ജീവിച്ചിരിക്കുമ്പോൾ അപമാനിച്ചിട്ട് ശവസംസ്കാര ചടങ്ങിൽ മാലാഖയാണെന്ന വായ്ത്താരികളും കപട പ്രാർത്ഥനകളും പ്രസംഗങ്ങളും വേണ്ടെന്ന് സിസ്റ്റർ ലിസി കളപ്പുരയ്ക്കൽ …

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബ ലാ ത്സം ഗം ചെയ്തെന്ന കേ സ്. നൂറ്റി അഞ്ചു ദിവസത്തെ വിസ്താരത്തിന് ശേഷം കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനായി കോടതി ഉത്തരവിടുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഗോപകുമാർ ആണ് കേസിൽ വിധി പറഞ്ഞത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ജലന്തർ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ തന്നെ ലൈം ക മാ യി പീ ഡി പ്പി ച്ചു എ. ന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

ഈ കാലയളവിൽ കുറുവിലങ്ങാട് മഠത്തിൽ വച്ച് കന്യാസ്ത്രീ പീ ഡ ന ത്തി നി ര യായി എന്നായിരുന്നു ആരോപണം. പ്രകൃതി വിരുദ്ധ പീ ഡ ന ത്തി ന് ഇരയായി എന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീ പോലീസിന് പരാതി നൽകിയിരുന്നു. 39 സാക്ഷികളെ വിസ്തരിച്ചതിൽ ഒരു സാക്ഷി പോലും കൂറു മാറിയില്ല. കൂറ് മാറാതെ തന്നെ മുഴുവൻ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ തെളിയുകയായിരുന്നു എന്ന് ബിഷപ്പിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബ ലാ ത്സം ഗ ത്തി നി രയാ യി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തുടർന്നായിരുന്നു കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത് എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. 2017 മാർച്ചിലാണ് പീ ഡ നം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും അടക്കം 83 സാക്ഷികളായിരുന്നു കേസിൽ ഉള്ളത്. ഒടുവിൽ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനായി വിധിക്കുകയായിരുന്നു. ഇന്ത്യൻ നിയമ ചരിത്രത്തിൽ തന്നെ അത്ഭുതകരമായ ഒരു വിധിയാണ് ഇതെന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്.

സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള ഒരു തിരിച്ചടിയാണ് ഈ വിധിയെന്നും ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ബ ലാ ൽ സം ഗം , തടഞ്ഞു വെക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴ് വകുപ്പുകൾ അടക്കമുള്ള കുറ്റകൃത്യങ്ങൾ ആയിരുന്നു ബിഷപ്പ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. ഈ വിധിയുടെ പിന്നാലെ നിരവധി ക്യാമ്പയിനുകൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ പിന്നീട് നടന്നിരുന്നത്. ഇപ്പോഴിതാ ഇരയാക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ കോടതി വിധിയിൽ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാവുന്നത്.

ഒരു തെമ്മാടിക്കുഴിയിൽ അടക്കേണ്ട ശരീരമല്ല എന്റേത് എന്ന് സിസ്റ്റർ ലിസി കളപ്പുരക്കൽ പറയുന്നു. കപട പ്രസംഗങ്ങളും പ്രാർത്ഥനകളും ഒന്നും ആവശ്യമില്ല. ജീവിച്ചിരിക്കുമ്പോൾ അപമാനിച്ചിട്ട് ശവസംസ്കാര വേളയിൽ മാലാഖ ആണെന്ന് പറഞ്ഞുകൊണ്ടുള്ള വായ്ത്താരികളും വേണ്ട. ഈ ശരീരം മെഡിക്കൽ കോളേജിന് കൈമാറാനുള്ള സമ്മതപത്രം തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. ഒരു പക്ഷേ ഇത് ആദ്യമായിട്ടായിരിക്കും ഒരു കന്യാസ്ത്രീയുടെ മൃതദേഹം മെഡിക്കൽ കോളേജിന് ദാനം ചെയ്യുന്നത് എന്നും ലൂസി കളപ്പുരയ്ക്കൽ കൂട്ടിച്ചേർത്തു.

Leave a Reply