ഫുക്രുവുമായി ഉള്ള ബന്ധം തുറന്നു പറഞ്ഞു മഞ്ജു പത്രോസ്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സജീവമായ താരമാണ് മഞ്ജു പത്രോസ്. ശ്വേത മേനോൻ അവതരിപ്പിച്ച “വെറുതെയല്ല ഭാര്യ” എന്ന ഷോയിലെ മികച്ച പ്രകടനത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു പത്രോസ്, “മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമായത്.

പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം മത്സരാർത്ഥി ആയി എത്തിയിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2വിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളെ തുടർന്ന് ഒരുപാട് സൈബർ ആക്രമണങ്ങൾ മഞ്ജുവിനെതിരെ ഉയർന്നിരുന്നു. 2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്‌ത “നോർത്ത് 24 കാതം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മഞ്ജു പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു.

“കമ്മട്ടിപ്പാടം”, “ജിലേബി”, “തൊട്ടപ്പൻ”, “മഹേഷിന്റെ പ്രതികാരം” തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. മോഹൻലാൽ നായകൻ ആയ “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ” എന്ന ചിത്രത്തിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിൽ ഒരുപാട് തവണ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട് മഞ്ജു. ബിഗ് ബോസ്‌ ഹൗസിൽ നിന്നും പുറത്തായതിന് ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു താരം.

“ബ്ലാക്കീസ് വ്ലോഗ് ” എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി മഞ്ജു പങ്കു വെക്കാറുണ്ട്. മഞ്ജുവിന്റെ കുടുംബജീവിതത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ മഞ്ജു പേര് മാറ്റി മഞ്ജു പത്രോസ് ആക്കിയതായിരുന്നു ഇതിന് കാരണം ആയത്. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ സജീവമായ മഞ്ജു സുനിച്ചന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കു വെക്കാത്തതും ആരാധകരിൽ സംശയം ഉണർത്തി.

ഇതിന് വിശദീകരണവുമായി താരം മുന്നോട്ട് വന്നിരുന്നു. എന്നാൽ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴാണ് സുനിച്ചന്റെ ഭാര്യ ആയതിനാൽ മഞ്ജു സുനിച്ചൻ എന്ന പേരിൽ അറിയപ്പെട്ടത്. എന്നാൽ തന്റെ യഥാർത്ഥ പേര് മഞ്ജു പത്രോസ് ആണെന്ന് താരം വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞാലും പേര് മാറ്റില്ലെന്ന് സുനിച്ചനോട് ആദ്യമേ പറഞ്ഞിരുന്നു എന്നും സുനിച്ചൻ സമ്മതിച്ചിരുന്നു എന്നും മഞ്ജു വ്യക്തമാക്കി.

സുനിച്ചൻ വിദേശത്തായതിനാൽ ആണ് സുനിച്ചനൊപ്പമുള്ള ചിത്രങ്ങളൊന്നും പങ്കു വെക്കാത്തത് എന്നും അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് താരം വെളിപ്പെടുത്തി. തനിക്കെതിരെ ഉയരുന്ന വ്യാജ വാർത്തകൾക്കും വിമർശനങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകുന്ന താരമാണ് മഞ്ജു പത്രോസ്. ഇടയ്ക്ക് മഞ്ജുവിനെയും ബിഗ്ബോസ് മത്സരാർത്ഥിയായ ഫുക്രുവിനെയും ചേർത്ത് വാർത്തകൾ പ്രചരിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയിരുന്നു മഞ്ജു.

ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോൾ മഞ്ജു ഏറ്റവും കൂടുതൽ മിസ് ചെയ്തത് മകൻ ബെർണചനെയാണ്. മകനെ പോലെ കുസൃതി കാണിച്ചു നടക്കുന്ന ഒരു ആളായിരുന്നു ഫുക്രു. അതുകൊണ്ടായിരുന്നു ഫുക്രുവിനെ കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതും. എന്നാൽ മകനെ പോലെ കണ്ടിട്ടുള്ള പയ്യന്റെ പേരും വെച്ച് വാർത്തകൾ പ്രചരിച്ചത് ഏറെ വേദനിപ്പിച്ചു എന്ന് മഞ്ജു തുറന്നു പറയുന്നു. വെറും 23 വയസ്സ് മാത്രം പ്രായമുള്ള ഒരു പൊടി കൊച്ചിനോട് അങ്ങനെ തോന്നുമോ എന്നും എനിക്കിപ്പോൾ 39 വയസ്സായി എന്നും മഞ്ജു പത്രോസ് പറയുന്നു.

അങ്ങനെ തോന്നുകയാണെങ്കിൽ തന്നെ അവിടെ മഞ്ജുവിന്റെ പ്രായത്തിലുള്ള പ്രദീപേട്ടൻ ഷാജിചേട്ടൻ എന്നിവരൊക്കെ ഉണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയാകുന്ന താരം തന്നെ വിമർശിക്കുന്നവരുടെ പേര് സഹിതം വെളിപ്പെടുത്തി മറുപടി നൽകാറുണ്ട്. അടുത്തിടെ ഒരു ഹിന്ദി ഗാനത്തിന് ചുവടു വച്ച വീഡിയോ താരം പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് മോശമായി കമന്റ് ചെയ്ത ആളുടെ പേര് എടുത്തു പറഞ്ഞു കൊണ്ട് മഞ്ജു മറ്റൊരു വീഡിയോ പങ്കു വെച്ചു. വണ്ണവും കറുത്ത നിറവും ഉള്ള തന്നെപ്പോലുള്ള ശരീരമുള്ള ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. സമൂഹത്തിലെ മറ്റുള്ളവർക്ക് മുന്നിൽ അവർ ന്യൂനതകൾ ഉള്ളവർ ആയിരിക്കും. എന്നാൽ അവരെ സംബന്ധിച്ച് അവർ പെർഫെക്റ്റ് ആണ് എന്നായിരുന്നു താരം പ്രതികരിച്ചത്.

Leave a Comment

Scroll to Top