വേറെ ലെവലാണ് മൈജിയുടെ പരസ്യം, കാരണം മോഹന്‍ലാലും മഞ്ജുവാര്യരും ഒരുമിച്ചാണ് ഓണത്തോട് അനുബന്ധിച്ചുള്ള പരസ്യത്തില്‍ അഭിനയിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈ ജിയുടെ ഓണം സ്പെഷ്യല്‍ പരസ്യമങ്ങനെ വേറെ ലെവലാവുകയാണ്. കോടികള്‍ മുടക്കി സിനിമയേക്കാള്‍ ദൃശ്യമികവോടെയാണ് ബ്രഹ്മാണ്ഡ പരസ്യം അണിയറയില്‍ ഒരുങ്ങുന്നത്.
നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും താരരാജാവ് മോഹന്‍ലാലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും പരസ്യങ്ങളില്‍ ഒന്നിച്ചിട്ടില്ല. മൈജിയുടെ ഓണം പരസ്യത്തിലൂടെ അതും സംഭവിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഒട്ടനവധി മികച്ച പരസ്യ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുകയും ചെയ്ത ജിസ് ജോയ് ആണ് ഈ പരസ്യം സംവിധാനം ചെയ്യുന്നത്. രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള കേരളത്തിലെ ഒരേ ഒരു ബ്രാന്‍ഡ് ആണ് മൈ ജി. ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണു ജിസ് ജോയും സംഘവും പരസ്യമൊരുക്കുന്നത്.
കേരളത്തില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ട മൈജി ഓണത്തിന് നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന പരസ്യം മലയാളത്തില്‍ ഒരു സിനിമയെടുക്കുന്ന ചെലവിലാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. മാസ് ആന്‍ഡ് ക്ലാസ് ലുക്കിലാണ്രേത ലാലേട്ടന്റെ വരവ്. മോഹന്‍ലാല്‍ ഇതിനു മുമ്പ് അഭിനയിച്ച മൈജിയുടെ പരസ്യങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതുമാണ്.