തട്ടീം മുട്ടീം താരം മനീഷയുടെ സ്വകാര്യജീവിതം ഇത്രയ്ക്ക് വേദനിപ്പിക്കുന്നതായിരുന്നോ.?

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടിയും മുട്ടിയും എന്ന പരിപാടിക്ക് നിരവധി ആരാധകരാണുള്ളത്. അന്തരിച്ച നടി കെപിഎസി ലളിത ആയിരുന്നു പരിപാടിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. കെപിഎസി ലളിത ഇല്ല എന്നതൊഴിച്ചാൽ ഇപ്പോഴും പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ ആണ് പരിപാടിയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇപ്പോഴിതാ പരിപാടിയിൽ ശ്രദ്ധേയമായ മനീഷയെക്കുറിച്ചുള്ള കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മനീഷ എന്ന് പറഞ്ഞാൽ ഒരുപക്ഷേ പെട്ടെന്ന് ആരാധകർക്ക് മനസ്സിലാവില്ല. എന്നാൽ തട്ടിമുട്ടിയിലെ മീനാക്ഷിയുടെ അമ്മായിഅമ്മ എന്ന് പറഞ്ഞാലോ ആദിയുടെ അമ്മ എന്ന് പറഞ്ഞാലോ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാക്കും. അധികമാർക്കും അറിയാത്ത നല്ലൊരു ഗായിക കൂടിയാണ് മനീഷ. ദൂരദർശൻ അടക്കമുള്ള ചില ചാനലുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു ഗായിക തന്നെയാണ് മനീഷ. മനീഷയുടെ മനോഹരമായ ഗാനങ്ങൾ എപ്പോഴും തട്ടിയും മുട്ടിയും സെറ്റിൽ നിന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ ഇതാ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ് മനീഷ തുറന്നുപറയുന്നത്. സ്വകാര്യ ജീവിതം അത്ര സുന്ദരമല്ല എന്നാണ് മനീഷ സംസാരിക്കുന്നത്. പലപ്പോഴും മക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ ഭർത്താവിനെക്കുറിച്ച് ആളുകൾ തിരക്കാറുണ്ട്. ആ സമയത്തൊക്കെ ഇത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്.

ശരിക്കും താൻ ഭർത്താവുമായി പിരിഞ്ഞു ജീവിക്കുന്ന ഒരു വ്യക്തിയാണ്. തന്റെ ഇഷ്ടത്തിന് വിവാഹം കഴിച്ചത് ആണ്. പ്രണയവിവാഹമായിരുന്നു. തന്റെ ജാതിയിൽ നിന്ന് തന്നെ താൻ വിവാഹം കഴിക്കണമെന്ന് ഒന്നും അച്ഛന് നിർബന്ധമുണ്ടായിരുന്നില്ല. പക്ഷേ നിർബന്ധമുണ്ടായിരുന്നു എന്നെ നോക്കാൻ കഴിയുന്ന ഒരാളെ കൊണ്ട് മാത്രമേ വിവാഹം കഴിപ്പിക്കൂ എന്ന്.

വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് താൻ ഇറങ്ങിപ്പോയി ആണ് വിവാഹം കഴിക്കുന്നത്. പൊരുത്തക്കേടുകൾ ജീവിതത്തിൽ വന്നു. പൊരുത്തക്കേടുകളോടെ ജീവിക്കുന്നതിലും നല്ലത് വേർപ്പിരിയുന്നത് ആണെന്നു തോന്നിയതുകൊണ്ടാണ് വേർപിരിഞ്ഞത് എന്നും, ഒരു ഗാനം പാടുവാൻ പോയ സമയത്താണ് ആദ്യമായി ഭർത്താവായിരുന്ന വ്യക്തിയെ പരിചയപ്പെടുന്നതെന്നും പറയുന്നു. അവിടെവച്ച് സൗഹൃദത്തിൽ ആവുകയും അത് പിന്നീട് പ്രണയമായി രൂപാന്തരപ്പെടുകയും ഒക്കെ ആയിരുന്നു. മനീഷയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply