താൻ ഒരു സിനിമനടനെയല്ല വിവാഹം കഴിച്ചത്, തന്റെ വിവാഹത്തെ കുറിച്ച് പൂർണിമ പറഞ്ഞത് കേട്ടോ

മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരു നടി എന്നതിലുപരി ഇപ്പോൾ ഒരു ബിസിനസ് സംരംഭക എന്ന പേരിലാണ് പൂർണിമ അറിയപ്പെടുന്നത്. സ്വന്തമായി പ്രാണ എന്നൊരു ബോട്ടിക്ക് നടത്തുകയാണ് താരം. അതിൽ വ്യത്യസ്തമായ ഫാഷൻ സങ്കൽപ്പങ്ങളാണ് താരം പരീക്ഷിക്കാറുള്ളത്. സോഷ്യൽ മാധ്യമങ്ങളിൽ സജീവമായ പൂർണ്ണിമ വ്യത്യസ്തതകൾ തിരയുന്ന ഒരു വ്യക്തിയാണ്. ഹെയർ സ്റ്റൈലും വസ്ത്രങ്ങളുമെല്ലാം വ്യത്യസ്തമാക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. അതെല്ലാം വലിയതോതിൽ തന്നെ ചർച്ചകൾക്ക് കാരണമാവുകയും ചെയ്യും. മലയാള സിനിമാ മേഖലയിലെ മാതൃക ദമ്പതിമാരാണ് പൂർണ്ണമയും ഇന്ദ്രജിത്തും, ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരുമാണ്.

ഇപ്പോൾ ഇവർ വിവാഹിതരായതിനെ പറ്റിയും ഇവരുടെ പ്രണയത്തെപ്പറ്റിയുമോക്കെ തുറന്നു പറയുകയാണ് പൂർണിമ. 2002 ഇൽ ആയിരുന്നു വിവാഹം കഴിച്ചത്. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. പ്രാർത്ഥന, നക്ഷത്ര എന്നാണ് താരപുത്രിന്മാരുടെ പേര്. താൻ കല്യാണം കഴിച്ചത് ഒരു നടനെ അല്ല എന്നാണ് ഇപ്പോൾ പൂർണിമ പറയുന്നത്. വിവാഹം ചെയ്യുന്ന സമയത്ത് ഇന്ദ്രജിത്ത് നടൻ ആയിരുന്നില്ല.ഒരു സെലിബ്രേറ്റി വൈഫും ആയിരുന്നില്ല താൻ എന്നും താരം പറയുന്നു.

ഒരു വർഷം മാത്രം സിനിമയിൽ നിന്ന താൻ മലയാള സിനിമയിൽ 7 സിനിമകളാണ് ചെയ്തിരുന്നതെന്നും താരം പറയുന്നു. 2002ലാണ് ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോൾ അമേരിക്കൻ കമ്പനിയിലേക്ക് ജോലിക്ക് പോകാൻ ഇരിക്കുകയായിരുന്നു എന്നും താരം പറയുന്നത്. അമേരിക്കൻ കമ്പനിയിലേക്ക് ജോലിക്ക് പോകാൻ കാത്തിരുന്ന ഒരു വ്യക്തിയാണ് താൻ വിവാഹം ചെയ്യുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യം തുറന്നുപറഞ്ഞത്. സീരിയലിലൂടെ തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു.

ഒരു വർഷം മാത്രമായിരുന്നു ഞാൻ സിനിമയിൽ നിലനിന്നത്. ഒരു വർഷത്തിനുള്ളിൽ 7 സിനിമകളിൽ ഞാൻ അഭിനയിച്ചു. ശേഷം 2002 ഇന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു. ഞാൻ കല്യാണം കഴിക്കുമ്പോൾ ഇന്ദ്രൻ നടനായിരുന്നില്ല. കമ്പ്യൂട്ടർ എൻജിനീയർ ആയി മദ്രാസിലെ നെക്സ്സ് എന്ന് പറയുന്ന ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കമ്പനിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകാനിരുന്ന ഒരു വ്യക്തിയാണ് ഞാൻ കല്യാണം കഴിച്ചത്. അല്ലാതെ ഞാൻ ഇന്ദ്രജിത്ത് എന്ന സിനിമനടൻ ആയിരുന്നില്ല. ഞങ്ങൾ സിനിമാ മേഖലയിൽ എത്തിയില്ലെങ്കിൽ അത് വിധി എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. പക്ഷേ ഇന്ദ്രജിത്തിന് ഒരു ആക്ടർ എന്ന സ്ഥാനം ആണ് ഉള്ളത്. അത്‌ അവനും വിശ്വസിച്ചിരുന്നു.

ആ വിശ്വാസം എനിക്കും ഉണ്ടായിരുന്നു എന്നാണ് പൂർണിമ പറയുന്നത്. സാമൂഹികമാധ്യമങ്ങളിൽ എല്ലാം ഇന്ദ്രജിത്തും പൂർണിമയും സജീവ സാന്നിധ്യമാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഇവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവരുടെ വിശേഷങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നത്. മക്കളും സോഷ്യൽ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം തന്നെയാണ്.

Leave a Reply