അവസരങ്ങൾ കുറയുന്നത് കൊണ്ടാണോ, അതോ ഫീൽഡിൽ പിടിച്ചുനിൽക്കാൻ ആണോ ഈ കഷ്ടപ്പാടുകൾ – അസഹനീയം കമന്റുകൾ !

2001 ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിൻ എന്ന നടിയുടെ ഉദയം. ശിവാനി എന്ന കഥാപാത്രത്തെയായിരുന്നു മീര ചിത്രത്തിൽ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ സംവിധായകനായ ലോഹിതദാസ് തന്നെ നിരവധി അവസരങ്ങൾ നൽകുകയും ആയിരുന്നു. പുതിയ ചിത്രണത്തിലേക്ക് നടിയെ തേടിയ ലോഹിതദാസിനു മീരാജാസ്മിനെ പരിചയപ്പെടുത്തി കൊടുക്കുന്നത് പിൽകാലത്ത് സംവിധായകനായി മാറിയ ബ്ലെസ്സിയായിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ എല്ലാം സ്വന്തമാക്കിയിരുന്നു മീര. ഒരു കാലത്ത് സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ എല്ലാം മീരയുടെ കൈകളിൽ ഭദ്രമായിരുന്നു എന്ന് പറയുന്നതാണ് സത്യം.ഇനി അങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനം എന്ന് താരം അറിയിക്കുന്നത് യുഎഇയിൽ ഗോൾഡ് വിസ സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു. അധികം വൈകാതെ തന്നെ സത്യൻ അന്തിക്കാടിന് ചിത്രത്തിലേക്ക് മീര എത്തുകയും ചെയ്തു. നീണ്ട കാലങ്ങൾക്കുശേഷം ആയിരുന്നു മീര മലയാള സിനിമയിലേക്ക് തിരികെ വരുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനാകുന്ന മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര ജാസ്മിൻ. മലയാളമായിരുന്നു മീരയ്ക്ക് മികച്ച കഥാപാത്രങ്ങൾ എന്നും സമ്മാനിച്ചിട്ടുള്ളത്. സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ ആയിരുന്നു ആ സിനിമകളിലെല്ലാം ഉണ്ടായിരുന്നത്. സ്വപ്നക്കൂടിലേ കമലയും സൂത്രദാരനിലെ ശിവാനിയും ഒക്കെ ഒരുപാട് അഭിനയിക്കുവാനുള്ള ചിത്രങ്ങളായിരുന്നു.

2018 ഇൽ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായി എത്തിയ പൂമരം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു അവസാനമായി മലയാളത്തിൽ മീര എത്തിയത്. രണ്ടാമത്തെ വരവിൽ സോഷ്യൽമീഡിയയിലും സജീവം ആയി മാറുകയായിരുന്നു താരം. അതോടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തി.

തന്റെ സോഷ്യൽ മീഡിയ താൻ തന്നെയാകും കൈകാര്യം ചെയ്യുന്നത് എന്നും താരം തുറന്നു പറയുക ഉണ്ടായി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അല്പം ഗ്ലാമർ കൂടിയതാണ്. അത്തരം ഒരു ചിത്രത്തിന് താഴെ വന്ന കമൻറ് ആയിരുന്നു ശ്രെദ്ധ നേടുന്നത്. അല്പം ഗ്ലാമർസ് മെമ്പോടിയോടുള്ള ഒരു ചിത്രം പങ്കുവെച്ചപ്പോൾ ലഭിച്ചത് ആണ് ഇങ്ങനെ ഒരു കമൻറ്. ” അവസരങ്ങൾ കുറയുന്നത് കൊണ്ടാണോ, അതോ ഫീൽഡിൽ പിടിച്ചുനിൽക്കാൻ ആണോ ഈ കഷ്ടപ്പാടുകൾ എന്നായിരുന്നു ആ കമൻറ് ” കമന്റിന് മീര മറുപടി ഒന്നും നൽകിയില്ല.

മീരയുടെ മറുപടിക്ക് വേണ്ടി ആരാധകരെല്ലാം കാത്തിരിക്കുകയാണ്. അത്തരം കമൻറ് ഇടുന്നത് ആളുകൾക്ക് ഒരു ഹോബിയായി മാറിയിരിക്കുകയാണ്. താരങ്ങളുടെ ചിത്രങ്ങൾക്ക് താഴെ അസഭ്യം നിറഞ്ഞ കമൻറുകൾ ഇടുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറി എന്ന് തന്നെ പറയണം. ആദ്യത്തെ വരവിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ആയിരുന്നു മീരാ ജാസ്മിൻ തിളങ്ങിയത്.

രണ്ടാമത്തെ വരവിലും ആ ഒരു പ്രതീക്ഷ ആരാധകർക്കുണ്ട്. കസ്തൂരിമാൻ എന്ന ചിത്രത്തിലെ പ്രിയംവദ എന്ന കഥാപാത്രവും സ്വപ്നക്കൂടിലെ കമലയുമൊക്കെ സ്ത്രീ ശക്തമായ കഥാപാത്രങ്ങൾക്ക് ഉദാഹരണങ്ങളായിരുന്നു. അതോടൊപ്പം തന്നെ മമ്മൂട്ടി നായകനായി എത്തിയ ഒരേ കടൽ എന്ന ചിത്രത്തിലെ മികച്ച ഒരു കഥാപാത്രത്തെയായിരുന്നു മീര ജാസ്മിൻ കൈകാര്യം ചെയ്തിരുന്നത്.ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ വീണ്ടും തന്റെ അഭിനയം പുറത്തേക്ക് കൊണ്ടു വരുകയായിരുന്നു. അതുപോലെതന്നെ രണ്ടാമത്തെ വരവിൽ മികച്ച കഥാപാത്രങ്ങൾ മീരാജാസ്മിൻ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply