സ്നേഹം ഒരുപാട് ഉള്ള മനുഷ്യനാണ് പി സി – അച്ഛനെ കുറിച്ച് വാചാലയായി പാർവതി ഷോൺ പറഞ്ഞത്

രാഷ്ട്രീയ വാർത്തകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു പേരാണ് പി സി ജോർജിന്റെ. ഇപ്പോൾ പിസി ജോർജിനെ കുറിച്ച് മരുമകളായ പാർവ്വതി ഷോൺ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പിസി ജോർജിനെ താനൊരു ഭർതൃ പിതാവായി അല്ലാതെ സ്വന്തം അച്ഛനായെ കരുതിയിട്ടുള്ളു എന്നാണ് പാർവതി പറയുന്നത്. പിസി ജോർജ് നല്ലൊരു മനുഷ്യനാണെന്നും എല്ലാം വെട്ടിത്തുറന്നു പറയുന്ന ഒരു സ്വഭാവമാണ് അദ്ദേഹത്തിന്റെതെന്നുമാണ് ജഗതിയുടെ മകൾ കൂടിയായ പാർവതി പറയുന്നത്. ഒരു കൂട്ടു കുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്.

ഇവിടുത്തെ മികച്ച കുടുംബനാഥൻ ആണ് അദ്ദേഹം. മറ്റൊരു മതത്തിൽ നിന്ന് വന്ന ഒരാളായി എന്നേ ഇവിടുത്തെ അച്ഛനുമമ്മയും ഒരിക്കലും കണ്ടിട്ടില്ല. അങ്ങനെ അവർ എന്നോട് പെരുമാറിയിട്ടില്ല.

സ്വന്തം മകളായാണ് കണ്ടിട്ടുള്ളു. ഞങ്ങൾ വിവാഹിതരായി 13 വർഷം പിന്നിട്ടിട്ടും മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് ഞാനോ ഷോണോ ആഗ്രഹിച്ചിട്ടില്ല. അതിന് കാരണം ഇതൊക്കെ ആണ് എന്നും പറയുന്നു. മനസ്സിൽ ഒന്നും വെക്കാറില്ല. അദ്ദേഹമിപ്പോൾ എംഎൽഎ അല്ല. മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്തയാണ് എപ്പോഴും. എന്നിട്ടും ഈ വീട്ടിലെ തിരക്കിന് കുറവില്ല. സഹായം ചോദിച്ചു വരുന്നവർക്കായി വീടിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുന്നു.

വിവാഹം കഴിഞ്ഞ് 13 വർഷമായിട്ടും ഞങ്ങൾ അപ്പനെയും അമ്മയെയും വിട്ട് മാറി താമസിക്കാത്തത് ഈ സ്വഭാവം കൊണ്ട് തന്നെയാണ്. ഷോണിന് എപ്പോഴും തിരക്കാണ്. ഞാനാണ് അവർക്കൊപ്പം എപ്പോഴും ഉണ്ടാവുന്നത്. അപ്പനും അമ്മയും ഒറ്റപ്പെടുത്തരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.മാതാപിതാക്കളെ ഒറ്റപ്പെടാൻ അനുവദിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്.

അവർക്കൊപ്പം പരമാവധി സമയം ചെലവഴിക്കണം. അതിലൂടെ മാത്രമേ നമുക്ക് നമ്മുടെ മക്കൾക്ക് ഒരു മാതൃക നൽകാൻ സാധിക്കു. നമ്മുടേതായ ലോകത്തിലേക്ക് ചുരുങ്ങാതെ എല്ലാവരെയും പരിഗണിച്ച് സ്നേഹിച്ചു മുന്നോട്ടുപോകാൻ ആവണം. ഞാനും ഷോണും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്.ഒരിക്കൽ പോലും സ്വന്തം മകൾ എന്ന രീതിയിൽ അല്ലാതെ എന്നോട് ഇടപെട്ടിട്ടില്ല ഇവിടുത്തെ അച്ഛനും അമ്മയും.

Leave a Reply