മുകേഷേട്ടൻ ഉണ്ടെങ്കിൽ ഷോട്ട് വേഗം തീരാൻ ആണ് പ്രാർത്ഥിക്കുന്നത്.അതിന് കാരണം ഇതാണ്.

മലയാളി പ്രേക്ഷകരുടെ മനസ്സിൽ മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നായികയാണ് സോന നായർ.സിനിമയിലും സീരിയലിലും എല്ലാം ഒരുപോലെ തന്റെ കഴിവ് തെളിയിക്കുവാൻ സോന നായർക്ക് സാധിച്ചിട്ടുണ്ട്. 1996 സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തൂവൽ കൊട്ടാരം എന്ന ചിത്രത്തിലെ ഹേമ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയിരുന്നു സോന നായർ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ഒക്കെ വേഷമിട്ട സോനാ ചായാഗ്രാഹകൻ ആയ ഉദയൻ അമ്പാടിയുടെ ഭാര്യ കൂടിയാണ്. 1996 ആയിരുന്നു ഇരുവരും വിവാഹിതരായിരുന്നത്.

സീരിയസ് വേഷങ്ങളും ഹാസ്യ വേഷങ്ങളും ഒക്കെ ഒരേപോലെ കൈകാര്യം ചെയ്തിട്ടുള്ള താരമാണ് സോന നായർ.. അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കഥാപാത്രം നരൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച കഥാപാത്രം ആയിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ചില സംഭവങ്ങളെക്കുറിച്ച് സോനാനായർ മനസ്സ് തുറക്കുകയാണ്.

പട്ടണത്തിൽ സുന്ദരൻ, ഡോക്ടർ ഇന്നസെന്റ് ആണ് തുടങ്ങിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച സോന നായർ മികച്ച കയ്യടി ആയിരുന്നു നേടിയത്. ആ സംഭവങ്ങളെക്കുറിച്ച് ആണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്.ഇന്നസെന്റിന്റെ ഭാര്യയായാണ് ഡോക്ടർ ഇന്നസെന്റ് ആണ് എന്ന സിനിമയിൽ വേഷമിട്ടത്.

സെറ്റിലെ സംസാരവും അനുഭവങ്ങളും ഒക്കെയാണ് സോന പങ്കുവയ്ക്കുന്നത്. ചിരിച്ചുചിരിച്ച് മരിച്ച് പുനർ ജീവിക്കുകയായിരുന്നു.. ഇവരൊക്കെ വർഷങ്ങൾക്കു മുൻപേ സിനിമയിൽ വന്നവരാണ്. ഒരുപാട് അനുഭവം ഉള്ളവരാണ്. അതൊക്കെ ഇവർ പൊടിപ്പും തൊങ്ങലും വെച്ച് പറയുകയും ചെയ്യും. മുകേഷ് ഏട്ടന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് ഷോട്ട് എങ്ങനെയെങ്കിലും തീരണം എന്നാണ്. അതിനുശേഷം കഥ കേൾക്കണമെന്നുമുള്ള ആഗ്രഹമാണ്. സെറ്റിൽ സുരാജ് ഉണ്ടായിരുന്നു. പുള്ളി കുറെയൊക്കെ കയ്യിൽ നിന്നും ആയിരുന്നു ഇടുന്നതെന്നും സോനാ നായർ പറയുന്നു. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിലൂടെ കോമഡി കഥാപാത്രങ്ങളിലേക്ക് എത്തുന്ന താരം കോമഡി കഥാപാത്രങ്ങൾ ആസ്വദിക്കാറുണ്ടെങ്കിലും അത് ചെയ്യാൻ പ്രയാസമാണെന്നാണ് പറയുന്നത്.

പല താരങ്ങളെയും മനസ്സിലേക്ക് ആവാഹിച്ച് ആണ് അതൊക്കെ ചെയ്യുന്നത്. സിനിമയിലെ എന്റെ ഭാഗങ്ങൾ ഒക്കെ വെച്ച് കുട്ടികൾ റിൽസ് ചെയ്യുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുണ്ട് എന്നും സോന കൂട്ടിച്ചേർക്കുന്നു. പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലെ കഥാപാത്രം ഒരിക്കലും സാധിക്കില്ലെന്നും കരുതി. ലൊക്കേഷനിൽ ദിലീപേട്ടൻ വരെ ചിരിച്ചു പോയിട്ടുണ്ടെന്നും സോന പറയുന്നു. അഭിനയ കാര്യത്തിൽ ഭർത്താവിന്റെ പിന്തുണ വളരെ വലുതാണ് എന്നും സോന ഓർമിക്കുന്നുണ്ട്. ഞാൻ അടുക്കളയിൽ കഴിയേണ്ട ആളല്ല എന്ന് പറഞ്ഞ് എന്നെ പുഷ് ചെയ്തു വിടുന്നത് അദ്ദേഹമാണ് എന്നും സോന പറയുന്നു.

Leave a Comment

Scroll to Top