മകന്റെ കല്ലറയിൽ വേദനയോടെ ഡിംപിൾ – വീഡിയോ -90 ദിവസങ്ങളുടെ ഓർമ്മ പുതുക്കലുമായി ഡിമ്പിൾ റോസ്.

സിനിമാസീരിയൽ രംഗങ്ങളിൽ സജീവ സാന്നിധ്യമായ വ്യക്തിയാണ് ഡിമ്പിൾ റോസ്. സീരിയലിൽ ആയിരുന്നു താരം കൂടുതലായും തിളങ്ങിയിരുന്നത്. ഇപ്പോൾ താരം തന്റെ വിശേഷങ്ങൾ എല്ലാം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിലൂടെയാണ് പങ്കുവയ്ക്കുന്നത്. അടുത്ത കാലത്തായിരുന്നു താരം ഒരു കുഞ്ഞിന്റെ അമ്മയായ വിവരങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നത്. പാച്ചു എന്നാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കുന്നത്.

മകൻ പാച്ചുവിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഇപ്പോൾ ഹൃദയസ്പർശിയായ ഒരു വീഡിയോയുമായി ആണ് താരം എത്തിയിരിക്കുന്നത്. ഓർക്കാനും മറക്കാനും സാധിക്കാത്ത 90 ദിവസങ്ങൾ എന്ന തലക്കെട്ടോടെയാണ് താരം യൂട്യൂബിൽ വീഡിയോ പങ്കുവെച്ചത്. ഇരട്ടക്കുട്ടികൾ ആയിരുന്നു ഡിംപിൾ റോസിന്. എന്നാൽ തന്റെ ഒരു കണ്മണിയെ താരത്തിന് നഷ്ടപ്പെടുകയായിരുന്നു. ഇപ്പോൾ നഷ്ടപ്പെട്ട ഒരു കണ്മണി ഓർമിപ്പിക്കുകയാണ്. പാച്ചുവിന്റെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാൾ ആണ് എന്ന് പറഞ്ഞു കൊണ്ടാണ് കെസ്റ്ററിന്റെ കല്ലറയിൽ പാപ്പുവുമായി ചെന്ന് കണ്ണീരോടെ പൂക്കൾ അർപ്പിക്കുന്നത്.ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കെസ്റ്റർ മരിക്കുകയായിരുന്നു.

ഇപ്പോൾ പാച്ചു ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സന്തോഷ ദിനത്തിൽ പാച്ചുവിന് ഒപ്പം കെസ്റ്ററിന്റെ കല്ലറയിൽ എത്തിയ വിഡിയോ ആണ് യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. ഗർഭകാലത്തെ കുറിച്ചും ആശുപത്രിയിൽ താനനുഭവിച്ച ദുഃഖങ്ങളെ കുറിച്ചും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ചും ഒക്കെ ഇതിനു മുൻപ് തന്നെ ഒരു വീഡിയോയിലൂടെ ഡിമ്പിൾ പറഞ്ഞിട്ടുണ്ടായിരുന്നു.

രണ്ടു കുഞ്ഞുങ്ങളും അപകടനിലയിൽ ആയിരുന്നു.. ഇതിൽ ഒരു കുഞ്ഞ് മരിച്ച സമയത്ത് രണ്ടാമത്തെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ എൻ ഐസിയുവിൽ ആയിരുന്നു.. മൂന്ന് മാസത്തെ ആശുപത്രി വാസത്തിനു ശേഷം ആണ് ഈ കുഞ്ഞിനെ താലോലിക്കാൻ കൈകളിൽ ലഭിക്കുന്നത്.

കെസ്റ്റർ പാച്ചുവിന് ഒപ്പം വളരുന്നുവെന്ന് വിശ്വസിക്കുകയാണ് താനെന്നും, ആ വിശ്വാസത്തിലാണ് തന്റെ സങ്കടങ്ങളൊക്കെ താൻ മറക്കുന്നത് എന്നുമാണ് പറയുന്നത്. കെസ്റ്ററിനെ കാണാനും അനുഭവിക്കാനും പാച്ചുവിന് കഴിയുന്നുണ്ടെങ്കിൽ അത് തന്നെ സന്തോഷിക്കുന്നു ഉണ്ടെന്നാണ് ഡിംപിൾ വീഡിയോയിൽ പറയുന്നത്. ഒരു അമ്മയെ സംബന്ധിച്ചെടുത്തോളം കുഞ്ഞുങ്ങൾ എന്നും ഒരുപോലെയാണ്. ഒരു കുഞ്ഞിന്റെ മരണം തീർച്ചയായും അമ്മയെ വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്. സന്തോഷത്തോട് ഒപ്പം ദുഖവും നിറയുന്ന ദിനമാണ് പിച്ചുവിന്റെ പിറന്നാൾ ദിനം ഡിമ്പിളിന്.

Leave a Comment

Scroll to Top