സോഷ്യൽ മീഡിയ സുപരിചിതമായ കുടുംബമാണ് അമൃത സുരേഷിന്റെ. അമൃതയ്ക്കും അതുപോലെ മകൾ അവന്തികയ്ക്കും അനുജത്തി അഭിരാമിയും ഒക്കെ സോഷ്യൽ മീഡിയക്ക് വളരെയധികം പരിചിതമായ മുഖങ്ങൾ കൂടിയാണ്. അവന്തികയൊടെ ഒരു പ്രത്യേക ഇഷ്ടമാണ് മലയാളി പ്രേക്ഷകർക്ക് ഉള്ളത്. അമൃതയുടെയും ബാലയുടെയും മകളാണ് എന്ന ഒരു പരിഗണന കൂടി എപ്പോഴും അവന്തികയ്ക്ക് പ്രേക്ഷകർ നൽകാറുണ്ട്. ഇപ്പോൾ അവന്തിക സ്കൂളിൽ പോകുന്ന വിശേഷം പങ്കു വച്ചു കൊണ്ടാണ് അമൃത എത്തിയിരിക്കുന്നത്.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ ആണ് അമൃത പാപ്പുവിന്റെ ചിത്രം പങ്കു വെച്ചിട്ടുണ്ട്. അവന്തിക സ്കൂളിലേക്ക് പോവുകയാണ് എന്ന് ഒരു തലക്കെട്ടും ഇതിന് നൽകിയിട്ടുണ്ട്. യൂണിഫോമും ബാഗും കുടയും പിടിച്ചു നിൽക്കുന്ന ഫോട്ടോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഹാപ്പി പാപ്പു എന്ന ക്യാപ്ഷനോട് ആണ് ഗോപീ സുന്ദറും ഈ ചിത്രം പങ്കു വച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ അഭിപ്രായമായി എത്തിയത്. ഗോപിസുന്ദർ ചിത്രം പങ്കുവച്ച്തോടെ മൂവരും ഒരുമിച്ച് ആണോ എന്ന് പോലും ആളുകൾ ചോദിക്കുന്നുണ്ട്. എല്ലാം നന്മകളും നേരുന്നു മോളെ എന്നാണ് കമന്റിലൂടെ അമൃതയുടെ അച്ഛൻ ആശംസിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ അമൃതയ്ക്ക് ഒപ്പം ആയിരിക്കും പാപ്പു എന്ന ഒരു അനുമാനത്തിൽ ആണ് പ്രേക്ഷകർ. താങ്ക്യൂ അച്ഛാ എന്ന അമൃത കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായിരുന്നു ഗോപീസുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരുന്നത്.
പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ വലിയതോതിൽ സൈബർ ആക്രമണങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു സൈബർ ആക്രമണങ്ങൾക്ക് തക്ക മറുപടിയുമായി ആയിരുന്നു താരങ്ങൾ എത്തിയിരുന്നത്. ഒരു ജോലിയും ഇല്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവർക്ക് വേണ്ടി പുട്ടും മുട്ടയും സമർപ്പിക്കുന്നു എന്നാണ് ഇവർ പറഞ്ഞിരുന്നത്. വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇരുവരും ഒരുമിച്ച് പല വേദികളിലും ഇതിനോടകം തന്നെ എത്തി ചേരുകയും ചെയ്തിട്ടുണ്ട്. ലൗ എന്ന ക്യാപ്ഷനോട് ഗോപിസുന്ദറിടൊപ്പം ഉള്ള ഒരു ചിത്രം കൂടി അമൃത പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾക്ക് എല്ലാം തന്നെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. രണ്ടുപേർ ഒരുമിച്ച് ജീവിക്കുന്നതിന് എന്തിനാണ് ആളുകൾ ഇങ്ങനെ വിമർശന കമന്റുകൾ ആയി എത്തുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.