ജൂൺ 9 ന് ചെന്നൈയിലെ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് ആഡംബര വിവാഹം നടത്തി നയൻതാരയും വിഘ്നേശ്വനും സോഷ്യൽമീഡിയയുടെ ചർച്ചാ വിഷയമായി മാറി. ബോളിവുഡ് രീതിയിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇവരുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ ആരാധകർ തിക്കുംതിരക്കും കൂട്ടുകയും ചെയ്തിരുന്നു. വിവാഹശേഷം നയൻതാരയുടെ മാതാപിതാക്കളെ കാണുവാൻ വേണ്ടി ഇരുവരും കേരളത്തിലെത്തിയിരുന്നു. കേരളത്തിൽ കുറച്ചു ദിവസം ഇവർ ചിലവഴിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ വിഘ്‌നേഷ് ശിവന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിൽ നിന്നും അവർ എവിടെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ സ്ഥലത്ത് ഇവർ ഹണിമൂണിന് പോയതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തായ്‌ലാൻഡിൽ ആണ് ഇരുവരും. വിവാഹത്തിന് ശേഷം വിഘ്നേശ്വരനും നയൻതാരയും ആദ്യമെത്തിയത് തിരുപ്പതിയിൽ ആയിരുന്നു.
ശേഷം കേരളത്തിലേക്ക് ആയിരുന്നു യാത്ര. ഇപ്പോൾ നയൻതാരയും വിഘ്നേശും അടുത്താഴ്ച തായ്‌ലൻഡിൽ ചിലവഴിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. മടങ്ങിയെത്തുന്നതോടെ ഇവർ സിനിമാ തിരക്കുകളിലേക്ക് സജീവമാകുമെന്ന് മനസ്സിലാക്കുന്നു. വിഘ്‌നേഷ് ശിവൻ അജിത്തിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുവാൻ ഉള്ള തിരക്കിലാണ്.
അജിത്ത് ചിത്രത്തിന്റെ തിരക്കുകളിലേക്ക് ഏർപ്പെടുന്നതിനു മുൻപേ തന്നെ വിവാഹം തീരുമാനിക്കുകയായിരുന്നു ഇരുവരും ഇനി സ്വന്തം നിർമ്മാണ കമ്പനിയുടെ അകത്തുള്ള ചിത്രങ്ങളിൽ ആയിരിക്കും കൂടുതൽ സജീവമാകുന്നത് എന്ന് നയൻതാരയും പറഞ്ഞിട്ടുണ്ടായിരുന്നു. വിവാഹശേഷം താൻ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ല എന്ന ഒരു തീരുമാനം എടുത്തിട്ടുണ്ട് നയൻസ് എന്നാണ് താരം പറയുന്നത്. ഇരുവരുടെയും വിവാഹം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഈ താരവിവാഹത്തിന് വേണ്ടി കാത്തിരുന്നത്. 7 വർഷക്കാലത്തോളം നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്.
വലിയ കൗതുകമാണ് ഇവരുടെ വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മുഴുവൻ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹശേഷം കേരളത്തിലെത്തിയ ദമ്പതികൾ ചെട്ടികുളങ്ങര അമ്പലത്തിൽ ദർശനത്തിനെത്തിയത് വലിയ വാർത്തയായിരുന്നു. വലിയ സ്വീകാര്യത ആയിരുന്നു ഇവരുടെ വാർത്തയ്ക്ക് ലഭിച്ചിരുന്നത്.
കൊച്ചിയിലെ ഒരു സാധാരണ റസ്റ്റോറന്റിൽ ഇവർ ഭക്ഷണം കഴിക്കാൻ എത്തിയതും സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വാർത്തയായിരുന്നു. ഇപ്പോൾ വാർത്തയാകുന്നത് ഇരുവരുടെയും ഹണിമൂൺ ഡെസ്റ്റിനേഷൻ തന്നെയാണ്.