അഭിനയത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തി മായ മൗഷ്മി

ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായിരുന്നു മായ മൗഷ്മി. പരമ്പരകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള താരം ശ്രദ്ധേയമായത് “പകിട പകിട” എന്ന ഹാസ്യ പരമ്പരയിലൂടെയാണ്. നിരവധി ആരാധകരെ ആണ് ഈ ഒരൊറ്റ പരമ്പരയിലൂടെ മായ നേടിയെടുത്തത്. സൗന്ദര്യവും അഭിനയ മികവ് കൊണ്ടും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന താരം ഇടയ്ക്കുവെച്ച് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

പെട്ടെന്ന് താരം അപ്രത്യക്ഷമായതോടെ അഭിനയം നിർത്തിയോ എന്ന് ആരാധകർ സംശയിച്ചു. പ്രിയതാരം ഇനി തിരിച്ചു വരില്ല എന്ന ആശങ്കകളും ഉയർന്നു. “പകിട പകിട” എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയ ആയ മായാമൗഷ്മി തിരുവനന്തപുരം സ്വദേശിനിയാണ്. നിരവധി പരമ്പരകളിലും സിനിമകളിലൂടെയും തിളങ്ങിയ താരം അമ്മ ആയതോടെ താൽക്കാലികമായി അഭിനയത്തിൽ നിന്നും വിട്ടു നീക്കുകയായിരുന്നു.

മകൾ നിഖിതാഷയുടെ വളർച്ചയും കുസൃതികളും ആസ്വദിക്കാൻ വേണ്ടി ആയിരുന്നു താരം അഭിനയ ലോകത്തുനിന്നും ഒരു ഇടവേള എടുത്തത്. തന്റെ രാജകുമാരിക്കൊപ്പം സമയം ചിലവഴിച്ചു മതിവരുന്നില്ലായിരുന്നു മായയ്ക്ക്. മികച്ച ഒരു അഭിനേത്രി മാത്രമല്ല ശക്തയായ ഒരു സ്ത്രീ കൂടിയാണ് മായ മൗഷ്മി. ജീവിതത്തിൽ പ്രതിസന്ധികൾ കടന്നു വന്നപ്പോൾ തളരാതെ പോരാടി ആ പ്രതിസന്ധികളെ അതിജീവിച്ച ഒരു കലാകാരി.

ആദ്യ വിവാഹം വേർ പിരിഞ്ഞതിനു ശേഷം 2002 ലായിരുന്നു സീരിയൽ സംവിധായകൻ ഉദയകുമാറിനെ മായ വിവാഹം കഴിക്കുന്നത്. എന്നാൽ ആ വിവാഹ ബന്ധവും പരാജയമായിരുന്നു. പിന്നീടാണ് മാർക്കറ്റിങ് ഹെഡ് ആയി ജോലി ചെയ്യുന്ന വിപിനെ മായ വിവാഹം കഴിക്കുന്നത്. 25 ഓളം സിനിമകളിലും നാല്പതിലധികം സീരിയലുകളിലും വേഷമിട്ടിട്ടുള്ള മായ മൗഷ്മിയെ വീണ്ടും സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന റിയാലിറ്റി ഷോയിലൂടെയാണ് മായ ഇന്ന് വരെ ആരും അറിയാതിരുന്ന ആ രഹസ്യം പങ്കു വച്ചത്. അഭിനയത്തിൽ നിന്നും വിട്ടു നില്ക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തുകയാണ് മായ. കണ്ണുകൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് ആയിരുന്നു മായ അഭിനയത്തിൽ നിന്നും വിട്ടു നിന്നത്.

ഇന്ന് കോവിഡ് വ്യാപനത്തോടെ സാമൂഹ്യ കാലത്തെക്കുറിച്ചും, കണ്ണുകൾ തൊടാൻ പാടില്ല എന്ന് എല്ലാം നമുക്കറിയാം. എന്നാൽ ആ കാലത്ത് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ലായിരുന്നു എന്ന് മായ പറയുന്നു. മറ്റാരുടെയോ കയ്യിൽ നിന്നായിരുന്നു മായ്ക്ക് അണുബാധ വന്നത്. എന്നാൽ വളരെ വേദനാജനകമായ അനുഭവമായിരുന്നു താരത്തിന് ഉണ്ടായത്.

കണ്ണിൽ നിന്ന് പേസ്റ്റ് രൂപത്തിൽ പീള വരാൻ തുടങ്ങി. കണ്ണിലെ സോക്കറ്റ് മുഴുവൻ നിറയും. കവിൾ മുഴുവൻ നീര് വെച്ച് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു താരം. വെളിച്ചമോ ചൂടോ മുഖത്ത് അടിക്കാൻ പറ്റാതെ ഒരു വർഷക്കാലം എടുത്താണ് രോഗം പൂർണമായി ഭേദപ്പെട്ടത് എന്ന് നടി പറയുന്നു. രോഗം പൂർണമായും ഭേദമായ സ്ഥിതിക്ക് താരത്തിനെ വീണ്ടും സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ.

Leave a Reply