നിമിഷ അല്ല ഞങ്ങളുടെ ബന്ധം തകരാൻ കാരണം – ശരിയായ കാരണം ഇതാണ് ലൈവിൽ വെളിപ്പെടുത്തുന്നു !

ബിഗ് ബോസ് സീസൺ ഫോറിലെ വളരെ ശക്തമായ ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ. എന്നാൽ തന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് വരികയായിരുന്നു ചെയ്തത്. എന്നാൽ പുറത്തുവന്നതിനുശേഷം ജാസ്മിന് നേരിടേണ്ടിവന്നത് വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു. അതോടൊപ്പം എന്റെ ജീവിതത്തിൽ ഒരു അപ്രതീക്ഷിതമായ സംഭവം കൂടി നടന്നു.

താരത്തിന് പങ്കാളിയായ മോണിക്കയും ആയി ബ്രേക്കപ്പാകാൻ തുടങ്ങുകയാണ് എന്ന് ഇൻസ്റ്റഗ്രാമിലൂടെ ആണ് ജാസ്മിൻ അറിയിച്ചിരുന്നത്. എന്നാൽ ഇതിനുപുറമേ ജാസ്മിൻ മോണിക്കയുമായി ബ്രേക്കപ്പ് ആകാൻ കാരണം നിമിഷ ആണ് എന്ന തരത്തിൽ പലരും അഭിപ്രായങ്ങളുമായി എത്തിയിരുന്നു. ഇപ്പോളിതാ അത്തരം വിവരങ്ങൾ പറയുന്ന ആളുകൾക്ക് ഒരു കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസ്മിനും മോണിക്കയും. ഇൻസ്റ്റഗ്രാമിലെ വീഡിയോയിൽ എത്തിയാണ് ജാസ്മിൻ മോണിക്കയുമായി വേർപിരിയുന്നുവെന്ന് പറഞ്ഞത്. തനിക്ക് ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്.

അതെല്ലാം മോണിക്കയെയും ബാധിക്കുന്നുണ്ട്. അവൾ മറ്റൊരാൾക്കൊപ്പം ജീവിക്കുവാൻ അർഹയായ വ്യക്തിയാണ്. എന്നെക്കാൾ നല്ല ഒരാൾക്കൊപ്പം അവൾക്ക് ജീവിക്കാൻ സാധിക്കും എന്നും ജാസ്മിൻ പറയുന്നുണ്ട്. എന്നാൽ ഇതിനിടയിലാണ് മോണിക്ക ജാസ്മിനുമായുള്ള ചാറ്റിംഗ് സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ഇതിൽ മോണിക്കയുടെ മറ്റൊരു പ്രണയത്തെക്കുറിച്ച് ആണ് ജാസ്മിൻ പറയുന്നത്. പിന്നീട് മോണിക്ക തന്നെ ഇത് ഡിലീറ്റ് ചെയ്തു. ഇപ്പോൾ രണ്ടുപേരും ഒരുമിച്ച് വീഡിയോയിൽ എത്തിയിരിക്കുകയാണ്.

അങ്ങനെയാണ് ബ്രേക്ക് അപ്പിനെ കുറിച്ച് സംസാരിക്കുന്നത്. എനിക്ക് മറ്റൊരാളോട് പ്രണയിക്കുന്നുവെന്നും രണ്ടുപേർക്കും കരകയറുന്നതിനുവേണ്ടിയാണ് പിരഞ്ഞത് എന്നുമാണ് ഇരുവരും വീഡിയോയിൽ പറയുന്നത്.. ഞാൻ മറ്റൊരാളെ പ്രണയിക്കുന്നു. ഞാൻ ബിഗ്ബോസിൽ പോകുമ്പോൾ അവളും ഞാനും തമ്മിലുള്ള പ്രണയം അത്ര സ്ട്രോങ്ങ്‌ ആയിരുന്നില്ല. മാത്രമല്ല അവളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ അവൾക്കൊപ്പം നിൽക്കാനും എനിക്ക് കഴിഞ്ഞിരുന്നില്ല.

നല്ല ഒരു പങ്കാളിയെ അവൾ അർഹിക്കുന്നു. അതിനാലാണ് ഞങ്ങൾ ബ്രേക്ക് എടുക്കുന്നത്. ഞങ്ങളുടെ ബ്രേക്കിൽ നിമിഷയ്ക്ക് യാതൊരു പങ്കുമില്ല. ഞങ്ങളുടെ രണ്ടുപേരുടെയും നല്ലൊരു സുഹൃത്ത് മാത്രമാണ്. ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥയിൽ ഞങ്ങളെ ആശ്വസിപ്പിക്കുന്നതും അവൾ തന്നെയാണ്. ഈ പ്രശ്നത്തിലേക്ക് നിമിഷയെ കൂടി വലിച്ചിട്ട് പുതിയ തലക്കെട്ടുകൾ ഉണ്ടാകരുത് എന്നാണ് ജാസ്മിന് മോണിക്കയുടെ വീഡിയോയിലൂടെ പറയുന്നത്.

Leave a Comment

Scroll to Top