മേക്കപ്പ് ഉപയോഗിക്കാറില്ല, തലയിൽ തട്ടമിടാതെ പുറത്തിറങ്ങാറില്ല.! തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു സജിതാ ബേട്ടി

ഒരുകാലത്ത് മിനിസ്ക്രീൻ സിനിമ ലോകത്ത് തിളങ്ങി നിന്ന താരമായിരുന്നു സജിത ബേട്ടി. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തന്റെതായ സ്ഥാനം നേടുവാൻ സജിതയ്ക്ക് സാധിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിൽ വില്ലത്തി റോളുകളിൽ ആയിരുന്നു കൂടുതലായും താരം എത്തിരുന്നത്. ദിലീപ് സിനിമകളിൽ പലപ്പോഴും സ്ഥിര സാന്നിദ്ധ്യമായിരുന്നു സജിത ബേട്ടി. ദിലീപിന്റെ ഭാഗ്യ നായികയാണ് താനെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട് എന്നും ഒരു അഭിമുഖത്തിൽ സജിത ബേട്ടി തുറന്നു പറഞ്ഞിരുന്നു.

ദിലീപിന്റെ ചിത്രങ്ങളിൽ താൻ ഉണ്ടെങ്കിൽ ആ ചിത്രം വിജയിക്കുമെന്നും അത് ഭാഗ്യമാണെന്നും ഒക്കെ ദിലീപ് പറഞ്ഞു എന്നായിരുന്നു അന്ന് താരം പറഞ്ഞിരുന്നത്. കുറച്ചു കാലങ്ങളായി സിനിമാലോകത്ത് അത്ര സജീവമല്ല താരം. ഭർത്താവ് ഷമാസിനൊപ്പം മൂന്നര വയസുകാരിയായ മകളുടെ കാര്യങ്ങൾ നോക്കി സുഖജീവിതത്തിലാണ് സജിത. മേക്കപ്പ് ഒഴിവാക്കിയെന്നും അതിനൊപ്പം തന്നെ തട്ടമിടാതെ താൻ ഇപ്പോൾ പുറത്തിറങ്ങാറില്ല എന്നാണ് താരം പറയുന്നത്. ഒരു ഉത്തമയായ വീട്ടമ്മയാണ് താൻ എന്നാണ് താരം പറയുന്നത്. ഗർഭിണിയായത് മുതലാണ് സീരിയലിൽ നിന്നും ഒരു ഇടവേള എടുക്കുന്നത്.

അഞ്ചാം മാസത്തിൽ ഒരു വേഷം ചെയ്തിരുന്നു. ഡെലിവറിക്ക് ശേഷമാണ് അത് പൂർത്തിയായത്. ഭർത്താവും കുഞ്ഞും ഒത്തു വയനാട്ടിലാണ് ഇപ്പോൾ താമസം. തൽക്കാലം കുഞ്ഞിനുവേണ്ടി ഇടവേള എടുത്തു. എന്നാൽ നല്ലൊരു കഥാപാത്രം കിട്ടുന്നതോടെ തന്നെ തിരികെ വരുമെന്നും പറയുന്നുണ്ട്. ബാലതാരമായി ആയിരുന്നു സജിത ബേട്ടി അഭിനയലോകത്തേക്ക് എത്തുന്നത്..1992 അഭിനയം തുടങ്ങിയ താരം രണ്ടായിരത്തിൽ മേലേ വാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

അന്യഭാഷാ ചിത്രങ്ങളിലേക്ക് ഗ്ലാമർസ് വേഷത്തിലായിരുന്നു താരം എത്തിയിരുന്നത്. ദിലീപ് ചിത്രങ്ങളിൽ സജിത ഉണ്ടായെങ്കിൽ അത് വിജയം നേടും എന്നുള്ളതിന് ഉള്ള ഉദാഹരണം ആണ് ടൂ കണ്ട്രീസ്, റിങ് മാസ്റ്റർ, വില്ലാളിവീരൻ, മിസ്റ്റർ മരുമകൻ, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളൊക്കെ., ഈ ചിത്രങ്ങളിലൊക്കെ ദിലീപിനോടൊപ്പം സജിതാ ബേട്ടിയുടെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്. ബാലതാരമായി ബിഗ് സ്ക്രീനിലെത്തിയ താരം പിന്നീട് സീരിയലിൽ വില്ലത്തി റോളുകളിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

സിനിമയേക്കാൾ കൂടുതൽ സീരിയൽ ആയിരുന്നു താരത്തിന് കൂടുതൽ അവസരങ്ങൾ നൽകിയിരുന്നത്. പാരിജാതം, കാവ്യാഞ്ജലി തുടങ്ങിയ സീരിയലുകൾ അതിൽ മുന്നിൽനിൽക്കുന്ന സീരിയലുകൾ ആയിരുന്നു. കാവ്യാഞ്ജലി എന്ന സീരിയലിൽ താരം നായിക വേഷത്തിലായിരുന്നു എത്തിയിരുന്നത്.

Leave a Reply