മൊബൈൽ വിപ്ലവത്തിന് തുടക്കം കുറിച്ച ഒരു ബ്രാൻഡ് ആണ് മൈജി. നിരവധി സന്തുഷ്ടരായ കസ്റ്റമെഴ്സ് ആണ് മൈജി യുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ഇപ്പോൾ മൈ ജിയുടെ ഒരു ബ്രഹ്മാണ്ട പരസ്യം അണിയറയിൽ ഒരുങ്ങുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ പരസ്യം ഒരുക്കുന്നത് സംവിധായകനായ ജിസ് ജോയ് ആണ്. നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനായി പ്രേക്ഷകർക്ക് മുൻപിലേക്ക് ജിസ് ജോയ് എത്തിയിട്ടുണ്ട്. മികച്ച ചിത്രങ്ങളും മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ജിസ് ജോയ്.
ജിസ് ജോയ് ഒരുക്കുന്ന ഈ പരസ്യ ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാലും ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും ആണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ആദ്യമായാണ് ഒരു പരസ്യചിത്രത്തിൽ ഇവർ രണ്ടുപേരും ഒരുമിക്കുന്നത്. അതുപോലെ തന്നെ രണ്ട് സൂപ്പർതാരങ്ങൾ ബ്രാൻഡ് അംബാസഡറായി ഉള്ള ഏക ബ്രാൻഡും മൈജി തന്നെയാണ്. ഇതൊക്കെ എടുത്തു പറയാവുന്ന പ്രത്യേകതകൾ ചിലതുമാത്രമാണ്. ഇപ്പോൾ മൈജിയുടെ ഒരു പുതിയ പരസ്യത്തിന് ടീസർ ആണ് പുറത്ത് വന്നിരിക്കുന്നത്. മോഹൻലാലും മഞ്ജു വാര്യരും ഒരുമിച്ച ഒരു ടീസർ ആണിത്. ഇരുവരും പരസ്പരം വെല്ലുവിളിക്കുന്നതാണ് ടീസറിൽ കാണാൻ സാധിച്ചിരിക്കുന്നത് എന്ന് .
മനസ്സിലാക്കാൻ സാധിക്കും. ഒരു ബ്രഹ്മാണ്ഡ പരസ്യമാണ് മൈജി ഒരുക്കാൻ തയ്യാറേടുത്തിരിക്കുന്നത്. ഈ പരസ്യത്തിന് ഒരു സിനിമ എടുക്കുന്നടത്തോളം ശീലമുണ്ട് എന്നും അറിയാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് ഓരോ ആരാധകരും ഈ പരസ്യത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഈ പരസ്യത്തിൽ എന്ത് കൗതുകമാണ് മൈജി ഒളിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ നോക്കിക്കൊണ്ടിരിക്കുന്നത്. രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുമ്പോൾ തന്നെ ഒരുപാട് കൗതുകങ്ങളും രസകരമായ സംഭവങ്ങളും പരസ്യത്തിൽ ഉണ്ടാകും എന്നതും പ്രേക്ഷകർക്ക് ഉറപ്പായ കാര്യമാണ്.
മാസ്സ് ക്ലാസ്സ് ലുക്കിലാണ് പരസ്യത്തിൽ മോഹൻലാൽ എത്തുന്നത് എന്നാണ് അണിയറയിൽ നിന്നും ഉള്ള റിപ്പോർട്ടുകൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഈ പരസ്യ ചിത്രം ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഈ സൂപ്പർ താരങ്ങളെ എങ്ങനെയാണ് ഈ പരസ്യത്തിൽ മൈജി അവതരിപ്പിക്കാൻ പോകുന്നത് എന്നതാണ് പ്രേക്ഷകരുടെയും ആശങ്ക.