മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഒക്കെ അഭിനയിക്കുന്ന മാളവിക മേനോനെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. നിദ്രയിൽ രേവതി, 916, ഹീറോ, സർ സിപി, മൺസൂൺ, ജോൺ ഹോനായി തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട് മാളവിക. മാളവികയെ കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട കൊണ്ടുള്ള വീഡിയോ ആണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് പാർവതി ഒരു തിയേറ്ററിനു മുന്നിൽ തന്റെൻ്റെ വണ്ടി പാർക്ക് ചെയ്തതിനുശേഷം ഉണ്ടായ അനുഭവങ്ങളാണ്. മാളവിക തിയേറ്ററിന് മുന്നിൽ വണ്ടി പാർക്ക് ചെയ്ത് തിരിഞ്ഞു നടക്കുന്ന സമയത്ത് അവിടുത്തെ പാർക്കിംഗിലെ സെക്യൂരിറ്റിയുമായി ഉണ്ടായ ചില വാഗ്വാദങ്ങളാണ് പാർവതിയെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എയറിൽ കേറ്റിയിരിക്കുന്നത്. ആ സമയത്ത് അവിടെവെച്ച് മാളവികയെ സപ്പോർട്ട് ചെയ്തും സെക്യൂരിറ്റിയെ സപ്പോർട്ട് ചെയ്തും ഒക്കെ സംസാരിക്കുന്നവരും ഉണ്ടായിരുന്നു.
നടി മാളവിക അഭിനയിച്ച കുറുക്കൻ എന്ന സിനിമയുടെ ഭാഗമായി കൊണ്ടായിരുന്നു നടി ആ തിയേറ്ററിലേക്ക് പോയത്. നടി തൻ്റെ കാറുമായി തിയേറ്ററിലെത്തുകയും വണ്ടി അവിടെ പാർക്ക് ചെയ്തതിനുശേഷം പുറത്തേക്ക് ഇറങ്ങുകയും അവിടെയുള്ളവർ നടിയെ വിഷ് ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു വീഡിയോയിൽ. നടി വണ്ടി പാർക്ക് ചെയ്തതിനുശേഷം പല മീഡിയോക്കാരോടും സംസാരിച്ചുകൊണ്ട് മുന്നോട്ടു നടക്കുകയും ചെയ്തു.
ആ സമയത്ത് ആയിരുന്നു സെക്യൂരിറ്റി നടിയോട് വണ്ടി പാർക്ക് ചെയ്ത സ്ഥലത്തുനിന്നും മാറ്റിയിടുവാൻ വേണ്ടി പറഞ്ഞത്. സെക്യൂരിറ്റി വണ്ടിയെടുത്ത് മാറ്റിയിട് എന്നാണ് പറഞ്ഞത്. ഉടനെ തന്നെ മാളവിക ചോദിക്കുന്നുണ്ട് വണ്ടി പാർക്ക് ചെയ്യുമ്പോൾ തന്നെ പറയാമായിരുന്നില്ലേ എന്ന്. വണ്ടി മാറ്റിയിടുവാൻ വീണ്ടും സെക്യൂരിറ്റി പറഞ്ഞപ്പോൾ മാറ്റിയിടാം എന്ന് പറഞ്ഞുകൊണ്ട് മാളവിക മുന്നോട്ട് പോകുമ്പോൾ സെക്യൂരിറ്റി പറയുന്നുണ്ട് എൻ്റെ പണി പോകും എന്ന്.
മാളവിക സെക്യൂരിറ്റിയോട് പറയുന്നുമുണ്ട് എന്നോട് ആരും പറഞ്ഞിട്ടില്ല ഇവിടെ പാർക്ക് ചെയ്യാൻ പാടില്ല എന്ന്. മാളവിക കാർ മാറ്റാതെ തിയേറ്ററിനുള്ളിലേക്ക് പോവുകയും ചെയ്തു. എന്നാൽ സെക്യൂരിറ്റി മാളവികയോട് കാർ മാറ്റാൻ പറഞ്ഞത് ഇത്തിരി ഹാർഷായിട്ടായിരുന്നു. ഇതിൽ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടെന്ന് നമുക്ക് പറയുവാൻ കഴിയില്ല. കാരണം മാളവിക കാർ പേർക്ക് ചെയ്യുന്ന സമയത്ത് ആരും അവിടെ പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞില്ല.
പാർക്ക് ചെയ്ത് കുറച്ചു മുന്നോട്ടു പോയതിനുശേഷം ആയിരുന്നു സെക്യൂരിറ്റി വന്നിട്ട് അവിടെ നിന്നും വണ്ടി മാറ്റുവാൻ പറഞ്ഞത്. സെക്യൂരിറ്റിക്ക് മാളവികയോട് മാഡം കാർ കുറച്ച് അപ്പുറത്തേക്ക് മാറ്റി ഇടാമോ എന്ന് ചോദിക്കുകയായിരുന്നെങ്കിൽ കുറച്ചുകൂടി മര്യാദ ഉണ്ടാകുമായിരുന്നു. എന്നാൽ മാളവിക നടന്നു പോകുമ്പോൾ സെക്യൂരിറ്റി പിന്നാലെ പോയിട്ട് വണ്ടി മാറ്റിയിട് ഇല്ലേൽ എൻ്റെ ജോലിക്ക് പ്രശ്നമാണെന്ന് പറയുന്ന സമയത്ത് വേണമെങ്കിൽ മാളവികക്ക് വണ്ടി മാറ്റി കൊടുക്കാമായിരുന്നു.