നയൻസ് ന്റെ ബ്ലാക്ക് മാജിക്കിൽ തന്റെ ഭർത്താവ് വീണുപോയതെന്നു പ്രഭുദേവയുടെ ഭാര്യ – എന്നാൽ നയൻസിന്റെ ആകാര വടിവിൽ വീണു പോയതല്ലല്ലോ എന്ന് ആരാധകർ !

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പെൺകുട്ടിയായിരുന്നു നയൻതാര. ഒരു സാധാരണ നാട്ടിൻപുറത്തുകാരിയായ പെൺകുട്ടി ലേഡീ സൂപ്പർ സ്റ്റാർ എന്ന നിലയിലേക്ക് എത്തുവാൻ ഒരുപാട് യാത്ര ചെയ്യേണ്ടിവന്നു. നിരവധി കഠിനമായ അവസ്ഥകൾ താണ്ടി വന്ന ഒരു പെൺകുട്ടിയാണ് നയൻതാര. ഇതിനിടയിൽ പ്രഭുദേവയുമായി ഉണ്ടായ പ്രണയവും ആ പ്രണയ പരാജയവും ഒക്കെ നയൻതാരയെ കുറച്ചോന്നുമായിരുന്നില്ല ഉലച്ചത് എന്ന് പറയണം.

പ്രഭുദേവയുടെ പേര് കയ്യിൽ പച്ചകുത്തുക വരെ ചെയ്തിരുന്നു നയൻസ് അത്രയ്ക്ക് ഒരു ദൃഡമായ ഒരു ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. ഈ സാഹചര്യത്തിൽ വീണ്ടും ചർച്ച ചെയ്യുന്നത് നയൻതാരയുടെ പഴയ പ്രണയം തന്നെയാണ്. പ്രഭുദേവയുടെ ആദ്യഭാര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തെ വിമർശിച്ചുകൊണ്ട് ആയിരുന്നു പ്രഭുദേവയുടെ ആദ്യഭാര്യ രംഗത്തെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നപ്പോൾ തന്റെ ഭർത്താവിനെ തട്ടിയെടുത്ത് കൊണ്ടുപോയ നയൻതാരയെ ശിക്ഷിക്കണം എന്നായിരുന്നു താരപത്നിയായ റംലത്ത് ആവശ്യപ്പെട്ടിരുന്നത്.

തന്റെ ഭർത്താവ് ഒരിക്കലും നയൻതാരയെ പ്രണയിച്ചതല്ല എന്നും. നയൻതാര ബ്ലാക്ക് മാജിക് കാണിച്ച് ഭർത്താവിനെ തട്ടിയെടുത്തു. തനിക്ക് സ്നേഹവും സംരക്ഷണവും നൽകുന്ന നല്ലൊരു ഭർത്താവായിരുന്നു പ്രഭുദേവ. 15 വർഷവും അങ്ങനെ തന്നെയായിരുന്നു. തങ്ങൾക്കുവേണ്ടി ഒരു വീട് ഒക്കെ വാങ്ങി തന്നിരുന്നു.

അദ്ദേഹത്തിന്റെ സ്വഭാവം മാറിയത് നയൻതാര വന്നതോടെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വഭാവവും മാറി എന്ന് റംലത്തു ആരോപിച്ചിരുന്നു. തന്റെ ഭർത്താവിനെ മോഷ്ടിച്ചെടുത്ത നയൻതാരയെ പോലീസ് അറസ്റ്റ് ചെയ്യണമെന്നായിരുന്നു പറയുന്നത്. കോടതി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

നയൻതാരയെ എവിടെവച്ച് കണ്ടാലും അവിടെ വച്ച് തല്ലും എന്നും അവൾ ഒരു മോശം സ്ത്രീയാണെന്നും റംലത്ത് പറഞ്ഞിരുന്നു. ഈ വാദപ്രതിവാദങ്ങൾ ഒക്കെ തന്നെ അക്കാലത്ത് വലിയതോതിൽ വൈറലാവുകയും ചെയ്തതായിരുന്നു. പലവട്ടം നയൻതാരയും പ്രഭദേവയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

പ്രഭുദേവയ്ക്ക് വേണ്ടി മതം മാറാൻ പോലും തയ്യാറായ നയൻതാര എന്തുകൊണ്ടാണ് പിന്നീട് പ്രഭുദേവയുമായുള്ള ബന്ധത്തിൽ നിന്നും തിരികെ വന്നതെന്ന് ഇതുവരെ ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഒരു സാമൂഹിക മാധ്യമങ്ങളിലും ഈ കാര്യത്തെക്കുറിച്ച് ഇന്നുവരെ തുറന്നു പറഞ്ഞിട്ടുമില്ല.

Leave a Reply