മലയാളത്തിലെ സൂപ്പർതാരങ്ങൾ അതിജീവിതയ്ക്ക് ഒപ്പം നിൽക്കുമെന്ന് തോന്നുന്നില്ല – കാരണം ഇതാണ് !

നടിയെ ആ ക്ര മി ച്ച സംഭവം വളരെയധികം ശ്രദ്ധ നേടിയ ഒരു സംഭവം തന്നെയായിരുന്നു. അതിനെക്കുറിച്ച് അഭിഭാഷകയായ സുധ ദരിദ്രർ നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങൾ അതിജീവിതയ്ക്ക് ഒപ്പം നിൽക്കുമെന്ന് തോന്നുന്നില്ല എന്നാണ് പറയുന്നത്. സമൂഹത്തിൽ അത്രയേറെ പ്രാധാന്യമുള്ള വിഷയങ്ങളിൽ മമ്മൂട്ടിയും മോഹൻലാലിനെയും പോലെയുള്ള മുൻനിര നായകന്മാർ അഭിപ്രായം പറയില്ല. അതിനാൽ തന്നെ ദിലീപ് വിഷയത്തിലും ഇവർ മൗനം പാലിക്കുവാൻ ആണ് സാധ്യത കാണുന്നത്.

അതിൽ അവരിൽ നിന്നും ഓരോ മറുപടി പ്രതീക്ഷിക്കേണ്ട കാര്യമില്ല. അവർ അവരുടെ നിലനില്പിനെ സംരക്ഷിച്ചു കൊണ്ട് മാത്രമാണ് മുന്നോട്ടുപോകുന്നത്. മുൻനിര നായകന്മാർ ഒക്കെ നമ്മുടെ പുരുഷാധിപത്യലോകത്തിന്റെ ഭാഗമാണ്. അവരുടെ ഉള്ളിൽ മസ്സിൽപവർ ന്യായീകരിക്കുന്ന സംഭവം ഉണ്ടാകും. അതുകൊണ്ടുതന്നെ അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്ന മാനസികാവസ്ഥ അവരിൽ ഉണ്ടാവില്ല. അക്കാര്യം അവരോട് ചോദിക്കേണ്ട ആവശ്യം വരുന്നില്ല. തങ്ങളുടെ സഹോദരിക്കേറ്റ് അപമാനത്തിന് കേരള സമൂഹത്തോട് മാപ്പു ചോദിക്കുന്നു എന്ന് അവർ വിളിച്ചു പറയേണ്ടായിരുന്നു.

അതായിരിക്കും സംഭവിക്കേണ്ടത്. നീതി അതിജീവിതയ്ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ ആണ് നമ്മൾ. കേരളത്തിലുള്ള ഭൂരിഭാഗം ആളുകളും അങ്ങനെയായിരിക്കും ആഗ്രഹിക്കുക. നീതി കിട്ടിയില്ലെങ്കിൽ സമീപഭാവിയിൽ സിനിമയ്ക്ക് ഇത് വലിയ ഭീഷണി ആകും എന്ന് കരുതുന്നു.

അതിജീവതയ്ക്ക് നീതി ലഭിക്കണം കേരളത്തിന്റെ പൊതുമനസ്സ് ഒരു കൂട്ടായ്മയ്ക്ക് കൊടുത്തിരിക്കുന്നതിനാലാണ് പലസ്ഥലങ്ങളിലും ആ കൂട്ടായ്മ സംഘടിപ്പിച്ച കഴിഞ്ഞു. കോഴിക്കോട് അടുത്ത് തന്നെ അത് സംഘടിപ്പിക്കും. നീതിബോധമുള്ള കേരളത്തിന്റെ മനസ്സ് അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന പ്രഖ്യാപനമാണ് അതെന്നും അഭിഭാഷക പറയുന്നുണ്ട്.

അഞ്ചുവർഷത്തെ പോരാട്ടത്തിന്റെ ഒരു പോസ്റ്റ് അതിജീവിത പങ്കുവെച്ചപ്പോൾ.ഒരുപാട് സമയങ്ങൾക്കു ശേഷം ആണ് മമ്മൂട്ടിയും മോഹൻലാലും ഷെയർ ചെയ്തത് പോലും. മാത്രമല്ല ഇരുവരുടെയും ഭാഗത്തുനിന്നും ദിലീപി ന് എതിരെ ഒരു നിശബ്ദ സമീപനമായിരുന്നു വന്നുകൊണ്ടിരുന്നത്. ഒരുപക്ഷേ അവർ ഇത്തരം കാര്യങ്ങളിൽ ഒന്നും തന്നെ ഇടപെടാൻ ഇഷ്ടപ്പെടുന്നുണ്ടായിരിക്കില്ല. എങ്കിലും സ്വന്തം കണ്മുൻപിൽ നടന്ന ഇത്തരമൊരു കാര്യത്തിന് ഇരുവരും മൗനം പാലിച്ചത് പലപ്പോഴും സിനിമാ ലോകത്തും ഒരുപക്ഷേ അതിജീവിതയുടെ ഉള്ളിലും ഒരു വലിയൊരു വേദന പകർന്നിട്ട് ഉണ്ടാകും.

Leave a Reply