ക്രെഡിറ്റ് കാർഡ് സംബന്ധിയായ നിരവധി പരാതികളാണ് നിലവിൽ ഉയർന്നുവരുന്നത്. ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്യാതെ തന്നെ നമ്മുടെ പേരിൽ ക്രെഡിറ്റ് കാർഡ് വരുന്നു, കാർഡ് ക്ലോസ് ചെയ്യാൻ നൽകിയിട്ട് അവർ ക്ലോസ് ചെയ്യാതിരിക്കുന്നു. ഈ പരാതികൾക്ക് പരിഹാരമായി റിസർവ്ബാങ്ക് ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് ഇഷ്യു അതുപോലെ ക്ലോസിങ് എന്നിവയ്ക്ക് പുതിയ നിയമങ്ങൾ കൊണ്ടുവന്നു. പുതിയ നിയമങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയിരിക്കുന്ന നിയമങ്ങളിൽ പ്രധാന കാര്യങ്ങൾ ഇവകളാണ്. ആദ്യം തന്നെ യൂസറിൻറെ സമ്മതം ഇല്ലാതെ കാർഡ് ഇഷ്യു ചെയ്യാനും അതുപോലെ അപ്ഗ്രേഡ് ചെയ്യാനും സാധ്യമല്ല. ഒരുപക്ഷേ യൂസറുടെ സമ്മതമില്ലാതെ കാർഡ് ഇഷ്യു ചെയ്താൽ പെയ്മെൻറ് തിരികെ നൽകുകയും ബാങ്കുകൾ പിഴയും നൽകേണ്ടതുണ്ട്. അതുപോലെതന്നെ കാർഡ് ഇഷ്യു ചെയ്തതിനുശേഷം യൂസറിന് ലഭിക്കുന്നതിനു മുമ്പ് എന്തെങ്കിലും ഫ്രോഡ് ആക്ടിവിറ്റികൾ നടന്നാൽ പൂർണ്ണ ഉത്തരവാദിത്വം ബാങ്കുകൾക്ക് തന്നെയാണ്. പകരം യൂസറിന് യാതൊരു ഉത്തരവാദിത്വം ഉണ്ടാകുന്നില്ല.
അതുപോലെ കാർഡിന് അപ്ലൈ ചെയ്യുന്ന അവസരത്തിൽ കാർഡിന് വേണ്ടി വരുന്ന ചാർജുകൾ അതുപോലെ കണ്ടീഷൻസുകൾ ബാങ്കുകൾ കൊടുക്കൽ നിർബന്ധമാണ്. മാത്രവുമല്ല നമുക്ക് കാർഡ് ലഭിക്കുമ്പോൾ വെൽക്കം കിറ്റിൽ നമ്മൾ നൽകിയിരിക്കുന്ന ടെർമ്സ് ആൻഡ് കണ്ടീഷൻ എന്നിവ സമ്മതിച്ചിരിക്കുന്നു എന്ന പേപ്പറും ഉണ്ടായിരിക്കേണ്ടതാണ് . പലപ്പോഴും കാർഡ് ഇഷ്യു ചെയ്തതിനുശേഷം റിജക്ട് ചെയ്താൽ കൃത്യമായ കാരണം സാധാരണ നൽകാറില്ല. എന്നാൽ ഇനിമുതൽ കൃത്യമായ കാരണം നൽകണമെന്ന് ആർബിഐ പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ എല്ലാ കാർടുകളും ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ഫ്രോഡ് ആക്ടിവിറ്റിയിൽ നിന്ന് പ്രൊട്ടക്ഷൻ നൽകേണ്ടതുണ്ടെന്ന് ആർബിഐ പറയുന്നുണ്ട്
കാർഡ് ഇഷ്യു ചെയ്തതിനുശേഷം കാർഡ് അയച്ചു കൊടുക്കുമ്പോൾ അതിനോടൊപ്പം ഒരു ഒ.ടി.പിയും നൽകുന്നുണ്ട്. നൽകിയിരിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഒരു മാസത്തിനുള്ളിൽ കാർഡ് യൂസറിന് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ 30 ദിവസത്തിനുള്ളിൽ ആക്ടിവേറ്റ് ആയില്ലെങ്കിൽ യാതൊരു ചാർജും കൂടാതെ തന്നെ കാർഡ് ബ്ലോക്ക് ചെയ്യണമെന്നും പുതിയ നിയമത്തിൽ പറയുന്നു. ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതിനുമുമ്പ് അതിലെ വിവരങ്ങൾ ക്രെഡിറ്റ് ബ്യൂറോകളെ അറിയിക്കാൻ പാടില്ല. അങ്ങനെ ക്രെഡിറ്റ് ബ്യൂറോയെ അറിയിച്ചാൽ 30 ദിവസത്തിനകം കാർഡ് പിൻവലിക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക