മലയാളി താരം കള്ളനെ പിടിച്ചത് കണ്ടോ ? അമ്മയുടെ ഫോണും ബാഗും മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ കയ്യോടെ പിടിച്ച് പോലീസിനെ ഏല്പിച്ച നടി ലിന്റുവിന്റെ വീഡിയോ വൈറൽ ആകുന്നു

മിനി സ്ക്രീനിലൂടെ സ്വീകരണമുറിയിലേക്ക് എത്തുന്ന സീരിയൽ താരങ്ങളോട് എന്തെന്നില്ലാത്ത ഒരു അടുപ്പം ഉണ്ടാകും പ്രേക്ഷകർക്ക്. ദിവസേന സ്വീകരണമുറിയിൽ എത്തുന്ന താരങ്ങളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ കണക്കാക്കുന്നത്. ഒരു ഒറ്റ സീരിയലിൽ അഭിനയിച്ച താരങ്ങളെ പോലും നെഞ്ചോട് ചേർത്ത് വെക്കാറുണ്ട് മലയാളികൾ. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരങ്ങൾ പങ്കു വെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വൈറൽ ആകാറുണ്ട്.

ഇവരുടെ വിശേഷങ്ങൾ നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. മികച്ച റേറ്റിങ് കരസ്ഥമാക്കി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയായിരുന്നു “ഭാര്യ”. അരുൺ രാഘവനും, മൃദുല വിജയും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ പരമ്പരയിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയ താരം ആയിരുന്നു ലിന്റു റോമി. ഈ പരമ്പരയ്ക്ക് ശേഷം അധികം പരമ്പരകളിൽ തരാം പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ സജീവമാണ് ലിന്റു.

തന്റെ വിശേഷംങ്ങൾ എല്ലാം താരം ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിലവിൽ ലണ്ടനിൽ കഴിയുന്ന ലിന്റു തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ചാനലിലൂടെ പങ്കു വെക്കുകയാണ്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും “ഭാര്യ” എന്ന പരമ്പര ആണ് താരത്തിന് മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. ലിന്റുവിന്റെ ഏറ്റവും പുതിയ വീഡിയോകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്.

ദിവസങ്ങൾക്കു മുമ്പ് താരം പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ലണ്ടനിൽ വെച്ച് ലിന്റുവിന്റെ അമ്മയുടെ ഫോണും ബാഗും മോഷ്ടിക്കാൻ ശ്രമിച്ച ആളെ പിടിച്ചു പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കയ്യടി നേടുകയാണ് താരം. ലിന്റു തന്നെയാണ് ഈ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും അത് ആരാധകരോട് പങ്കുവെക്കണം എന്ന് താരത്തിന് തോന്നി.

ലണ്ടൻ പോലീസ് അത്ര കണിശക്കാരല്ല. ആളുകൾ പരാതിപ്പെട്ടില്ലെങ്കിൽ അവർ പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് നടിക്കും. ഒരു ചെറിയ കുട്ടിയായിരുന്നു ലിന്റുവിന്റെ അമ്മയുടെ കയ്യിൽ നിന്നും ഫോണും ബാഗും മോഷ്ടിക്കാൻ ശ്രമിച്ചത്. ഇത് കണ്ട് താരത്തിന്റെ ‘അമ്മ ഞെട്ടിപ്പോയി. അവരെ പിടിച്ചു പോലീസിനെ ഏല്പിക്കുന്ന വീഡിയോ താരം പകർത്തിയിരുന്നു. മോഷ്ടാവിന്റെ മുഖം കാണിക്കാതെ മറച്ചു വെച്ചാണ് ലിന്റു ഈ വീഡിയോ പങ്കു വെച്ചത്.

അതേ സമയം ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാർ അടിമകളാണെന്ന് അവർ പറഞ്ഞതും താരത്തിനെ ഒരുപാട് വേദനിപ്പിച്ചു. തന്റെ രാജ്യത്തെ കുറിച്ച് പറഞ്ഞത് കേട്ട് നിൽക്കാൻ ലിന്റുവിന് കഴിഞ്ഞില്ല. ഉടൻ തന്നെ മോഷണ ശ്രമത്തിനോടൊപ്പം തന്റെ രാജ്യത്തിനെ അധിക്ഷേപിക്കുന്നതിലൂടെ തന്നെയും അധിക്ഷേപിച്ചു എന്നും താരം പോലീസിൽ പരാതിപ്പെട്ടു. മോഷണ ശ്രമത്തിനോടൊപ്പം അധിക്ഷേപിക്കൽ കൂടിയായപ്പോൾ മോഷ്ടാവിനെതിരെ പോലീസ് നടപടി എടുത്തു. ഇത്തരം സംഭവങ്ങളിൽ ഇതുപോലെ പ്രതികരണം എന്നും ലിന്റു ആരാധകരോട് പറയുന്നു.

Leave a Reply