ചേട്ടാ വെറുതെ സെക്യൂരിറ്റി ചേട്ടന്റെ ഒറക്കം കളയണ്ട – പിന്നെ കണ്ടത് ഒറ്റച്ചാട്ടം – പ്രണവ് മോഹൻലാലിനെ കുറിച്ച് മാഫിയ ശശി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുന്നു.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ നടനവിസ്മയം മോഹൻലാൽ നായകനായ “ഒന്നാമൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരപുത്രൻ ആണ് പ്രണവ് മോഹൻലാൽ. ഒരു താരപുത്രന്റെ യാതൊരു ജാഡകൾ ഇല്ലാതെ വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് മോഹൻലാലിനെ കുറിച്ച് ഉള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. വലിയൊരു ബാഗും തൂക്കി സാധാരണക്കാരനെ പോലെ യാത്രചെയ്യുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത “പാപനാശം”, “ലൈഫ് ഓഫ് ജോസൂട്ടി” എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച പ്രണവ് മോഹൻലാൽ അദ്ദേഹം സംവിധാനം ചെയ്ത “ആദി” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. “ആദി”ക്ക് ശേഷം “ഇരുപത്തിയൊന്നാം നൂറ്റാണ്ട്”, “ഹൃദയം”,” മരക്കാർ അറബിക്കടലിലെ സിംഹം” എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത യുവതാരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് പ്രത്യേക കൗതുകമാണ്. “ഹൃദയം” എന്ന ചിത്രത്തിലൂടെ ഒരു നടൻ എന്ന രീതിയിൽ മികച്ച പ്രകടനം കാഴ്‌ച വെച്ചിരിക്കുകയാണ് പ്രണവ്. യാത്രകളും സംഗീതവും മാർഷ്യൽ ആർട്സും ഇഷ്ടമുള്ള താരപുത്രനെ മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. മാർഷ്യൽ ആർട്സിനോടുള്ള പ്രണവിന്റെ ഇഷ്ടം മലയാളികൾക്ക് അറിയാവുന്നതാണ്.

സാഹസികതയെ സ്നേഹിക്കുന്ന പ്രണവിനെ കുറിച്ച് സിനിമ മേഖലയിൽ ഉള്ളവർക്കും നൂറു നാവാണ്. പ്രണവിനെ പോലൊരെ കിട്ടാൻ ആരും ആഗ്രഹിച്ചു പോകും എന്ന് മുമ്പ് സിദ്ധിഖും, മനോജ് കെ ജയനും പറഞ്ഞിട്ടുണ്ട്. പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, പാർക്കർ തുടങ്ങിയ സാഹസിക കായിക വിനോദങ്ങൾ എല്ലാം ഗൃഹസ്ഥമാക്കിയിട്ടുണ്ട് പ്രണവ്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് മാഫിയ ശശി പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്.

ഒരിക്കൽ പ്രണവും മാഫിയ ശശിയും ഒരുമിച്ച് ഒരു സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോൾ പ്രണവിനെ വീട്ടിൽ ആദ്യം ആക്കുകയായിരുന്നു മാഫിയ ശശി. ലാലേട്ടന്റെ വീടിന് മുന്നിൽ അങ്ങനെ പ്രണവിനെ അവർ ഇറക്കി. ലാലേട്ടന്റെ വീട്ടിൽ ഉയരം കൂടിയ ഗേറ്റ് ആണ്. കാറിൽ നിന്നിറങ്ങിയ പ്രണവ് നേരെ ബാഗ് ഗേറ്റിന്റെ അപ്പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് അനായാസം ഗേറ്റ് ചാടി കടന്നു. ഇത് കണ്ടു നിന്ന മാഫിയ ശശി ഞെട്ടി.

എന്തിനാണ് സ്വന്തം വീട്ടിലേക്ക് ഇങ്ങനെ ഗേറ്റ് ചാടുന്നത് എന്ന് അത്ഭുതത്തോടെ മാഫിയ ശശി പ്രണവിനോട് ചോദിച്ചു. അപ്പോൾ വാച്ച്മാൻ ഉറങ്ങുകയാണെന്നും, പാവം വാച് മാന് ഉറങ്ങിക്കോട്ടെ, അവരെ ശല്യം ചെയ്യേണ്ട എന്നായിരുന്നു പ്രണവിന്റെ മറുപടി. സാഹസികത മാത്രമല്ല മറ്റുള്ളവരോട് അനുകമ്പയുള്ള, ഒരുപാട് മനുഷ്യത്വം ഉള്ള നല്ലൊരു വ്യക്തിത്വം കൂടിയാണ് പ്രണവിന്റേത് എന്ന് മാഫിയ ശശി പറയുന്നു.

Leave a Reply