സബാഷ് ചന്ദ്രബോസിന്റെ ട്രെയിലർ വൈറൽ

ജോണി ആന്റണി വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ് എന്ന ചിത്രം.. വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനുവേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം ഒരു ഒരു കോമഡി ചിത്രം എന്ന നിലയിൽ ആയിരിക്കും ഈ ചിത്രം എത്താൻ പോകുന്നത്. വിസി അഭിലാഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒരു ട്രെയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ തന്നെയാണ് ചിത്രത്തിൽ ഉള്ളത്. ഒരു ടിവി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉള്ള സംഭവവികാസങ്ങളാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഏകദേശം ദൂരദർശൻ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒരു ട്രെയിലർ ആണ് പുറത്ത് വന്നിരിക്കുന്നത്. തൊണ്ണൂറുകളിലെ ഒരു കഥയാണ് ചിത്രം പറയുന്നത് എന്ന് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സ്നേഹ പാലേരി ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. രസകരമായ സംഭവങ്ങൾ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഇത്. ചിത്രത്തിലെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

Leave a Reply