മഞ്ജുവിന്റെ അടുത്തേക്ക് ദിലീപിനെയും കാവ്യയെയും ഉപേക്ഷിച്ചു മീനാക്ഷി പോകുന്നു ! അയാൾ പക തീർക്കുകയാണ് എന്ന് ശാന്തിവിള ദിനേശ്

ദിലീപുമായി തനിക്ക് സൗഹൃദം ഉണ്ട് എന്നും അതല്ലാതെ അതിനപ്പുറം എന്നും വിളിച്ച് കാര്യങ്ങൾ തിരക്കുന്ന ഒരു സുഹൃത്തല്ല താൻ എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. തിരക്കുള്ള ദിലീപിനെ വിളിച്ച് താൻ എന്താണ് ചോദിക്കേണ്ടത് എന്നും അത് മാത്രമല്ല താൻ അദ്ദേഹത്തെ വിളിക്കുകയല്ല അദ്ദേഹം തന്നെ വിളിക്കാറാണ് പതിവ് എന്നും ദിനേശ് കൂട്ടിച്ചേർത്തു. ഇപ്പോൾ രണ്ടു-മൂന്നു മാസക്കാലമായി തങ്ങൾ പരസ്പരം വിളിച്ചിട്ട് എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഡിങ്കൻ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിലായിരുന്നു ദിലീപിനെ കുറിച്ചുള്ള വിശേഷങ്ങൾ ദിനേശ് പങ്കുവെച്ചത്.

ഡിങ്കൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റാഫിയാണ്. ഒരു ത്രീ-ഡി ചിത്രമാണ് ഡിങ്കൻ എന്നും ദിനേശ് പറയുന്നുണ്ട്. താൻ ഡിങ്കന്റെ ചില വിഷ്വൽസ് കണ്ടിരുന്നുവെന്നും സത്യം പറഞ്ഞാൽ മൈ ഡിയർ കൂട്ടിച്ചാത്തന്റെ ആയിരം മടങ്ങ് വലിപ്പത്തിലുള്ള ഒരു ചിത്രമാണ് ഡിങ്കൻ എന്നും ഇദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെയാണ് ജിജോ അടക്കമുള്ളവർ വന്ന് ഈ ചിത്രം കണ്ടിരിക്കുന്നത് എന്നും മോഹൻലാലിന്റെ ബറോസ്‌ എന്ന ചിത്രത്തിൽ ഈ ഡിങ്കൻ സിനിമയിൽ ഉപയോഗിച്ച ടെക്നിക്കൽ കാര്യങ്ങൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ബറോസിനും മുകളിൽ നിൽക്കുന്ന ഒരു ചിത്രം ആയിരിക്കും ഡിങ്കൻ എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ദിനേശ് കൂട്ടിച്ചേർത്തു.

ചിത്രത്തിൽ തായ്‌ലൻഡിൽ വച്ച് ഒരു വനിത ഫൈറ്ററുടെ രംഗം എടുത്തിട്ടുണ്ട് എന്നും അത് കണ്ടാൽ എല്ലാവരും കിടുങ്ങിപ്പോകും എന്നും ദിനേശ് പറയുന്നു. ചിത്രത്തിനുവേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. നാദിർഷയും ചിത്രത്തിൽ ഒരു ഗാനം ചെയ്തിട്ടുണ്ട്. നാദിർഷ ചെയ്ത ഗാന രംഗങ്ങൾ ഒന്നരക്കോടി രൂപ മുടക്കിയിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും ദിനേശ് പറയുന്നു. ദിലീപും നായികയുമായി അഭിനയിക്കുന്ന ഗാന ചിത്രീകരണം തായ്‌ലൻഡിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും അത് കണ്ടാൽ ഏത് പ്രേക്ഷകൻ ആണെങ്കിലും ഒന്ന് നോക്കി പോകുമെന്നും ദിനേശ് കൂട്ടിച്ചേർത്തു.

ആ ഗാനം കണ്ടാൽ ഏത് പ്രേക്ഷകനും ഡിങ്കൻ എന്ന ചിത്രം തീയറ്ററിൽ പോയി കാണുമെന്നും അതുകൊണ്ടു തന്നെ ആ ചിത്രം ഒരു വമ്പൻ ഹിറ്റ് ആകുമെന്നും ദിനേശ് ഉറപ്പു പറയുന്നുണ്ട്. 2024-25 കാലത്തായിരിക്കും ഡിങ്കൻ തീയറ്ററുകളിൽ എത്തുക എന്നും എന്നാൽ പല്ലിശേരി പറയുന്നത് 2023 ൽ തന്നെ എത്തും എന്നൊക്കെയാണ് എന്നും ദിനേശ് പറയുന്നുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം ദിലീപിനെ താഴ്ത്തി പറയാൻ പല്ലിശേരി ഉണ്ടാകാറുണ്ട് എന്നും ദിലീപിന്റെ ഏഴ് അയലത്ത് പോകാൻ പോലും അയാൾക്ക് കഴിയില്ല എന്നും ദിനേശ് പറഞ്ഞു.

കാവ്യ മാധവൻ ബന്ധം വേർപ്പെടുത്തി പോകുന്നുവെന്നും മൂന്നാമത് ഒരു വിവാഹം കഴിക്കാൻ പോകുന്നുവെന്നും മകൾ മീനാക്ഷി അവളുടെ അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നുമൊക്കെപറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്നും എന്നിട്ടും എന്തെങ്കിലുമൊക്കെ സംഭവിച്ചോ എന്നും ദിനേശ് കൂട്ടിച്ചേർത്തു. എന്തിനാണ് ഇയാൾ ഇത്തരം കുടുംബം കലക്കുന്ന വാർത്തകൾ പുറത്തിറക്കുന്നത് എന്ന് അറിയില്ല എന്നും അദ്ദേഹത്തെ കണ്ടപ്പോൾ താൻ അത് പറഞ്ഞിരുന്നുവെന്നും നിങ്ങൾ പക തീർക്കുകയാണോ എന്ന് ചോദിച്ചിരുന്നു എന്നും ദിനേശ് പറഞ്ഞു.

Leave a Reply