അയാൾ അങ്ങനൊരു മോശക്കാരനായിരുന്നെങ്കിൽ പിന്നെയും പിന്നെയും എന്തിനു ആ പെൺകുട്ടി അയാളെ തേടി പോയി ? ചോദ്യവുമായി മല്ലിക സുകുമാരൻ

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മല്ലിക സുകുമാരൻ. മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച നർമ്മം നിറഞ്ഞ ഒരുപാട് വേഷങ്ങളാണ് മല്ലിക സുകുമാരൻ ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ യുവതാര നിരയിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മ ആയ മല്ലിക സുകുമാരൻ അഭിനയം കൊണ്ട് മാത്രമല്ല തന്റെ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

താരത്തിന്റെ നിലപാടുകൾ വിമർശനങ്ങൾക്കും ട്രോളുകൾക്കും പലപ്പോഴും വഴി വെച്ചിട്ടുണ്ട്. അഭിമുഖങ്ങളിൽ വളരെ രസകരമായ മറുപടികൾ നൽകി പ്രേക്ഷകരെ ചിരിപ്പിക്കുക മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്നു മല്ലിക സുകുമാരൻ. അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള മീ റ്റൂ ആരോപണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ യുവനടി മീ റ്റൂ ആരോപണമുന്നയിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന് നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ലൈവ് വീഡിയോ പങ്കുവെച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . ഇപ്പോൾ വിജയ് ബാബുവിനെതിരെ ഉള്ള മീ റ്റൂ ആരോപണത്തിൽ മല്ലിക സുകുമാരന്റെ പ്രതികരണമാണ് വൈറലാകുന്നത്. മോശം പെരുമാറ്റം ഉണ്ടായ ആളുടെ അടുത്തേക്ക് പിന്നെയും എന്തിനാണ് നടി പോയത് എന്ന് നടിയെ പിന്തുണയ്ക്കുന്നവർ ആരോപണം ഉയർത്തിയ ആളോട് ചോദിക്കണമെന്ന് താരം പറയുന്നു.

മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നതെന്നും താരങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ഒന്നും അറിഞ്ഞിട്ടില്ലെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. നടിയുടെ ഒപ്പം നിൽക്കുന്ന സ്ത്രീകൾ ആ പെൺകുട്ടിയോട് ആദ്യം ഇക്കാര്യം ചോദിക്കണം. രണ്ടും മൂന്നും പ്രാവശ്യം കഴിഞ്ഞപ്പോൾ പിന്നീട് എന്തിന് അവിടെ പോയി എന്ന് ചോദിക്കണം. വിജയ് ബാബു അത്തരക്കാരനാണെന്ന് അറിഞ്ഞതിനു ശേഷം എന്തിന് അവിടെ പോയി എന്ന് വ്യക്തമായ ഒരു ഉത്തരം നടി പറയണം.

19 പ്രാവശ്യം എന്നോ 16 പ്രാവശ്യം എന്നെല്ലാം കേട്ടത് കൊണ്ടാണ് മല്ലിക സുകുമാരൻ നടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇത്രയും തവണ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ അച്ഛനോടോ ആങ്ങളമാരോടോ ബന്ധുക്കളോടോ പോലീസുകാരോടോ ആയിരുന്നു പറയേണ്ടത്. നമ്മുടെ നാട്ടിൽ എന്തൊക്കെ വഴികളുണ്ട്. അതൊന്നും തേടാതെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ 19 പ്രാവശ്യം പീഡിപ്പിച്ചതെന്ന് ഒരാൾക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ അതിനു തക്കതായ കാരണം വേണമെന്ന് മല്ലിക സുകുമാരൻ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയ്ക്ക് പൂർണ്ണ പിന്തുണയും നൽകി താരം. ജോലിക്ക് പോയിട്ട് വരുമ്പോൾ വഴിയിൽ വെച്ച് തടഞ്ഞു നിർത്തിയിട്ട് അതിക്രമം നേരിട്ട ആളാണ് അതിജീവിത. തെറ്റ് സംഭവിച്ചതാണെന്ന് എല്ലാവർക്കും അറിയാം. അവർക്ക് നീതി ലഭിച്ചേ മതിയാവൂ എന്നും മല്ലിക പറയുന്നു. കഴിഞ്ഞ മാസം 26നായിരുന്നു വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ബ. ലാ ത്സം ഗ കുറ്റത്തിന് പരാതി ലഭിക്കുന്നത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ നിരവധി തവണ ക്രൂ ര മാ യി ബ ലാ ത്സം ഗം ചെയ്തു എന്നും നിരസിച്ചപ്പോൾ ദേഹോപദ്രവം ഏല്പിച്ചു എന്നായിരുന്നു പരാതി. വിജയ് ബാബുവില നിന്നും നേരിടേണ്ടി വന്ന ക്രൂരത വിവരിച്ചുകൊണ്ട് വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെ യുവനടി പങ്കുവെച്ച് കുറിപ്പ വൈറൽ ആയതോടെയാണ് പുറം ലോകം ഈ സംഭവം അറിയുന്നത്.

Leave a Reply