പൃഥ്വി അഭിനയിച്ച സിനിമയുടെ നിർമാതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത് – പൃഥ്വിരാജിന്റെ ഡ്രൈവറും ട്രെയ്നറും കൂടി ലൊക്കേഷനിൽ കാണിച്ച ചെറ്റത്തരങ്ങൾ പുറത്ത്

താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർക്ക് ഇഷ്ടമാണ്. എന്നാൽ ആരാധകർ കാണുന്നത് ബിഗ് സ്ക്രീനിൽ പകർന്നാട്ടം നടത്തുന്ന താരങ്ങളെ മാത്രമാണ്. അതിനെ പിന്നാമ്പുറത്തുള്ള താരങ്ങളുടെ കഥകൾ പലതും അടുത്ത കാലങ്ങളിൽ ആയാണ് ആരാധകൻ അറിഞ്ഞു തുടങ്ങിയത്. അതിൽ പലതും ആരാധകരെ ഞെട്ടിക്കാൻ കെൽപ്പുള്ള കഥകളും ആയിരുന്നു. സിനിമയിൽ ഇത്രത്തോളം പല രീതിയിലുള്ള കാര്യങ്ങളും നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.

സിംഹാസനം എന്ന സിനിമയുടെ നിർമാതാവ് നടൻ പൃഥ്വിരാജിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചില സത്യങ്ങളാണ്. പൃഥ്വിരാജ് അറിയാതെ നടന്ന ചില കള്ളക്കളികളെ കുറിച്ച് അദ്ദേഹം പറയുന്നത്. പൃഥ്വിരാജിന്റെ ഡ്രൈവറായിരുന്ന ഒരു വ്യക്തിയാണ് ഇതിന് പിന്നിൽ. അദ്ദേഹം ഒരു ദിവസം 60 ലിറ്റർ പെട്രോൾ ആണ് നിർമാതാവിനോട് ചോദിക്കുന്നത്. എന്തിനാണെന്ന് ചോദിച്ചാൽ അയാൾക്ക് ദേഷ്യം വരും. പിന്നീട് ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞാണ് പോകുന്നത്. പലപ്പോഴും സുപ്രിയയുടെ അച്ഛനെയും മറ്റും ഇയാൾ സെറ്റിൽ വന്നിരുന്ന് കളിയാക്കാറുണ്ട്.

പ്രായമായ മനുഷ്യനേ അങ്ങനെയൊന്നും പറയരുതെന്ന് താൻ പറഞ്ഞിട്ടുണ്ട്. അത് രാജു ഉണ്ടായിരുന്നില്ല. ഒന്നും അറിയുന്നില്ല. രാജു ശരിക്ക് നല്ലൊരു മനുഷ്യനാണ്. ഒരു ദിവസം ഒരു ബില്ല് കാണിച്ചു 7000 രൂപയ്ക്ക് രാജു ആഹാരം കഴിച്ച് ബില്ലാണ് എന്ന് പറഞ്ഞു. പൃഥ്വിരാജ് ഒരിക്കലും 7000 രൂപയ്ക്ക് കഴിക്കുന്ന ആളല്ല എന്ന് എനിക്ക് ഉറപ്പാണ്.

രാജു കൂടി വന്നാൽ 700 രൂപയ്ക്ക് കഴിച്ചുകൊണ്ടിരിക്കും. അത്രയ്ക്ക് ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തി ഒന്നുമല്ല രാജു. എനിക്ക് നേരിട്ട് അറിയാവുന്നതാണ്. 700 അപ്പുറം പോകില്ല. ഇത്തരത്തിൽ പല കാര്യങ്ങൾ ആണ് അയാൾ കള്ളത്തരം കാണിച്ചു.

രാജു എന്ന വ്യക്തി ഇതൊന്നും അറിയുന്നില്ല. രാജുവിനെ പുകഴ്ത്തി പറയേണ്ട കാര്യം ഒന്നും എനിക്കില്ല. പക്ഷെ എന്നോടുള്ള ഇടപെടലിൽ എനിക്ക് മനസ്സിലായത് രാജു ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരാണ് അദ്ദേഹത്തിന് വിനയായി മാറുന്നത്. രാജു ഇത്തരം കാര്യങ്ങൾ അറിയുന്നില്ല. സുപ്രിയയുടെ അച്ഛനെ പാലക്കാട് വരെ കൊണ്ടുവിടെണ്ട ഡ്യൂട്ടി ഡ്രൈവർക്ക് ആണ്. അയാൾക്ക് അത് എന്തൊ ഒരു നാണക്കേട് പോലെയാണ് തോന്നുന്നത്. പലതരത്തിലുള്ള നെറികേടുകൾ ആണ് ചിത്രത്തിന്റെ സെറ്റിൽ ഇയാൾ കാണിച്ചു കൂട്ടിയത് എന്നും ഒക്കെയാണ് പറയുന്നത്.

 

Leave a Reply