തന്റെ മകളെ ഒരിക്കലും തെമ്മാടിക്കുഴിയിൽ അടക്കാൻ താൻ സമ്മതിക്കില്ല !

മലയാള സിനിമയിൽ ഇന്നും പകരക്കാർ ഇല്ലാതെ തുടരുന്ന ഒരു നടനാണ് ജഗതി ശ്രീകുമാർ. ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന മലയാളികൾ നിരവധിയാണ്. ജഗതി ശ്രീകുമാറിന്റെ അഭാവം മലയാളസിനിമയെ ഉലച്ചത് ചെറിയ രീതിയിൽ ഒന്നുമായിരുന്നില്ല. ജഗതിയെ പോലെ തന്നെ പ്രേക്ഷകർക്ക് വളരെ പരിചിതമാണ് ജഗതിയുടെ കുടുംബവും. 2012 മാർച്ച് 10നാണ് വലിയൊരു അപകടം ജഗതിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ അപകടം ബാക്കിവെച്ചത് ജഗതി ശ്രീകുമാർ എന്ന നടന്റെ ശ്വാസം മാത്രമായിരുന്നു.

അവിടെ നിന്നും ജീവിതത്തോട് ഒരുപാട് പോരുതിയാണ് ഇന്നത്തെ ഒരു അവസ്ഥയിലേക്ക് ജഗതി ശ്രീകുമാർ എത്തിയിരിക്കുന്നത്. വലിയൊരു കാലത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെ ഒരു മടക്കയാത്ര നടത്തിയിരുന്നു. ആ സന്തോഷത്തിന് ഇരട്ടി മധുരം പകരാൻ എന്നതുപോലെ ഒപ്പം കൂടെ അഭിനയിച്ചത് മകൻ രാജ്കുമാർ ആയിരുന്നു. ഇപ്പോൾ പ്രിയപ്പെട്ട പപ്പയുടെ ഒരു പഴയകാല ഓർമ്മയാണ് മക്കൾ പങ്കുവയ്ക്കുന്നത്. തിരിച്ചു സിനിമയിലെത്തിയപ്പോൾ പഴയ സഹപ്രവർത്തകരെ കാണാൻ സാധിച്ച സന്തോഷം ജഗതിക്ക് ഉണ്ടായിരുന്നുവെന്നാണ് മകൻ പറയുന്നത്.

സഹോദരി പാർവ്വതിയും ഷോണും ആയുള്ള പ്രണയത്തെക്കുറിച്ചും രാജകുമാർ സംസാരിക്കുന്നുണ്ട്. പാർവ്വതിക്ക് ഷോണും ആയുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞ് സമയത്ത് പപ്പ ഒന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. വിവാഹം കഴിഞ്ഞു പോയാൽ പിന്നീടുള്ള കാര്യങ്ങളിലെല്ലാം ഉത്തരവാദിത്വം നിനക്ക് മാത്രമായിരിക്കും എന്ന്. പാർവതിയോട് മതം മാറണം എന്ന് പറഞ്ഞതും പപ്പ തന്നെയായിരുന്നുവെന്നും രാജ് കുമാർ പറയുന്നുണ്ട്. അതിനായി പപ്പ പറഞ്ഞ കാരണം ഇന്നും രാജ്കുമാർ ഓർക്കുന്നുണ്ട്.

തന്റെ മകളെ ഒരിക്കലും തെമ്മാടിക്കുഴിയിൽ അടക്കം താൻ സമ്മതിക്കില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അതിന് ഞാൻ ആരെയും അനുവദിക്കില്ല. ചലനശേഷി പോലും നഷ്ടമായ പപ്പ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചത് ആയിരുന്നില്ല.

ഒരു കൊച്ചുകുഞ്ഞിനെ പരിചരിക്കുന്നത് പോലെയാണ് അമ്മ പപ്പയെ നോക്കിക്കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ ചിട്ടകൾക്കും രീതികൾക്കും യാതൊരു മാറ്റവും അമ്മ വരുത്തിയിട്ടില്ല. ഒരു മുടക്കവും ഇല്ലാത്ത തന്നെയാണ് അദ്ദേഹത്തെ നോക്കിയത്. നിത്യവും കുളിച്ചതിനു ശേഷം മൂകാംബികയിൽ നിന്ന് കൊണ്ടുവന്ന പ്രസാദം അദ്ദേഹത്തിന്റെ നെറ്റിൽ തൊട്ട് കൊടുക്കാറുണ്ട്.

ചികിത്സയ്ക്കൊപ്പം പ്രാർഥനയുമായി മുന്നോട്ട് പോവുകയാണ് അമ്മ. അതുകൊണ്ടുതന്നെ ആരോഗ്യത്തിൽ ഒരുപാട് പുരോഗതികൾ ഉണ്ട് എന്നും പ്രതിസന്ധി കാലഘട്ടത്തിലെ എല്ലാം അതിജീവിച്ചുകൊണ്ട് പപ്പ തിരിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് എന്നുമാണ് മകൻ രാജ്കുമാർ പറയുന്നത്.

Leave a Comment

Scroll to Top