എന്തൊക്കെയുണ്ട് വിശേഷം ചക്കര പെണ്ണിനു.! പിസി ജോർജിനെ ഫോൺ കോൾ വൈറൽ.

ഇപ്പോൾ കൂടുതലായും രാഷ്ട്രീയകേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമെന്നത് സ്വപ്ന സുരേഷിന്റെ കാര്യമാണ്. ഏറ്റവും കൂടുതൽ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ചർച്ച ചെയ്ത് ഒരു പേരായിരുന്നു സരിത നായർ. ഒരുകാലത്തെ കേരളത്തെ ഇളക്കിമറിച്ച ഒരു കേസിലെ പ്രതി കൂടിയായിരുന്നു സരിത. പിന്നീട് പല രാഷ്ട്രീയ നേതാക്കൾക്കും സരിതയുമായി ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു എങ്കിലും പലരും പൂർണ്ണമായും നിഷേധിക്കുകയായിരുന്നു ചെയ്തത്.

ഇപ്പോഴിതാ സരിതയുടെയും പി സി ജോർജിന്റെയും ഒരു ഫോൺ കോൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലായി കൊണ്ടിരിക്കുന്നത്. പിസി ജോർജിനെ വിളിക്കുന്നതും വളരെ സ്നേഹത്തോടെ സരിതയോട് പിസി ജോർജ് സംസാരിക്കുന്നതും ആണ് ശ്രദ്ധനേടുന്നത്. എന്തൊക്കെയുണ്ട് വിശേഷം ചക്കര പെണ്ണിനു എന്ന് തുടങ്ങിയാണ് ഫോൺ കോൾ ആരംഭിക്കുന്നതുതന്നെ. ഒന്നുമില്ല സുഖമായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സരിതയും സംസാരിക്കുന്നുണ്ട്.

താൻ ഇപ്പോൾ തിരുവനന്തപുരത്തുണ്ട് എന്ന് സരിത പറയുമ്പോൾ ഒന്ന് കാണാൻ പറ്റുമോ എന്ന് പിസി ജോർജ് ചോദിക്കുന്നുണ്ട്. അതിനെന്താ ഞാൻ വരാം എന്ന് സരിത പറയുന്നുണ്ട് എങ്ങനെ വരും കൂടെ ആരുണ്ട് എന്ന് പിസി ജോർജ് തിരക്കുമ്പോൾ, ആരുമില്ല ഞാൻ ഒറ്റയ്ക്ക് വരാം എന്നാണ് സരിത പറയുന്നത്. മറ്റൊരാളെ കൂടി അറിയിക്കേണ്ട കാര്യമില്ലല്ലോന്നും പറയുന്നുണ്ട്. അതോടൊപ്പം സരിതയുടെ ആരോഗ്യത്തെക്കുറിച്ചും പിസി ജോർജ് തിരക്കുന്നുണ്ട്. കാലിന് എങ്ങനെയുണ്ടെന്നാണ് പിസി ജോർജ് ചോദിക്കുന്നത്.

ഇൻജെക്ഷൻ എടുത്തപ്പോൾ തന്നെ ഞാൻ ഓക്കെയായി എന്ന് സരിത പറയുന്നതും ഓഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്. ഇതിനുശേഷം സംസാരിക്കുന്നത് സ്വപ്ന സുരേഷിനെ കുറിച്ചാണ്. സ്വപ്നയെ അറിയുമോ എന്ന് പിസി ജോർജ് ആദ്യം സരിതയോട് ചോദിക്കുന്നത്. എനിക്ക് സ്വപ്നയെ അറിയാം എന്റെ അമ്മയുടെ വീടിനടുത്താണ് സ്വപ്നയുടെ അമ്മയുടെ വീട് എന്ന് ഒക്കെ സരിത പറയുന്നുണ്ട്. എന്താണ് സ്വപ്നയുടെ പ്രശ്നമെന്നും ചോദിക്കുന്നു. അപ്പോൾ മുഖ്യമന്ത്രി സ്വപ്നയെ പെടുത്തിയതാണ് എന്ന രീതിയിലാണ് പിസി ജോർജ് സംസാരിക്കുന്നത്.

കഷ്ടമായി പോയല്ലോ സാർ എന്ന് സരിത പറയുന്നതും കേൾക്കാൻ സാധിക്കുന്നുണ്ട്. പിന്നീടുള്ള ഒരു ഫോൺകോളിൽ സരിത പിസി ജോർജിനെ കാത്തിരിക്കുന്നതാണ് മനസ്സിലാകുന്നത്. സാർ എവിടെയാണ് എപ്പോൾ എത്തും എന്നൊക്കെ ചോദിക്കുന്നത് കേൾക്കാവുന്നതാണ്. ഞാൻ വരുമ്പോൾ വിളിക്കാം മോളെ എന്നാണ് പിസി ജോർജ് പറയുന്നത്. ഇപ്പോൾ ഈ ഒരു ഫോൺ സംഭാഷണം ആണ് സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

Leave a Reply