മോഹൻലാലിന് മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയ തോന്നിയിട്ടുണ്ടോ.? ആരാധകന്റെ ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി.

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഇല്ലാത്ത മലയാള സിനിമ നിറയ്ക്കും എന്നുള്ളത് എല്ലാ അറിയാവുന്ന കാര്യമാണ്. ഇവരുടെ വിസ്മയകരമായ പ്രകടനങ്ങൾ കണ്ട് കയ്യടിക്കാത്ത മലയാളികളില്ല. മലയാളത്തിൽമാത്രമല്ല ആഗോളതലത്തിലും പ്രേക്ഷക ശ്രദ്ധനേടുന്ന രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളിയുടെ നായക സങ്കൽപങ്ങളിൽ ഇന്നും സമാനതകളില്ലാതെ നിറഞ്ഞുനിൽക്കുന്ന സ്ഥാനമാണ് ഇവർക്കുള്ളത്.

ഒരിക്കലെങ്കിലും ഇവരുടെ ഡയലോഗുകൾ സംസാരിക്കാത്ത ഒരു മലയാളി പോലും ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. കുടുംബ സിനിമകളിൽ കൂടുതലായും അഭിനയിക്കുന്നത് നടൻ മോഹൻലാൽ തന്നെയാണ്. ആക്ഷൻ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ പ്രത്യേകത എന്ന് പറയുന്നത്. മോഹൻലാൽ ഒരു കഥാപാത്രമായി മാറുമ്പോൾ അത് അത്രയ്ക്ക് മനോഹരമായാണ് പ്രേക്ഷകർ ആസ്വദിക്കാറള്ളത്. ലാലേട്ടൻ എന്ന് പ്രായഭേദമന്യേ എല്ലാവരും അദ്ദേഹത്തെ വിളിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെയാണ് മമ്മൂക്ക എന്ന സംബോധനയും.

50 വർഷത്തിലേറെയായി മലയാളികളുടെ പ്രിയപ്പെട്ട നടനായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ എഴുപതാം വയസ്സിലും മലയാളത്തിൽ മറ്റൊരു നടനും തകർക്കാൻ സാധിക്കാത്ത ലുക്കും അഭിനയവും ആണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്ന് പറയുന്നത്. ഇപ്പോഴത്തെ യുവതാരങ്ങളുടെ ആണെങ്കിലും പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് മമ്മൂട്ടിയോട് ആണോ മോഹൻലാലിനോട്‌ ആണോ ആരാധന എന്ന്. ഇതിന്റെ പേരിൽ ഒരുപക്ഷേ സ്കൂളുകളിൽ പഠിക്കുന്ന കാലത്ത് പലരും തമ്മിൽ ഫൈറ്റ് പോലും നടന്നിട്ടുണ്ടാവും.

ഈ അവസരത്തിൽ സ്വാഭാവികമായും തോന്നിയിട്ടുള്ള ഒരു കാര്യമാണ് മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം ആണോ മത്സരം ആണോ എന്നൊക്കെയുള്ളത്. എന്നാൽ ആഴത്തിലുള്ള ഒരു സൗഹൃദബന്ധം ആണ് ഇവർക്കിടയിൽ നിലനിൽക്കുന്നത്. ഇതിനെപ്പറ്റി ഒരു പഴയ അഭിമുഖത്തിൽ മോഹൻലാൽ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഈ കാര്യത്തെപ്പറ്റി താരം വ്യക്തമാക്കിയത്. അഭിമുഖത്തിൽ ഒരു ആരാധകൻ മോഹൻലാലിന് മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചു.?

ഇതിനു വളരെ രസകരമായ രീതിയിൽ അദ്ദേഹം മറുപടി നൽകി. അദ്ദേഹം വളരെ കൂൾ ആയ ഒരു ആക്ടറാണ്. ഞങ്ങൾ ഏതാണ്ട് ഒരേ സമയത്ത് തന്നെ വന്നവരാണ്. ഞാനും അദ്ദേഹവുമായി ഏതാണ്ട് 55 ഓളം സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ കണ്ടപ്പോൾ ആരാധനയും തോന്നിയിട്ടുണ്ട്. അസൂയ തോന്നേണ്ട കാര്യമില്ല. കാരണം ഒരു മലയാള സിനിമയിൽ മെയിൻ റോൾ ചെയ്യുന്ന കുറച്ച് അഭിനേതാക്കൾ മാത്രമേയുള്ളൂ.

അതിൽ അദ്ദേഹത്തിന്റെ റോൾ എനിക്ക് കിട്ടണം,അല്ലെങ്കിൽ അദ്ദേഹം ചെയ്യുന്നതുപോലെ എനിക്ക് ചെയ്യണം എന്നൊക്കെ തോന്നുമ്പോഴാണ് അസൂയ ഉണ്ടാകുന്നത്. അസൂയ എന്ന് ഒരു വാക്ക് അതൊരു ഫീലിങ് ആയി മാറുമ്പോഴാണ് കുഴപ്പമുണ്ടാക്കുന്നത്. വെറുതെ പറയാം. അത്തരത്തിൽ തോന്നുന്ന കാര്യങ്ങൾ ഒന്നും ഞങ്ങൾക്ക് ഉണ്ടാവാറില്ല എന്ന് മോഹൻലാൽ പറയുന്നു. ഞാനും മമ്മൂട്ടിയും വ്യത്യസ്തമായ രണ്ടു വ്യക്തിത്വങ്ങൾ ആണെന്നും അതിന്റെതായ വ്യത്യാസങ്ങൾ തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

Leave a Reply