4040 നിന്ന് സഞ്ചരിച്ചു വന്ന ആദമിന്റെ വെളിപ്പെടുത്തലുകൾ

ടൈം ട്രാവലിംഗ്! നമ്മളെല്ലാവരും ട്രാവൽ ചെയ്തു കൊണ്ടിരിക്കുന്ന ആളുകളാണ്. 2015 നിന്നും ആറു വർഷം സമയത്തിലൂടെ സഞ്ചരിച്ചാണ് നമ്മളിപ്പോൾ 2021ൽ എത്തിനിൽക്കുന്നത്. നമ്മളെല്ലാവരും സമയത്തിലൂടെ മുന്നോട്ടാണ് സഞ്ചരിക്കുന്നതെങ്കിൽ ചില ആളുകൾ സമയത്തിലൂടെ പുറകോട്ട് സഞ്ചരിച്ച് എത്തിയതാണ് അവകാശവാദം ഉന്നയിച്ച് രംഗത്ത് വരാറുണ്ട്. അത്തരത്തിൽ പെട്ട 4040 നിന്നും സമയത്തിലൂടെ പുറകോട്ട് സഞ്ചരിച്ച എത്തിയ ഒരു ടൈം ട്രാവലർ ആണ് എന്ന് അവകാശവാദമുന്നയിക്കുന്ന വ്യക്തിയാണ് ആദം.

ആദം കണ്ട ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. താൻ ടൈം ട്രാവൽ ചെയ്ത ഭാവിയിൽ നിന്നും വന്നതാണെന്ന് അവകാശവാദവുമായി പല ആളുകളും പലപ്പോഴായി രംഗത്ത് വരാറുണ്ട്. അത്തരത്തിൽ 2019ൽ ആദം ലോറൻസ് എന്ന് പേരുള്ള 4040 നിന്നും വന്നതാണ് എന്ന് പറയപ്പെടുന്ന രീതിയിൽ അവകാശവാദമുന്നയിക്കുന്ന ഈ വ്യക്തിയെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ട വാദങ്ങളിൽ ഒന്നാമത്തേത് ചൊവ്വയിലാണ് ജനിച്ചതും വളർന്നതും എന്നതും, അതുപോലെതന്നെ 105 വയസ്സ് പ്രായമുണ്ട് എന്നതുമായിരുന്നു.

എന്നാൽ കാഴ്ചയിൽ ടീനേജുകാരനെ പോലെയായിരുന്നു തോന്നിപ്പിച്ചതുണ്ടായിരുന്നത്. എന്തിനുവേണ്ടിയാണ് 4040 നിന്നും ടൈം ട്രാവൽ ചെയ്ത് അല്ലെങ്കിൽ സമയത്തിലൂടെ പുറകോട്ട് സഞ്ചരിച്ച 2019 എത്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞത്, ലോകം മുഴുവനും ഇനി മാറ്റിമറിക്കാൻ പോന്ന പല തരത്തിലുള്ള മാറ്റങ്ങളും സംഭവിക്കാൻ പോകുന്നത് 2019 നിന്ന് അവയെല്ലാം നേരിട്ട് കാണാൻ വേണ്ടിയിട്ടാണ് താൻ 4040 നിന്നും പുറകോട്ട് സമയത്തിലൂടെ സഞ്ചരിച് 2019 എത്തിയിട്ടുള്ളത് എന്നായിരുന്നു.

വളരെ ആശ്ചര്യത്തോടുകൂടെ തന്നെ ആദമിനെ ഇൻറർവ്യൂ ചെയ്യുന്ന ഇൻറർവ്യൂവർ ആദമിനോട് തിരിച്ചു ചോദിച്ചത് ആ ഒരു കാലഘട്ടത്തിൽ ചൊവ്വയിൽ എല്ലാം ജനവാസം ഉണ്ടോ എന്ന്, അതിനു മറുപടിയായി ആദം പറഞ്ഞത് ചൊവ്വയും ഭൂമിയും മാത്രമല്ല വീനസിലും മെർകുറിയിലും അതുപോലെതന്നെ പ്ലൂട്ടോയിൽ വരെ ജനവാസം ഉണ്ട് എന്നായിരുന്നു. അതോടുകൂടി ആദം ചേർത്തുപറഞ്ഞു ഒരു കാര്യം ഇന്റർ പ്ലാനറ്റ് ട്രാവലിംഗ് ആയിരുന്നു.

അതായത് നമ്മൾ ഇന്ന് വിദേശത്തേക്ക് സഞ്ചരിക്കാറുണ്ട് ഇവിടെ നിന്നും ദുബായ് സഞ്ചരിക്കാൻ മൂന്നര നാലു മണിക്കൂർ വേണം കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് സഞ്ചരിക്കാൻ ഏറെക്കുറെ ഒരു ദിവസം വരെ അതേസമയം വേണ്ടി വരുന്നുണ്ട് ഇതുപോലെ തന്നെ നമുക്ക് ഭൂമിയിൽ നിന്നും തൊട്ടടുത്ത ഗ്രഹങ്ങളിലേക്ക് വളരെ സുഖമായി തന്നെ സഞ്ചരിക്കാം എന്ന ഒരു കാര്യമായിരുന്നു ആദം പിന്നീട് ചേർത്ത് പറഞ്ഞിട്ടുണ്ടത്.കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Reply