ചത്.”

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്ന ഒരു പ്രവണതയാണ് ഇവരുടെ ചിത്രങ്ങൾ ഏറ്റവും കൂടുതലായി ചർച്ച ചെയ്യുക എന്നുള്ളത്. അന്യന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കാനുള്ള മലയാളിയുടെ ഒരു പൊതുവികാരമായി തന്നെയാണ് പലരും ഇതിനെ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ പല ആളുകളും വല്ലാതെ ബുദ്ധിമുട്ടുന്നു എന്നത് പോലെയാണ് ചില കമന്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. താരങ്ങളുടെ ജീവിതം മാത്രമാണ് ഇത്തരത്തിൽ ഒരു ചർച്ചയ്ക്ക് ഇരയാകാറുള്ളത്.

സാധാരണക്കാരത് ചെയ്യുമ്പോൾ ഇതിനെ മറ്റൊരു പേരിലാണ് വിളിക്കുന്നത് എന്നാണ് കൂടുതലാളുകളും കമന്റ് ചെയ്യുന്നത്. സാധാരണ ഒരു വ്യക്തി ഒരു ബന്ധത്തിൽ ഏർപ്പെട്ടാൽ അതിനെ ആ അവിഹിതം എന്നും സിനിമക്കാർ തന്നെ അത് ചെയ്യുമ്പോൾ അതിനെ ലിവിംഗ് ടുഗതർ എന്നും വിളിക്കുന്നതിന്റെ വ്യത്യാസം മനസ്സിലാകുന്നില്ല എന്നാണ് ഒരാൾ ഇവരുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നത്. ഇത്തരം കമന്റുകൾ ആണ് കൂടുതലായും ഇരുവരുടെയും ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .

Leave a Reply