താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന് നിരവധി ആരാധകരാണുള്ളത്. ഇത്രത്തോളം ആരാധകരെ സ്വന്തമാക്കാനുള്ള താരത്തിന്റെ കാരണമെന്ന് താരത്തിന്റെ ലാളിത്യം തന്നെയാണ്. ലാളിത്യത്തിൽ അടിയുറച്ച് താരത്തിന്റെ ജീവിതം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പലരും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് പ്രണവിനെക്കുറിച്ച് സുരേഷ് കൃഷ്ണ പറയുന്ന വാക്കുകളാണ്. പ്രണവ് മോഹൻലാലിന്റെ സിംപ്ലിസിറ്റിയെ പറ്റി എല്ലാവരും പറയാറുണ്ട്.
എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന ഒരു നടനാണ് പ്രണവ് മോഹൻലാൽ. തറയിൽ കിടക്കാൻ പോലും അദ്ദേഹം തയ്യാറാണ് എന്ന് ഒക്കെയാണ് ധാരാളമാളുകൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇത് കേട്ടാൽ പിന്നെ പ്രണവ് മോഹൻലാൽ സിമ്പിൾ ആണെന്ന് ആരും പറയില്ല എന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്.
അതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്. ആ കാരണം ഇതാണ്. എല്ലാവരും പറയുന്നത് പ്രണവ് വളരെ ശാന്ത സ്വഭാവക്കാരനാണ് എന്നതാണ്. ഒരു പായവിരിച്ചു കൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ പറയുന്നത് കേൾക്കാം.
നിങ്ങൾക്ക് മോഹൻലാലിനെ അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കാരണം ലാലേട്ടൻ ഇതിനുമപ്പുറം ആണ്. ഷൂട്ടിംഗ് ലൊക്കേഷൻ ഒക്കെ എത്ര മോശപ്പെട്ട ഭക്ഷണം കൊടുത്താലും അദ്ദേഹം കഴിക്കും. എവിടെ വേണമെങ്കിലും അദ്ദേഹം കിടന്നുറങ്ങും. ക്യാരവാൻ എന്ന ഒരു സംഭവമൊക്കെ വരുന്നതിനു മുൻപ് തന്നെ അദ്ദേഹം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പായ വിരിച്ച് നിലത്താണ് ലാലേട്ടൻ കിടക്കുന്നത്. പുലിമുരുകൻ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഒക്കെ അങ്ങനെ ആയിരുന്നു. അതുപോലെ തന്നെ അദ്ദേഹം മരുഭൂമിയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്.
അറബീം ഒട്ടകോം പി മാധവൻ നായരും എന്ന സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു.. മരുഭൂമിയിൽ ഒരു പായ വിരിച്ച് അതിനടിയിൽ വരെയാണ് ആ മനുഷ്യൻ കിടന്നിട്ടുള്ളത്. ഇത്രയും വിലയുള്ള ഒരു വ്യക്തിയുടെ മകൻ അങ്ങനെ പെരുമാറാൻ മാത്രമേ സാധിക്കുകയുള്ളൂ.
പ്രണവ് അത് കണ്ടാണ് വളർന്നത്. അതുകൊണ്ടുതന്നെ പ്രണവ് സിമ്പിൾ ആണെന്ന് പറയുമ്പോൾ എനിക്ക് ഒരു അത്ഭുതവും തോന്നിയില്ല എന്ന് സുരേഷ് കൃഷ്ണ പറയുന്നുണ്ട്. അദ്ദേഹത്തെ കണ്ട് ആണല്ലോ പ്രണവ് വളർന്നത് എന്നും പറയുന്നുണ്ട്. സുരേഷ് കൃഷ്ണയുടെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.