കേരളത്തിൽ എൽഐസിയുടെ തസ്തികയിലേക്ക് ഒഴിവുകൾ

ഇന്ത്യയിലെ ഇൻഷുറൻസിന് കാര്യത്തിൽ ഏറ്റവുമധികം കേട്ടുകേൾവിയുള്ള സ്ഥാപനമാണ് എൽഐസി. നിലവിൽ പല തസ്തികകളിലേക്കും അപേക്ഷക്ഷണിച്ചു തുടങ്ങിയിരിക്കുകയാണ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രധാനമായും അർബൻ കരിയർ ഏജൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എറണാകുളം കോഴിക്കോട് കോട്ടയം തിരുവനന്തപുരം എന്നീ ഭാഗത്താണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇത്തരം തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രധാനമായി ശ്രദ്ധിക്കേണ്ടത് 21 മുതൽ 35 വയസ്സ് വരെ പ്രായപരിധി ഉള്ളവരായിരിക്കണം. എന്നാൽ എസ് സി, എസ് ടി, വിമുക്തഭടന്മാർ എന്നിവർക്ക് 40 വയസ്സു വരെയും ഇതിനുവേണ്ടി അപേക്ഷിക്കാൻ സാധിക്കും, സാധാരണക്കാർക്ക് ഏറെ ഉപയോഗപ്പെടുന്ന ഒരു ജോലി തന്നെയാണ് എൽഐസിയുടെത്. പ്രധാനമായും മെട്രോ നഗരങ്ങൾ വർക്ക് ചെയ്യുന്നവർക്ക് അല്ലെങ്കിൽ അവിടെ ജോലി ലഭിക്കുന്നവർക്ക് 12,000 രൂപയും..

അതുപോലെ മറ്റൊരു ഗ്രാമങ്ങളിൽ വർക്ക് ചെയ്യുന്നവർക്ക് പതിനായിരം രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ടവർ അടുത്തുള്ള എൽഐസി കോർപ്പറേഷനുകളിൽ പോയി അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നൽകേണ്ടതാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി നാളെയാണ് (ജനുവരി 19) കൂടുതൽ വിവരങ്ങൾ അറിയുവാൻ അടുത്തുള്ള എൽഐസി സ്ഥാപനങ്ങളിൽ പോയി അന്വേഷിക്കാൻ മറക്കരുത്.

Leave a Comment

Scroll to Top