Celebrity Introduction Priya varrier

ബോളിവുഡിലെ പ്രണയനായകൻ ഋഷി കപൂറിന്റെ പോലും ശ്രദ്ധയാകർഷിച്ച മലയാളി താരമാണ് പ്രിയ വാര്യർ. ഒരു ടീസറിലെ വെറും സെക്കൻഡുകൾ ദൈർഘ്യമുള്ള ഒരു രംഗം കൊണ്ട് ഇന്റർനെറ്റ് സെൻസേഷൻ ആയി മാറി പ്രിയ വാരിയർ. ബോളിവുഡിലെ മുൻനിര താരങ്ങളെ പോലും പിന്നിലാക്കി മറ്റുള്ളവർക്ക് വെല്ലുവിളിയായി മാറി പ്രിയ. “എന്താണ് എന്റെ കാലഘട്ടത്തിൽ നിങ്ങൾ വരാതിരുന്നത്” എന്ന് ഋഷി കപൂർ ട്വീറ്റ് ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ജൂനിയർ ആർട്ടിസ്റ്റ് ആകുവാൻ എത്തിയ പ്രിയ വാര്യരുടെ കഴിവ് തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകൻ ഒമർ ലുലു ആയിരുന്നു.”ഒരു അഡാർ ലൗ”ലെ മാണിക്യ മലരായപൂവി എന്ന ഗാനമായിരുന്നു പ്രിയയെ താരമാക്കി മാറ്റിയത്. ഇതോടെ വാട്സ്ആപ്പിലും ട്വിറ്ററിലും എല്ലാം തരംഗമായി മാറി പ്രിയ വാര്യർ. തൃശ്ശൂർ സ്വദേശിയായ പ്രിയ വിമല കോളേജിലാണ് പഠിക്കുന്നത്.

താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. ഓരോ അപ്ഡേറ്റുകളും കൃത്യമായി ഫോളോ ചെയ്യുന്ന ആരാധകർ
സപ്പോർട്ട് ചെയ്യുന്നതിലും പിന്നിൽ അല്ല. ഒരു സീൻ കൊണ്ട് ഇന്റർനാഷണൽ മാധ്യമങ്ങളിൽ വരെ ചർച്ച ചെയ്യപ്പെട്ട താരത്തിനു രാജ്യം ഒട്ടാകെ ആരാധകർ ഉണ്ടെന്നത് വലിയകാര്യമാണ് .

ബോളിവുഡിന് പുറമേ തെലുങ്കിലും കന്നടയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് പ്രിയ വാര്യർ. “ശ്രീദേവി ബംഗ്ലാവ്” എന്ന ബോളിവുഡ് ചിത്രത്തിനു ശേഷം മയങ്ക് പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്ത “ലവ്‌ ഹാക്കേഴ്‌സ് ” എന്ന ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്. സൈബർ സുരക്ഷയും ഇന്റർനെറ്റിലെ ഇരുണ്ട ലോകം തുറന്നു കാണിക്കുന്ന ഒരു ക്രൈം ത്രില്ലർ ആയിരുന്നു ഇത്. ഒരു നീണ്ട ഇടവേളക്ക് ശേഷം പ്രിയ വാര്യർ മലയാളത്തിൽ എത്തുന്ന ചിത്രമായിരുന്നു അനൂപ് മേനോൻ തിരക്കഥയൊരുക്കി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഒരു 40കാരന്റെ ഇരുപത്തൊന്നുകാരി”.

വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ആയിരുന്നു നായിക. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരത്തിന് ഇൻസ്റ്റാഗ്രാമിൽ 7.1 മില്യൻ ഫോളോവേഴ്സ് ആണുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഫോട്ടോഷൂട്ടും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Leave a Comment

Scroll to Top