പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിക്കാനുള്ള മാലപ്പടക്കം കയ്യിലുള്ള ഒരു വ്യക്തിയാണ് രമേശ് പിഷാരടി. രമേശ് പിഷാരടിയെത്തുന്ന വേദി എന്നുപറയുന്നത് വളരെ മനോഹരം ആകാറുണ്ട് എന്നാണ് പൊതുവേ ആളുകൾ പറയുന്നത്. വേദിയിലെ ആളുകളെ വളരെ സന്തോഷത്തോടെ നിർത്തുവാനുള്ള ഒരു പ്രത്യേക കഴിവ് രമേശിന് ഉണ്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ ഫ്ലവർസ് ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴുള്ള രമേശ് പിഷാരടിയുടെ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.
പ്രണയത്തെ കുറിച്ച് ചോദിച്ച സമയത്തായിരുന്നു നടൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നത്. തനിക്ക് ഒരു സൗഹൃദം ഉണ്ടായിരുന്നു. പ്രണയം എന്നൊന്നും പറയാൻ സാധിക്കില്ല. ആ പെൺകുട്ടി എന്നും രാവിലെ കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന ചിത്രങ്ങളൊക്കെ തനിക്ക് സെൽഫി എടുത്ത് അയച്ചു തരുമായിരുന്നു. ഒരിക്കൽ ഭാര്യ കയ്യോടെ പിടിച്ചു. എന്നാൽ അവൾ കണ്ട കാര്യം എന്നോട് പറഞ്ഞിരുന്നില്ല. അവൾ മനസ്സിലാക്കിയെന്ന് ഞാൻ മനസ്സിലാക്കിയത് അതേപോലെ ഒരു ചിത്രമെടുത്ത അവളെ എനിക്ക് അയച്ചു തന്നപ്പോഴാണ്.
അപ്പോൾ ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും രസകരമായ രീതിയിൽ രമേശ് പിഷാരടി പറയുന്നുണ്ട്. ഒന്നും ഉണ്ടായിട്ട് അയച്ചുതരുന്നതല്ല ചിലപ്പോൾ ഒരു സൗഹൃദത്തിന്റെ പുറത്തായിരിക്കും. എന്നും രാവിലെ കുളിച്ച് തലയിൽ തോർത്ത് കെട്ടി നിൽക്കുന്ന ഒരു ചിത്രം അയച്ചു തരും. ഞാൻ അത് കണ്ടതിനു ശേഷം ഒരു ഗുഡ്മോണിങ് അയക്കും.
എന്നിട്ട് ചിത്രം ഡിലീറ്റ് ചെയ്ത കളയാറാണ് പൊതുവേ ചെയ്യാറുള്ളത്. ഭാര്യ എനിക്ക് ഇതുപോലൊരു ചിത്രം അയച്ചു തന്നപ്പോഴാണ് അവൾ കണ്ടിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നത് എന്നും രസകരമായ രീതിയിൽ രമേശ് പിഷാരടി പറയുന്നുണ്ട്.പഠന സമയത്ത് താൻ ഒരു പെൺകുട്ടിക്ക് പ്രണയലേഖനം കൊടുത്ത കാര്യവും വളരെ രസകരമായ രീതിയിലാണ് രമേശ് പിഷാരടി വർണിക്കുന്നത്. താൻ ഒരു കത്തു കൊടുക്കുകയും അത് എന്താണെന്ന് പെൺകുട്ടിക്ക് മനസ്സിലാവാതെ ഇരിക്കുകയും ചെയ്തു.
പിന്നീട് ലവ് ലെറ്റർ ആണെന്ന് മനസ്സിലായപ്പോൾ അന്നേരം തന്നെ പെൺകുട്ടി അത് തന്റെ കയ്യിലേക്ക് തിരികെ തരിക ആയിരുന്നുവെന്നാണ് തമാശയോടെ രമേശ് പറയുന്നത്.ഫ്ലവേഴ്സ് ഒരുകോടി വേദിയെ കുറച്ചുസമയത്തേക്ക് പൊട്ടിച്ചിരിയിൽ നിർത്തുവാൻ രമേശ് പിഷാരടി സാധിച്ചു. സ്വതവേ തന്നിൽ നിലനിൽക്കുന്ന കുസൃതിയോടെ ആണ് വേദിയിലും താരം പ്രത്യക്ഷപ്പെട്ടത്