തനിക്ക് ഒരു സെലിബ്രിറ്റി ക്രഷ് ഉണ്ട്. റോബിനെ വിവാഹം കഴിക്കില്ല എന്ന് കൃഷ്ണനെ തൊട്ടു സത്യം ചെയ്തു എന്ന് ജാസ്മിനോട് പറഞ്ഞു ദിൽഷ

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു റോബിന്റെയും ദിൽഷയുടെയും പ്രണയം. റോബിന് ദിൽഷയോട് പ്രണയമാണെന്നും തിരിച്ച് വീട്ടിൽ നിന്നും വരുമ്പോൾ ദിൽഷയുടെ വീട്ടിൽ വിവാഹം ആലോചിക്കാൻ ഇരിക്കുകയാണെന്നും ഒക്കെ ഇതിനോടകം തന്നെ പല അഭിമുഖങ്ങളിലും റോബിൻ തുറന്നു പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ റോബിൻ ദിൽഷയൊടെ തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു. മലയാളികൾ നേരിട്ട് കണ്ട ഒരു കാര്യമായിരുന്നു ഇത്.

ആദ്യം ദിൽഷയോടും പിന്നീട് സുചിത്രയോടും അപർണ്ണയോടും വരെ തന്നെ തിരിച്ചു കൊണ്ടുള്ള പ്രണയത്തെക്കുറിച്ച് റോബിൻ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ റോബിൻ തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നും പ്രണയമെന്നത് തനിക്ക് റോബിനോട് ഇല്ല എന്നും ആയിരുന്നു ആ സമയത്ത് തന്നെ ഇതിൽ ദിൽഷ തുറന്നുപറഞ്ഞത്.

റോബിൻ എന്റെ അടുത്ത സുഹൃത്താണ് എന്ന് ദിൽഷ പറഞ്ഞു. റോബിനെ തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് സംബോധന ചെയ്യുന്നത്. ഇരുവരും ബിഗ് ബോസ് വീട്ടിൽ ഒരുമിച്ചായിരുന്നു പല സമയങ്ങളിലും. റോബിൻ പോയതിനുശേഷം തന്റെ മികച്ച നിലപാടുകൾ ദിൽഷ ബിഗ് ബോസ് വീട്ടിൽ പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ റോബിന് നേടാൻ സാധിക്കാത്തത് ഒക്കെ ഞാൻ നേടിയെടുക്കും എന്നും ദിൽഷ പറഞ്ഞത്.

അതുപോലെ തന്നെ ബ്ലെസ്സിലിയും ദിൽഷയൊടെ സ്നേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ സഹോദരന്റെ സ്ഥാനത്താണ് താൻ കാണുന്നതെന്നും ആ ഇഷ്ടം പ്രോത്സാഹിപ്പിക്കില്ലന്ന് താരം പറഞ്ഞിരുന്നു. റോബിൻ ദിൽഷയോടുള്ള പ്രണയം വ്യക്തമാക്കിയ സമയത്ത് അത് ഗെയിം തുടരാൻ വേണ്ടിയുള്ള ഒരു സ്റ്റാറ്റസ് ആണെന്നാണ് കൂടുതലാളുകളും പറഞ്ഞിരുന്നത്.

താൻ ഒരിക്കലും റോബിനെ വിവാഹം കഴിക്കില്ലെന്ന് ദിൽഷ സത്യം ചെയ്തിരുന്നു എന്നാണ് ഇപ്പോൾ ജാസ്മിൻ പറയുന്നത്. തങ്ങൾ ബെഡ്മേറ്റ് ആയതു കൊണ്ട് തന്നെ ഒരുമിച്ചാണ് കിടന്നുറങ്ങുന്നത്. റോബിന്റെ പിന്നാലെ നീ നടക്കുന്നുണ്ടല്ലോ റോബിനു ചെറിയൊരു ഒലിപ്പീര് കാണിക്കുന്നുണ്ട്. അതുകൊണ്ട് ചോദിക്കുന്നത് എന്ന് അവളോട് പറഞ്ഞു. വീട്ടിൽ എല്ലായിടത്തും ക്യാമറയാണ്.

അതുകൊണ്ട് പുതപ്പിനുള്ളിൽ കയറിയാണ് റോബിനോട് പ്രണയമാണോ വിവാഹം കഴിക്കുമോന്ന് ചോദിച്ചത്. സത്യം പറയണം എന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു. ഉടനെ അവൾ കഴുത്തിൽ കിടന്ന മാലയിലെ കൃഷ്ണനെ തൊട്ട് സത്യം ചെയ്തു. അയാളെ ഞാൻ കല്യാണം കഴിക്കില്ല. എനിക്ക് ഇഷ്ടമല്ല. റോബിനെ എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയില്ല എന്നാണ് ആ ദിവസം തന്നോട് പറഞ്ഞത്. ഒരു സെലിബ്രിറ്റി ക്രഷ് ഉണ്ടെന്നു തന്നോട് ദിൽഷ വ്യക്തമാക്കി എന്നും ജാസ്മിൻ പറയുന്നു.

Leave a Comment

Scroll to Top