ജാസ്മിനും മോണിക്കയും തമ്മിലുള്ള ബന്ധം തകർന്നതിന് പിന്നിൽ നിമിഷയൊ.?പ്രതികരണവുമായി നിമിഷ

ബിഗ് ബോസ് സീസൺ ഫോറിൽ വളരെ വ്യത്യസ്തമായ ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ. ബിഗ്‌ബോസിൽ ജാസ്മിന്റെ പലതരത്തിലുള്ള നിലപാടുകളും ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ളത് ആയിരുന്നു. ജാസ്മിൻ പരിപാടിയിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ ആളുകൾക്ക് അത് വേദന ഉണർത്തി. ഇപ്പോൾ ശ്രദ്ധനേടുന്നത് ജാസ്മിൻ അടുത്ത സമയത്ത് പങ്കുവെച്ച് പുതിയ ഒരു വീഡിയോ ആയിരുന്നു. തന്റെ പങ്കാളിയായ മോണിക്കയും ആയി താൻ വേർപിരിയുകയാണെന്ന് എന്നായിരുന്നു ജാസ്മിൻ പറഞ്ഞിരുന്നത്.

തനിക്ക് ഒരുപാട് വിമർശനങ്ങളാണ് ബിഗ്ബോസിൽ നിന്നും വന്നതിനുശേഷം നേരിടേണ്ടിവരുന്നത്. അതൊക്കെ മോണിക്കയ്ക്കും ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഈ കാരണം കൊണ്ടാണ് തങ്ങൾ തമ്മിൽ ബ്രേക്കപ്പ് ആകാൻ പോകുന്നത് എന്നായിരുന്നു ജാസ്മിൻ പറഞ്ഞത്.

ഇപ്പോൾ ജാസ്മിനും മോണിക്കയും തമ്മിൽ വേർപിരിയാനുള്ള കാരണം ബിഗ് ബോസ് വീട്ടിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ നിമിഷ ആണ് എന്ന് പറഞ്ഞുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ വിമർശനങ്ങൾ നിറയുന്നുണ്ട്. ഈ വാർത്തകൾക്കെതിരെ ഇപ്പോൾ നിമിഷ രംഗത്ത് വന്നിരിക്കുകയാണ്.. ജാസ്മിനെയും മോണിക്കയെയും തനിക്ക് ഇഷ്ടമാണെന്നും ബന്ധം വേർപെടുത്തൽ അവരുടെ തീരുമാനം ആണ് എന്നും അതേക്കുറിച്ചൊന്നും തന്നോട് ചോദിക്കരുത് എന്നുമാണ് നിമിഷ പറഞ്ഞിരിക്കുന്നത്..

അവരുടെ വ്യക്തിപരമായ തീരുമാനമാണ് അത്. അതിനെ മറ്റുള്ളവർ മാനിക്കണം. എന്ത് വിഷമം ഉണ്ടായാലും അവളുടെ കൂടെ തന്നെ നിൽക്കും എന്ന് തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ നിമിഷ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇൻസ്റ്റഗ്രാമിൽ ജാസ്മിൻ പങ്കുവെച്ച് വീഡിയോയ്ക്ക് നേരെ വളരെ വിമർശനാത്മകമായ കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

തനിക്കെതിരെ വരുന്ന സൈബർ ബുള്ളിയിങ് മോണിക്കയ്ക്കും ബുദ്ധിമുട്ട് ആകുന്നുണ്ട് എന്നും അവൾക്ക് അതിന്റെ ആവശ്യമില്ല എന്നും തന്നെക്കാൾ നല്ല ഒരാളുടെ കൂടെ ജീവിതം നയിക്കാൻ അവൾ അർഹയാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു എത്തിയത്.

ബിഗ്ഗ്ബോസ് വീട്ടിലേക്ക് പോകുന്ന സമയത്ത് തനിക്ക് ബന്ധുവെന്ന് പറയുവാൻ മോണിക്കയും അതോടൊപ്പം തന്നെ ഒരു നായയും മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും ജാസ്മിൻ പറയുന്നുണ്ടായിരുന്നു. നിരവധി ആളുകൾ ആയിരുന്നു ജാസ്മിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജാസ്മിൻ ഒപ്പംതന്നെ വിമർശനം ഏറ്റുവാങ്ങുന്നവരാണ് നിമിഷയും ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസും ഇരുവരും കാരണമാണ് ജാസ്മിൻ മോണിക്കാ ബന്ധം തകർന്നത് എന്നാണ് വാർത്തകൾ വരുന്നത്.

Leave a Comment

Scroll to Top