വീട്ടിൽ ജീവിക്കാൻ മാർഗ്ഗം ഇല്ലാത്ത കാലത്ത് രാത്രി നാടകം കഴിഞ്ഞ് സ്കൂളിലെ ഡെസ്കിൽ കിടന്നുറങ്ങിയത് . ആ സംഭവത്തെ കുറിച്ച് ഓർത്ത് പൊന്നമ്മ ബാബു

മലയാളസിനിമയിൽ സഹനടിയായും അമ്മയായും ഒക്കെ തിളങ്ങിയിട്ടുള്ള താരമാണ് പൊന്നമ്മ ബാബു. ഏകദേശം കാൽനൂറ്റാണ്ടായി സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച നിൽക്കുകയാണ് പൊന്നമ്മ ബാബു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ തന്റെ അഭിനയമികവ് വെള്ളിത്തിരയിൽ പ്രതിഫലിപ്പിച്ച അഭിനേത്രി എന്ന് തന്നെ പറയാം. ചില നെഗറ്റീവ് ശൈലിയിലുള്ള കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഹാസ്യ കഥാപാത്രങ്ങൾ ആയിരുന്നു കൂടുതലും താരത്തിന് ഒരു മികച്ച കരിയർ നൽകിയതെന്ന് പറയേണ്ടിയിരിക്കുന്നു.

മമ്മൂട്ടിയും മോഹൻലാലും അടക്കം സൂപ്പർതാരങ്ങൾക്ക് എല്ലാം ഒപ്പം പ്രധാനവേഷങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്ക്രീനിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് പൊന്നമ്മ ബാബു. തടി കൂടുതൽ ഉള്ളതാണ് ഏറ്റവും വലിയ ഐഡന്റിറ്റി എന്ന് തന്നെയാണ് പൊന്നമ്മ ബാബു പറയാറുള്ളതും. ഇത്രയും തടിയൊക്കെ ആയി എങ്ങനെയാണ് ജീവിക്കുന്നതെന്ന് ചോദിക്കുകയാണെങ്കിൽ സിനിമയ്ക്കുവേണ്ടിയാണ് തടികൂട്ടിയത് എന്നും പൊന്നമ്മ ബാബു പറയും. ലോഹിതദാസിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്രയും ഭക്ഷണം കഴിച്ച് തടി വർധിപ്പിച്ചത്.

പക്ഷേ ആ സിനിമയിൽ തനിക്ക് അഭിനയിക്കാൻ സാധിക്കാതെ പോവുകയും ചെയ്തു എന്ന് പൊന്നമ്മ ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നാടക ഗ്രൂപ്പുകളിൽ എത്തിയ കലാകാരിയായിരുന്നു പൊന്നമ്മ ബാബു. നാടക ജീവിതമായിരുന്നു പൊന്നമ്മ ബാബുവിനേ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചത്.

ഇപ്പോഴിതാ ആദ്യ നാടകം കഴിഞ്ഞതിന് പിന്നാലെ താനൊരു കുടുംബിനിയായി മാറുകയായിരുന്നുവെന്ന് പറയുകയാണ് പൊന്നമ്മ ബാബു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നാടക ട്രൂപ്പിലെ മാനേജരായ ബാബുവിനെ വിവാഹം കഴിച്ചതിനെ കുറിച്ചും സിനിമയിലേക്കും സീരിയലിലേക്കും എത്തിപ്പെട്ടതിനെക്കുറിച്ചും പൊന്നമ്മ ബാബു പറയുന്നത്.

സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിയുടെ നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്. പാവാട ഇട്ടു നടക്കുന്ന പ്രായമാണ്. രാത്രി നാടകം കഴിഞ്ഞ് സ്കൂളിലെ ഡെസ്കിൽ കിടന്നുറങ്ങിയത് വീട്ടിൽ ജീവിക്കാൻ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. ആദ്യ നാടകം കഴിഞ്ഞപ്പോൾ ഗ്രൂപ്പിലെ മാനേജർ ബാബു ചേട്ടൻ തന്നെ കല്യാണം കഴിച്ചു. പിന്നീട് 18 വർഷം നാടകത്തിൽ അഭിനയിച്ചിട്ടില്ല. ഇളയ മകൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും താൻ സജീവമാകുന്നത്. ബാബു ചേട്ടന് അപ്പോഴേക്കും അങ്കമാലി പൂജ എന്ന ഒരു ഗ്രൂപ്പ് തുടങ്ങി. നാടകട്രൂപ്പ് കൊണ്ട് എന്ത് കിട്ടി എന്ന് തിരയുന്നവരോട് എനിക്ക് പൊന്നമ്മേ കിട്ടി എന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം ഞങ്ങൾക്ക് മൂന്നു മക്കളെ കിട്ടി എന്ന് അദ്ദേഹം പറയാറുണ്ട്.

നാടകത്തിന്റെ നല്ല കാലം കഴിഞ്ഞു എന്ന് പലരും പറഞ്ഞു ഒരു കാലഘട്ടത്തിലാണ് തങ്ങളും നാടകം നിർത്തുന്നത്. അതുകൊണ്ട് കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ദിലീപ് ചിത്രം പടനായകൻ ആണ് ആദ്യത്തെ ചിത്രം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. എല്ലാവരും നാടകത്തിൽനിന്ന് സീരിയൽ വഴി സിനിമയിലെത്തുമ്പോൾ ഞാൻ സിനിമ വഴി സീരിയലിലേക്ക് വന്നതാണെന്ന് പൊന്നമ്മ പറയുന്നുണ്ട്. ജോഷി സാറിന്റെ തന്നെ പതിനേഴോളം സിനിമകളാണ് ചെയ്തിട്ടുള്ളത്. ജോഷി സാർ പറഞ്ഞിട്ടാണ് ലോഹി സാറിനെ കാണാൻ പോകുന്നത് . അത് ആയിരുന്നു. എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നത്.

ഉദ്യാനപാലകനിൽ മമ്മൂട്ടിയുടെ ചേച്ചിയാണ് അഭിനയിച്ചത്. ഭൂതകണ്ണാടിയിൽ മമ്മൂട്ടിയുടെ ചേച്ചി വിളിച്ചു. അല്പംകൂടി തടി കൂട്ടണം എന്ന് ലോഹിസാർ പറഞ്ഞു. ഞാൻ മട്ടൻ സൂപ്പ് പരീക്ഷിച്ചു. ഭക്ഷണത്തിൽ അന്നും ഇന്നും എനിക്ക് യാതൊരു നിയന്ത്രണവുമില്ല. തടി കൂടി സ്കൂട്ടറിൽ നിന്ന് മറിഞ്ഞുവീണ് കൈയൊടിഞ്ഞു. അങ്ങനെ ഭൂതകണ്ണാടി അഭിനയിക്കാൻ സാധിക്കാതെ പോയി. ഹാസ്യതാരം പൊന്നമ്മയ്ക്ക് സിനിമയിലും സ്റ്റേജിലും നല്ല മാർക്കറ്റ് ആണെന്നാണ് താരം തുറന്നു പറയുന്നത്.

Leave a Reply