നമ്മുടെ എല്ലാ വീട്ടിൽ ഉപയോഗ ശൂന്യമായ ഒരുപാട് സാധനങ്ങളിൽ ഒന്നാണ് പൗഡറിന്റെ ടിൻ.പൌഡർ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ അത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉള്ളതായി നമ്മുക്ക് അറിയില്ല.അത് കൊണ്ട് തന്നെ നമ്മൾ ഇത് പുറത്തക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്.എന്നാൽ ഇനി കളയാൻ വരട്ടെ.അത് കൊണ്ട് അടിപൊളി ആയി ഒരു റീ യൂസ് ഉണ്ട്.അത് എങ്ങനെയെന്നറിയതും അതിന് ആവശ്യമായ സാധനങ്ങൾ അറിയാനും തുടർന്ന് വായിക്കുകയോ താഴെ കൊടുത്തിരിക്കുന്ന വിഡിയോ കാണുകയോ ചെയ്യാം.രണ്ടു പൗഡർ ടിൻ ആണ് വേണ്ടത്.
കഴിയുന്നത് ഒരേ അളവിലുള്ളത് എടുക്കുക.ഒരേ അളവിലുള്ള രണ്ടു പൌഡർ കുപ്പികൾ എടുത്ത് അതിന്റെ മൂടി കളയുക.ശേഷം രണ്ടിലും മണലോ അല്ലെങ്കിൽ അത് പോലെ വെയിറ്റ് കിട്ടാൻ എന്തെങ്കിലും നിറയ്ക്കുക. ശേഷം രണ്ടടി കുപ്പികളും തമ്മിൽ കയറ്റി വെക്കുക.സെയിം അളവായത് കൊണ്ട് തന്നെ ചെറുതായി ടെയ്റ്റ് ആയി ഇരിക്കും.എന്നാലും കൂടെ ഒന്ന് ഗ്ലു ചെയ്യുന്നത് നന്നായിരിക്കും.ശേഷം ഇതിന്റെ നല്ല കളറുകളുള്ള തുണി കൊണ്ടോ ഡെക്കറേറ്റീവ് ടേപ്പ് കൊണ്ടോ ചുറ്റുക.വ്യത്യ്സ്തമായ കളറുകൾ കൊണ്ട് ചുറ്റുന്നതാകും ഉത്തമം.ഒരു കളർ മാത്രം തലപര്യമുള്ളവർ അങ്ങനെ ചെയ്യുക.
ഇനി ടേപ്പ് കിട്ടിയില്ലെങ്കിൽ തുണിയോ അല്ലെങ്കിൽ റിബ്ബൺ അതുമല്ലങ്കിൽ ചരടുകൾ ആയാലും മതിയാകും.മുഴുവനായും ചുറ്റിയ ശേഷം അതിൽ മൂന്ന് സൈഡിലായി ഒമ്പത് ഹോളുകൾ എടുക്കുക.ഇനി നമുക്ക് ആവശ്യമായ സാധനം പഴയ പേനകളാണ്.മഷി തീർന്ന ഒമ്പത് പേനകൾ എടുക്കുക. പേനയുടെ മുക്കാൽ ഭാഗവും ഡെക്കറേറ്റിവ് ടേപ്പ് അല്ലെങ്കിൽ റിബ്ബൺ പോലെ എന്തെങ്കിലും ചുറ്റുക.ശേഷം ബാക്കിയുള്ള ഭാഗങ്ങൾ മുറിച്ചു കളയാം.ഒരേ അളവിൽ ഒമ്പത് ഹോളുകൾ കുപ്പിയിൽ ഇട്ട ശേഷം അതിലേക്ക് പേന കയറ്റി വെക്കുക.
പേന ടൈറ്റ് അല്ലെങ്കിൽ ഗ്ലു ചെയ്യുന്നത് നല്ലതായിരിക്കും.ശേഷം ഓരോ പേനയുടെ അറ്റത്തും ടേപ്പ് ചുറ്റുക. ശേഷം പൌഡർ കുപ്പിയുടെ മുകളിലും താഴെയും കാണുന്ന ഭാഗം ചേരുന്ന കളർ ചെയ്ത് കൊടുക്കുക.കഴിവ് പോലെ ഡെക്കറേഷൻ ചെയ്യാവുന്നതാണ്.ഇനി ഓരോ പേനയിലും നിങ്ങൾക്ക് വളകൾ തൂക്കി ഇടാവുന്നതാണ്.ഇത് പോലെ ഒഴിവാക്കാൻ വെച്ചിരിക്കുന്ന സാധനങ്ങൾ കൊണ്ട് ഇങ്ങനെ ചെയ്യുക.ഈ അറിവും നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്.